സഹയാത്രിക [ജോ] 115

Views : 16966

 

“പോട്ടെ സാരമില്ല.” ഞാനവളുടെ മുടിയിൽ തലോടി.

 

“എന്നോട് ദേഷ്യം ആണോ ഇപ്പോഴും? എന്നെ വെറുത്തോ?”

 

“ഇല്ല മോളെ. നീയെന്റെ അനിയത്തിയല്ലേ..”

 

“പിന്നെന്താ എന്റേം മനുവേട്ടന്റേം നിശ്ചയത്തിന് വരാഞ്ഞത്?”

 

ഞാനൊന്നും പറയാതെ മനുവിനെ നോക്കി.

 

“കിരണും മഞ്ജരിയും എന്തിയെ..?” പിന്നെയും ചുറ്റിനും കണ്ണുകൾ പായിച്ച ശേഷം തിരക്കി.

 

കരച്ചിലടക്കിക്കൊണ്ട് സുരഭി മുഖമുയർത്തി. മനുവിന്റെ മുഖം മുറുകുന്നതും കൈ മുഷ്ടി ചുരുട്ടുന്നതും കണ്ടു.

 

 

“എന്തിന്.. അവരെന്തിനാ എന്റെ മോനെ കാണുന്നെ… അവരാ എന്റെ മോനെ ഇല്ലാണ്ടാക്കി കളഞ്ഞത്.” ശോഭാന്റി പുലമ്പുമ്പോൾ മനസ്സിലാകാതെ ഞാനപ്പോഴും അന്തിച്ചു നിന്നു.

 

“നീയിങ്ങ് വന്നേ…” മനു എന്നെ വിളിച്ചതിനൊപ്പം കുറച്ചു നീങ്ങി നിന്നു.

 

“എന്താടാ..”

 

“മഞ്ജരി കിരണിന്റെ കൂടെ ഒളിച്ചോടി!”

 

“ങ്‌ഹേ?!” ഞാൻ ഞെട്ടിപ്പോയി.

 

“കുറച്ചു നാളായി പ്രശ്നങ്ങൾ തന്നെയായിരുന്നു. സഹിച്ചും ക്ഷമിച്ചും രൂപൻ മടുത്തതാ. വിട്ടുകളയാൻ ഞങ്ങളും പറഞ്ഞു. എന്നിട്ടും കേട്ടില്ല.

 

എന്നാൽ കിരണും അവളും കൂടി ഇങ്ങനൊന്ന് ഒപ്പിക്കുമെന്ന് വിചാരിച്ചില്ല. രണ്ടും നാട് വിട്ടപ്പോൾ ബൈക്കും കൊണ്ട് ഇറങ്ങിയതാ രൂപൻ. തിരിച്ചു വന്നത് ഇങ്ങനെയും…”

 

ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.

 

എന്റെ ദൈവമേ.. എന്തൊക്കെയാണ് കേൾക്കുന്നത്!

പാവം.

എന്ത് മാത്രം വേദന തിന്നു കാണും?

കാമുകി ചതിക്കുക മാത്രമല്ല ചെയ്തിരിക്കുന്നത് ഇത്രയും വർഷങ്ങൾ കൂടെ കൊണ്ട് നടന്ന കൂട്ടുകാരൻ കൂടി ചതിച്ചിരിക്കുന്നു!

 

ഭിത്തിയിലേക്ക് ചാരി ഞാനങ്ങനെ തന്നെ നിന്നുപോയി.

Recent Stories

The Author

ജോ

18 Comments

  1. Enthina nirthiye☹️

  2. ക്ലയ്മാക്സ് എനിക്ക് ഇഷ്ടപ്പെട്ടില്ല…. ബാക്കിയൊക്കെ കഥ നന്നായിട്ടുണ്ട്…

  3. Wonderful as always from you..
    Congrats

  4. Super

  5. kadha nannaayittundu.

  6. നിള ഇപ്പോൾ ജോ എന്ന പേരിലും എഴുതി തുടങ്ങിയോ? 🤔🤔🤔

  7. “മരം പെയ്യുമ്പോൾ” എന്ന കഥയെ താന്‍ കട്ടത് പോലെ ഇതിനെയും കട്ടോ. കഥ മോഷണം തന്നെയാണോ സ്ഥിരം തൊഴില്???

    ഇങ്ങനെയുള്ള നാണംകെട്ട പരിപാടി മതിയാക്കി സ്വന്തമായി കഥകൾ എഴുതി publish ചെയ്യടോ.

  8. Superb mann ❤️❤️

  9. ഇത് നിളയുടെ സഹയാത്രിക എന്ന പേരിൽ തന്നെയുള്ള കഥയല്ലേ? അനുവാദം വാങ്ങിയിട്ടാണോ repost ചെയ്യുന്നത്? അതുപോലെ തന്നെ മരം പെയ്യുമ്പോൾ എന്ന കഥയും.

    നിളയുടെ കഥകൾ വായിക്കണം എന്നുള്ളവർ pl ൽ നോക്കുക. മുമ്പ് ഇവിടെ എഴുതിയിരുന്നതാണ് ഇപ്പോൾ അവിടെയാണ്.

    1. അപ്പോള്‍ നിളയും ഇവിടുന്നു പോയോ.. പോട്ടെ.. എല്ലാവരും പോട്ടെ

      1. എല്ലാരും പോകുന്നു…
        ഇനി ഞാനും പോകുന്നു..

        എങ്ങോട്ടെന്നറിയില്ലല്ലോ ഈ യാത്ര
        എങ്ങോട്ടെന്നറിയില്ലലോ 🤗

    2. എന്റെ അനുവാദം ഒന്നും ആരും വാങ്ങിയില്ല ബ്രോ.

  10. രുദ്ര ദേവൻ

    Kk സൈറ്റ് കിട്ടുന്നില്ലല്ലോ എന്താണ് പ്രോബ്ള0

  11. ഒന്നും പറയാൻ ഇല്ലാ bro.. Oru അടിപൊളി ഫീൽഗുഡ് 💯💯

  12. 🥺❤️

  13. നല്ലൊരു കഥ കൊറേ ആയി ഇങ്ങിനെ ഒരു ഫീൽ കിട്ടുന്ന ഒന്ന് വായിച്ചിട്ട് സൂപ്പർ ആയിട്ട് ഉണ്ട് തൻ്റെ എഴുത്തും അതി മനോഹരം

  14. ഇത് ‘ജോകുട്ടൻ’ എന്ന ജോ ആണോ 👀

    ‘നവവധു’ എഴുതിയ ???

    1. 🦋 നിതീഷേട്ടൻ 🦋

      അല്ല വെറെ ഏതൊരു കള്ളൻ, കട്ട കഥയാണ് mr ഇത് 😖😖😖😖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com