വൈഷ്ണവം 11 (മാലാഖയുടെ കാമുകൻ) 1369

Views : 108411

വാവ ഭദ്രയുടെ കയ്യിൽ ഇരുന്നു കൈ നീട്ടി..

അവൾ വേഷം മാറിയത് കണ്ടിട്ടാണ്..

വൈഷ്ണവി അവളെ എടുത്തു അമർത്തി ഉമ്മവച്ചു..

“അമ്മയുടെ തെറ്റുകൾക്ക് അനുഭവിക്കുന്നത് നീയാണ് പെണ്ണെ.. ദൈവങ്ങൾ അനുഗ്രഹിക്കുകയാണ് എങ്കിൽ നിനക്ക് നിന്റെ അച്ഛന്റെ സ്നേഹം കിട്ടും..”

അവൾ വാവയുടെ നെറ്റിയിൽ അധരങ്ങൾ അമർത്തി അതു പറഞ്ഞപ്പോൾ വാവ ഒന്നും മനസിലാകാതെ ചിരിച്ചു..

“വാവക്ക് മാത്രം മതിയോ..? അമ്മക്ക് വേണ്ടേ സ്നേഹം..?”

ഭദ്ര അത് ചോദിച്ചപ്പോൾ വൈഷ്ണവി ഒന്നും മിണ്ടിയില്ല.

“അന്ന് ബോധം ഇല്ലാതെ നടന്നത് ബോധത്തോടെ ബാക്കി വേണ്ടേ…?”

ഭദ്ര അവളെ ഒന്ന് കളിയാക്കി.

“ദേ കൊച്ചു കയ്യിൽ ഉണ്ട് കേട്ടോ..”

വൈഷ്ണവി അവളെ ദേഷ്യത്തോടെ നോക്കി.

“അതിന്റെ റിസൾട്ട് ആണല്ലോ ഇത്..”

അവൾ വീണ്ടും കളിയാക്കിയപ്പോൾ വൈഷ്ണവി ആകെ ചുവന്നുപോയി…

“ഇബടെ വാ.. നമുക്കെ വീട് ഉണ്ടാക്കി കളിക്കാം.. ആന്റിടെ പൊന്നു വന്നേ..”

ഭദ്ര വാവയെ വാരി എടുത്തു.. അത് കേട്ടപ്പോൾ അവൾ എതിർപ്പ് ഒന്നും ഇല്ലാതെ അവളുടെ ഒക്കെത്ത് ഇരുന്നു..

“ഓൾ തെ ബെസ്റ്റ്.. ടേക്ക് ഇറ്റ് ഈസി.. കേട്ടല്ലോ..? ഇവളെ ഓർത്താൽ മതി..”

ഭദ്ര പറഞ്ഞത് വൈഷ്ണവി തല കുലുക്കി കേട്ടു.

അതിന് ശേഷം വാവയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു പുറത്തേക്ക് നടന്നു..

കാറിൽ കയറി അത് സ്റ്റാർട്ട്‌ ചെയ്തു പതിയെ ഓടിച്ചു…

മനസിനെ പറ്റുന്ന അത്രക്ക് ശാന്തം ആക്കി അവൾ തിരക്കിലൂടെ വണ്ടി മുൻപോട്ട് ഓടിച്ചു..

ആ കോഫി ഷോപ്പിന്റെ അവിടെ കാർ നിർത്തി അവൾ മെല്ലെ അകത്തേക്ക് കയറി..

Recent Stories

31 Comments

  1. ഇതിപ്പോൾ എന്താ സംഭവം… ലവൾടെ അമ്മയെന്തിനാ അങ്ങനെയൊക്കെ പറയുന്നത്… ഒന്നുംഅങ്ങോട്ട് കിട്ടുന്നില്ലല്ലോ..

  2. Waiting 4 you

  3. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. ഞാനും കുറേ ആയി തിരയുന്നു. രാവണചരിതം എന്നാണ് തോനുന്നു പേര്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com