വൈഷ്ണവം 11 (മാലാഖയുടെ കാമുകൻ) 1370

Views : 108129

വൈഷ്ണവം 11

മാലാഖയുടെ കാമുകൻ

Previous Part

“അവനെ കണ്ടിട്ട്..? എന്താ ഉദ്ദേശം..?”

ഭദ്രയാണ് അത് ചോദിച്ചത്..

“മാപ്പ് പറയണം.. എല്ലാത്തിനും..”

വൈഷ്ണവി മെല്ലെ എഴുന്നേറ്റ് പുറത്തേക് നടന്നു..

ജോഷിനെ ഒന്ന് നോക്കി ഭദ്രയും അവളുടെ പുറകെ പോയി. അവൻ അവിടെത്തന്നെ ഇരുന്നു.

“നീ കാര്യമായിട്ടാണോ പറഞ്ഞത്..?”

ഭദ്ര വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ വൈഷ്ണവിയെ നോക്കി ചോദിച്ചു..

“മ്മ്മ് അതേടാ.. എല്ലാം ഒന്ന് പറഞ്ഞു മനസ്സിൽ നിന്നും ഇറക്കി വെക്കണം..”

“മാപ്പ് മാത്രം പറയാൻ ആണോ.”

വൈഷ്ണവി മറുപടി പറഞ്ഞില്ല.

“അവളെ കൊണ്ടുപോകുന്നുണ്ടോ..?”

ഭദ്ര വീണ്ടും ചോദിച്ചതിന് ഉത്തരം വൈഷ്ണവിക്ക് ഇല്ലായിരുന്നു.

“വേണ്ട.. ആദ്യം നീ ഒന്ന് പോയി കാണ്.. അതാ അതിന്റെ ഒരു ശരി. ഞാനും വരാം..”

ഭദ്ര തന്നെ അതിന് ഒരു തീരുമാനം ഉണ്ടാക്കി..

വൈഷ്ണവി വേറെ ഒന്നും പറഞ്ഞില്ല.. അവൾ ആലോചനയിൽ ആയിരുന്നു.

•••

“കുറച്ചു ദിവസം ഞാൻ ലീവ്‌ ആയിരിക്കും.. അനുശ്രീ എല്ലാം ഒന്ന് നോക്കണം.. ”

വൈഷ്ണവി ഫയലുകൾ ഒക്കെ ഒന്ന് ചെക്ക് ചെയ്ത് വേണ്ടതൊക്കെ സൈൻ ചെയ്ത് വെക്കുന്നതിനിടയിൽ അനുശ്രീയോട് പറഞ്ഞു..

“ഓക്കേ മാം.. എവിടെക്കാ..? ഇവിടെ ഫിക്സ് ചെയ്യാൻ കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു..”

അനുശ്രീ മറുപടി പറഞ്ഞു.

“എന്റെ ലൈഫ് തന്നെ ഒന്ന് ഫിക്സ് ചെയ്യാൻ ഉണ്ട് സ്വീറ്റ്ഹാർട്ട്‌.. പോട്ടെ..?”

അവൾ എഴുന്നേറ്റ് അനുശ്രീയുടെ കവിളിൽ ഒന്ന് നുള്ളി പുറത്തേക്ക് നടന്നു..

അനുശ്രീ പുഞ്ചിരിയോടെ അവൾ പോകുന്നത് നോക്കി നിന്നു.

വൈഷ്ണവി ചെന്ന് കാറിൽ കയറി..

അത് മെല്ലെ മുൻപോട്ട് വിട്ടു അവൾ..

മനസ് നിറയെ അവനെ കാണുന്ന കാര്യം ആയിരുന്നു..

Recent Stories

31 Comments

  1. വൈഷണവിയെ അവൻ എങ്ങനെ വിശ്വാസിക്കും

  2. സ്നേഹത്തോടെ
    ❤❤❤

  3. കട്ട waiting….. For next പാർട്ട്‌….

  4. Dear MK

    കമന്റുകൾക്ക് മറുപടി തരണമെന്ന് പറയുന്നില്ല. എങ്കിലും താങ്കൾ പണ്ട് ചെയ്തിരുന്ന പോലെ വായനക്കാരോട് കഥ പറയും മുമ്പ് ഒരു ഹലോ പറഞ്ഞു തുടങ്ങിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്. ഞങ്ങൾക്ക് അത് വലിയൊരു സന്തോഷം ആകും അത്. Just like your stories we love YOU THE AUTHOR too.

