വൈഷ്ണവം 11 (മാലാഖയുടെ കാമുകൻ) 1368

Views : 107951

ഭദ്ര പെട്ടെന്ന് വിളിച്ചു..

അവൾക്കും പെട്ടെന്ന് അവന്റെ മുൻപിൽ വന്നപ്പോൾ അവളുടെ ധൈര്യവും ചോർന്നു പോയിരുന്നു..

“ഭദ്ര.., ഞാൻ വന്നത് എന്റെ വീട്ടുകാരെ ഒന്ന് കാണാൻ വേണ്ടിയാണ്.. അതിന്റെ ഒപ്പം അവളെയും ഒന്ന് കാണാം എന്ന് കരുതി..
കുടുംബമൊക്കെ ആയി സന്തോഷത്തിൽ ആണെന്ന് അറിയാം.. എന്നാലും എനിക്ക് ഒരു പിണക്കവും ദേഷ്യവും ഇല്ല എന്ന് പറഞ്ഞേക്ക്..”

അത് പറഞ്ഞു അവൻ അവിടെ നിന്നും രക്ഷപ്പെടുന്നത് പോലെ ബൈക്കിൽ കയറിയപ്പോൾ വൈഷ്ണവി വേഗം വണ്ടിയിൽ നിന്നും ഇറങ്ങി..

“വിഷ്ണു.. പോ.. വല്ലേ..”

അവൾ വിറച്ചുകൊണ്ടാണ് അവന്റെ അടുത്തേക്ക് വന്നത്.

“ഇത്ര വന്നിട്ട് കയറാതെ പോയാൽ എങ്ങനെയാ വിഷ്ണു.. പ്ലീസ്..? ഞങ്ങൾക്കും കുറച്ചു സംസാരിക്കാൻ ