സഹയാത്രിക [ജോ] 115

Views : 16794

“വേണ്ട… രൂപൻ അങ്ങനല്ല.. അവർ സ്നേഹിച്ചതല്ലേ.. അവനെങ്ങനെ അവളെ കളയാൻ പറ്റും?

അത് വേണ്ട…അവരെ പിരിക്കണ്ട..  ഞാൻ…ഞാൻ മറന്നോളാം.” മുഖം പൊത്തി പൊട്ടിക്കരയുമ്പോൾ നിറഞ്ഞു തൂവുന്ന മിഴികൾ അവനും തുടച്ചു മാറ്റി.

 

രൂപനെ ഇത്രത്തോളം സ്നേഹിക്കുന്നവൾ തനിക്ക് സ്വന്തമാവില്ലെന്ന യാഥാർഥ്യം അവനെ തോൽപ്പിച്ചു കൊണ്ട് കണ്ണുകളിൽ നീർമുത്തുകൾ പോലെ ഉരുണ്ടുകൂടിക്കൊണ്ടിരുന്നു.

 

അന്ന് പിന്തിരിഞ്ഞു നടക്കുമ്പോൾ താനിത്ര നാളും മുകർന്ന ആ മണ്ണിന്റെ മണം കൂടി അവൾ ഉള്ളുകൊണ്ട് തള്ളിപ്പറഞ്ഞിരുന്നു. അവർക്കൊപ്പം കോളേജിൽ ചേരാൻ മടിച്ച് കോർപ്പറേറ്റ് ലോകം തേടിയവൾ യാത്ര തുടങ്ങി.

 

കേരളം വിട്ടു നിൽക്കുമ്പോഴും നാട്ടിൽ താൻ കാരണം മഞ്ജരിയും സ്വരൂപും തമ്മിൽ പൊട്ടിത്തെറികൾ തുടങ്ങിയിരുന്നു എന്നുള്ള അറിവുകൾ അവളെത്തേടിയെത്തിക്കൊണ്ടിരുന്നു.

 

“ഞാൻ മടുത്തു അഞ്ജലി.. അവൾക്കെപ്പോഴും എന്നെ സംശയമാണ്. ഞാനും നീയുമായി എന്തേലും ബന്ധം ഉണ്ടോയെന്ന്..

 

ഇതിപ്പോ ഒരു പേര് കിട്ടിയപ്പോൾ നിന്നെ പറയുന്നു. ഇല്ലേൽ വഴിയേ പോകുന്ന പെണ്ണുങ്ങളെയും ചേർത്ത് എന്നെപ്പറയും.” തന്നോട് വിളിച്ചു സങ്കടം പറഞ്ഞവനിൽ നിന്നും അകലുന്നതാണ് നല്ലതെന്ന് അവളുടെ മനസ്സ് വാദിച്ചു.

 

പക്ഷെ, പിന്നാലെ തേടി വന്ന സുരഭിയുടെ കാളാണ് അവളെ തകർത്തു കളഞ്ഞതും.

“ഏട്ടന് ചേരുന്നത് മഞ്ജു ചേച്ചിയാണ്. എനിക്കിഷ്ടവും ചേച്ചിയെ തന്നെയാ… അഞ്ചു ചേച്ചി ഇനി രൂപേട്ടനെ വിളിക്കരുത്… കാണരുത്..

അല്ലേലും അഞ്ചു ചേച്ചി എന്റെ ഏട്ടന് ചേരില്ല. എനിക്കിഷ്ടമില്ല.”

 

താനെടുത്തു നടന്ന കുട്ടി തന്നെയിഷ്ടമില്ല എന്ന് പറയുമ്പോഴുള്ള നെഞ്ചിന്റെ പിടച്ചിൽ അവളന്ന് മുഴുവനും കരഞ്ഞു തീർത്തു.

 

ആശ്രയമായി തേടിയത് മനുവിനെയാണ്.

 

“പോട്ടെ. അവളുടെ അറിവില്ലായ്മ കൊണ്ട് പറഞ്ഞതാ. വിട്ടു കള.”

 

ശരിയാണ്. തന്റെ അനിയത്തി വല്ലതും പറഞ്ഞാൽ താനും മറന്നു കളയില്ലേ… അതുപോലെ അവളും മറന്നു കളഞ്ഞു.

 

നാളുകൾ കഴിഞ്ഞപ്പോൾ അപ്പയുടെ മരണത്തിനൊപ്പം അയാളുടെ സ്വത്തുകൾ അഞ്ജലിയുടെ മേൽ വന്നു ചേർന്നു. ആരൊക്കെയോ സ്നേഹം കാണിച്ചു അടുത്തു കൂടി. ചിറ്റിയും പെരിയമ്മയുമൊക്കെ ഇത് വരെയുമില്ലാത്ത വിശേഷം തിരക്കൽ തുടർന്നു.

എല്ലാം മനസ്സിലാവുന്നുണ്ടെങ്കിലും ആട്ടം കാണുന്ന ലാഘവത്തോടെ അവളവർക്ക് കാതോർക്കാൻ തുടങ്ങി.

 

“അഞ്ജലീ… എനിക്ക്.. എനിക്കിഷ്ടമാ നിന്നെ… ഞാൻ..” പിടിച്ചുകെട്ടിയ മനസ്സിന്റെ കടിഞ്ഞാൺ എപ്പോഴോ നഷ്ടപ്പെട്ടുകൊണ്ട് മനു വാക്കുകൾക്കായി പരതി.

Recent Stories

The Author

ജോ

18 Comments

  1. Enthina nirthiye☹️

  2. ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…

  3. Wonderful as always from you..
    Congrats

  4. Super

  5. kadha nannaayittundu.

  6. നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? 🤔🤔🤔

  7. “മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???

    ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.

  8. Superb mann ❤️❤️

  9. ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.

    നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.

    1. അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ

      1. എല്ലാരും പോകുന്നു…
        ഇനി ഞാനും പോകുന്നു..

        എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
        എങ്ങോട്ടെന്നറിയില്ലലോ 🤗

    2. എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.

  10. രുദ്ര ദേവൻ

    Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0

  11. ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് 💯💯

  12. 🥺❤️

  13. നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം

  14. ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ 👀

    ‘നവവധു’ എഴുതിയ ???

    1. 🦋 നിതീഷേട്ടൻ 🦋

      അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് 😖😖😖😖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com