    //വൈഷ്ണവി കണ്ണുകൾ കൊണ്ടാണ് മറുപടി കൊടുത്തത്. // – nice non-verbal communication.

    //കുറെ നേരം ഓടി വണ്ടി ആ ഹോട്ടലിന്റെ അവിടെ എത്തിയപ്പോൾ വൈഷ്ണവിക്ക് വല്ലാത്ത പരവേശം തോന്നി.// – Deep understanding of emotions

    പോർഷേ കയീൻ – ഈ സാധനം ഇപ്പോഴും കൈയ്യിൽ ഉണ്ടോയിരുന്നോ?! ഞാൻ വിചാരിച്ചു നിയോഗം കഴിഞ്ഞപ്പോൾ കയീൻ ഗാരേജിൽ ഇരുന്ന് തുരുമ്പിച്ചു പോയി കാണൂംന്ന്.

    “എനിക്ക് സംസാരിക്കണം വിഷ്ണു..” – that’s the moment of moments. വൈഷ്ണവിയുടെ അധികാരത്തോടെയുള്ള ആ ഡയലോഗ് അധികാരം എന്ന വാക്കിന് നിരസ്സിക്കില്ലെന്ന വിശ്വാസം, സ്നേഹം, പരിഭവം, വാശി എന്നിങ്ങനെ എത്ര എത്ര മാനങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കി തന്ന ഒരു സന്ദർഭമായിരുന്നു. എനിക്ക് കഥയിലെ ഏറ്റവും മനോഹരമായി തോന്നിയ മുഹൂർത്തമായിരുന്നു ഇത്.

    സ്നേഹപൂർവ്വം

    സംഗീത്

  5. ഒന്നും പറയാനില്ല മച്ചാനെ പൊളിയാണ് മോനെ 👌👌👌❤️❤️👏👏👏👏👏👏

  6. ❤❤❤❤❤❤❤

  7. Mk

    ഈ ഭാഗവും നന്നായിട്ടുണ്ട് 💙

    കഴിഞ്ഞ ഭാഗത്തിൽ ചോദിച്ചത് തന്നെ ഞാൻ ഇപ്പോഴും ചോദിക്കുന്നു

    വൈഷ്ണവി യുടെ അമ്മക്ക് വിഷ്ണു വിനെ ഇഷ്ട്ടമല്ലേ
    അതോ വൈഷ്ണവി യെ വെച്ച് വേറെന്തെങ്കിലും പ്ലാൻ ചെയ്യുന്നുണ്ടോ 🤔

    എല്ലാo മനസിലാക്കിയ സ്ഥിതിക്ക് രണ്ടുപേരും ഒരുമിക്കുവോ 🙄

    ഒര് സംശയം വൈഷ്ണവി യുടെ അമ്മ
    എവിടെ നിക്കുകയാണ്
    വീടിനുള്ളിലൊ അതോ പുറത്തോ 😂

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI ❤❤❤

  8. പൊളിച്ച് മുത്തെ പൊളിച്ച്,💖💞💖💞💞💖💖💖💖💖💖

  9. Super 🤩🤩

  10. ചേട്ടോ
    രണ്ട് ഭാഗങ്ങളും ഇപ്പോൾ ആണ് വായിക്കുന്നത് ഒരുപാട് ഇഷ്ടം ആയി

  11. ഇംഗ്ലീഷ് റോസ്

    എന്റെ കുഞ്ഞു ഹൃദയം പൊട്ടിപോകുന്നു…
    ദയവുചെയ്ത് അടുത്ത ഭാഗം പെട്ടന്ന് തരാവോ… Plz

  12. Super

  13. Good♥️♥️

  14. മുൾമുനയിൽ നിർത്തിയല്ലോ! എല്ലാ പിണക്കങ്ങളും പരിഭവങ്ങളും സംശയങ്ങളും മാറ്റി വിഷ്ണുവും വൈഷ്ണവിയും കുഞ്ഞു വാവയും കൂടി കുടുംബമായി സന്തോഷത്തോടെ ജീവിക്കട്ടെ. ചെമ്പകത്തിന് സുഖപ്രസവം ആശംസിക്കുന്നു. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

