സഹയാത്രിക [ജോ] 115

Views : 16896

 

“സാരോല്ല. ഈ വാച്ച് കൊണ്ട് സൂപ്പർ പവർ പെട്ടെന്ന് കിട്ടത്തില്ല. വെയിറ്റ് ചെയ്യണം. എന്നിട്ട് പറക്കാം.” അവൾ അനുസരണയോടെ തല കുലുക്കി.

 

“അഞ്ജലീ…” ആത്തയുടെ മുഴക്കമുള്ള വിളിയാണ് പിന്നെയും എന്തോ പറയാൻ വെമ്പി നിന്നവളെ അകത്തേക്ക് വലിച്ചത്.

 

പക്ഷെ,

“അഞ്ജലീ…” തിരിഞ്ഞോടുന്നതിനിടയിൽ സ്വരൂപിന്റെ വിളി അവളെ അവിടെ പിടിച്ചു നിർത്തി.

 

“ഇനി ഗന്തറനെ കാണാൻ അങ്ങോട്ട് പോവല്ലും. അയാള് ഇച്ചീച്ചിയാണ്.”

 

കാര്യം മനസ്സിലായില്ലെങ്കിലും ഇല്ലെന്നവൾ തലയാട്ടിക്കാണിച്ചു. തിരിഞ്ഞു വീട്ടിലേക്ക്‌ നടക്കുമ്പോൾ  സംശയം രണ്ടുപേരുടെയുള്ളിലും ഒരുപോലെ വിത്തുപാകി.

 

മുള്ളുന്നതിനെ അല്ലെ ഇച്ചീച്ചി എന്ന് പറയുന്നത്? പിന്നെ ചള്ള് സാധനങ്ങളെയും. അയാളെങ്ങനെ ചീത്തയായി?

 

ഉള്ളിലുരുത്തിരിഞ്ഞ സംശയങ്ങൾ മറന്ന് കയ്യിലെ വാച്ചുമായി അവൾ ആത്തയ്ക്ക് അരികിലേക്ക് ഓടി.

 

“ഇതെവിടുന്നാ അഞ്ജലീ?” ആത്തയുടെ ദൃഷ്ടി ആ വാച്ചിലേക്ക് നീണ്ടപ്പോൾ അവൾ ഉത്സാഹപ്പെട്ടു.

 

“രൂപൻ തന്നതാ… ബെൻടന്റെ വാച്ച്.”

 

“ഛീ അസത്തെ!

താഴ്ന്ന ജാതിക്കാരന്റെന്ന് ഓരോന്ന് വാങ്ങിക്കൊണ്ട് വന്നോളും. കുലം മുടിക്കാൻ ഉണ്ടായ സന്തതി!” അവരാ വാച്ച് തട്ടിപ്പറിച്ച് അകത്തളത്തിലെ തൂണിലേക്ക് വീശിയെറിഞ്ഞു.

 

മൂന്ന് കഷ്ണങ്ങളായി പിളർന്നു വീണത് അന്നാ വാച്ച് മാത്രമായിരുന്നില്ല കുഞ്ഞ് അഞ്ജലിയുടെ മനസ്സും കൂടിയായിരുന്നു.

കൽത്തൂണിന്റെ ചുവട്ടിൽ പൊട്ടിയ കഷ്ണങ്ങൾ കൈവെള്ളയിൽ അടക്കിപ്പിടിച്ച് അവളേങ്ങിയേങ്ങിക്കരഞ്ഞു.

ആശ്വസിപ്പിക്കാനോ തലോടാനോ ആരുമെത്തില്ലെന്ന് മനസ്സിലായിട്ടാണോ എന്തോ ഏറെ നേരം കരഞ്ഞു തളർന്നപ്പോൾ അവൾ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു. കിടക്കയുടെ അടിയിൽ നുഴഞ്ഞു കയറി ഒരു ബാഗ് നിരക്കി നീക്കി പുറത്തെടുത്തു.

Recent Stories

The Author

ജോ

18 Comments

  1. Enthina nirthiye☹️

  2. ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…

  3. Wonderful as always from you..
    Congrats

  4. Super

  5. kadha nannaayittundu.

  6. നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? 🤔🤔🤔

  7. “മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???

    ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.

  8. Superb mann ❤️❤️

  9. ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.

    നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.

    1. അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ

      1. എല്ലാരും പോകുന്നു…
        ഇനി ഞാനും പോകുന്നു..

        എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
        എങ്ങോട്ടെന്നറിയില്ലലോ 🤗

    2. എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.

  10. രുദ്ര ദേവൻ

    Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0

  11. ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് 💯💯

  12. 🥺❤️

  13. നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം

  14. ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ 👀

    ‘നവവധു’ എഴുതിയ ???

    1. 🦋 നിതീഷേട്ടൻ 🦋

      അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് 😖😖😖😖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com