  15. കഥ ഉടനെ തീരുമെന്ന് തോന്നുന്നല്ലോ…

  16. നല്ല നാളെക്കായി കാത്തിരിക്കുന്നു

  17. ❤️❤️❤️
    Next part eppo….
    I am waiting

  18. അപ്പൂട്ടൻ

    അടിപൊളി…. അവരുടെ യഥാർത്ഥ സ്നേഹം ആണോ എന്ന് തിരിച്ചറിയാനുള്ള അവളുടെ അമ്മയുടെ ഒരു പരീക്ഷണം ആയിരുന്നു കാണണം…. അല്ലെ… എംകെ അടുത്ത ഭാഗം ഉടൻ തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…. സ്നേഹപൂർവ്വം അപ്പൂട്ടൻ

  19. 🦋 നിതീഷേട്ടൻ 🦋

    ട്വിസ്റ്റ് twist 😮😮😮, എന്നാലും വൈശു nte ammade കളികൾ എന്തിനു വേണ്ടിയാണ് 🧐🧐🧐. അജ്ഞതി ഫീൽ ആണ് വായിക്കുംബോ 😇😇😇

    1. കുഞ്ഞുണ്ണി

      പൊളിച്ചു ബ്രോ അവസാനം ഒന്നിച്ചല്ലോ

  20. മലഖേ ഒരു കാര്യം വിഷ്‌ണു ഇനി മിന്നുവിനെ കാണുമോ അല്ല ഇവർക്കിടയിൽ സംഭവിച്ച സത്യാവസ്ഥ മിന്നു അറിയണ്ടേ അതും കുടി ഒന്ന് പറയുവാണേൽ നല്ലതായിരിക്കും

  21. എന്റെ പൊന്നു മാലാഖ എന്താ ഇത് വായിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ പറഞ്ഞു അറിയിക്കാൻ പറ്റില്ല ഈ പാർട്ട്‌ അത് ഏറ്റവും മികച്ചത് തന്നെ ആക്കി ബ്രോ നിങ്ങൾ
    എല്ലാം പ്രോബ്ലം ഈ പാർട്ടിൽ ചുരുൾ അഴിയും എന്നാണ് ഞൻ കരുതിയെ ബട്ട്‌ പകുതി ആക്കി സസ്പെൻസ് നിർത്തി അമ്മ അതും കുടി ആയാൽ ഓക്ക് ആകും എന്ന് ആണ് പ്രതീക്ഷിക്കുന്നു അമ്മ എന്തിനു മൊത്തം കുളം ആക്കി ഇവരെ അകത്തിയത് ശെരിക്കും അമ്മ അല്ലെ എന്തായാലും അടുത്ത പാർട്ട്‌ വേഗം തന്നം malakhee
    ❤️❤️❤️❤️❤️❤️❤️❤️

  22. എന്റെ പൊന്നു മാലാഖ എന്താ ഇത് വായിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ പറഞ്ഞു അറിയിക്കാൻ പറ്റില്ല ഈ പാർട്ട്‌ അത് ഏറ്റവും മികച്ചത് തന്നെ ആക്കി ബ്രോ നിങ്ങൾ
    എല്ലാം പ്രോബ്ലം ഈ പാർട്ടിൽ ചുരുൾ അഴിയും എന്നാണ് ഞൻ കരുതിയെ ബട്ട്‌ പകുതി ആക്കി സസ്പെൻസ് നിർത്തി അമ്മ അതും കുടി ആയാൽ ഓക്ക് ആകും എന്ന് ആണ് പ്രതീക്ഷിക്കുന്നു അമ്മ എന്തിനു മൊത്തം കുളം ആക്കി ഇവരെ അകത്തിയത് ശെരിക്കും അമ്മ അല്ലെ എന്തായാലും അടുത്ത പാർട്ട്‌ വേഗം തന്നം malakhee
    ❤️❤️❤️❤️❤️❤️❤️❤️❤️❤️💜💜💜💜💜💜💜

  23. പൊന്നു ചങ്ങായി ഇങ്ങനത്തെ പണി കാണിക്കല്ലേ ഇവിടുന്ന് നെഞ്ചിൽ തി ആയിരിക്കുക അടുത്ത പാർട്ട് ഒന്ന് പെട്ടെന്ന് തരുവോ

    1. Adutha part ne Kattan waiting 😍😍mk❤️❤️❤️

  24. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com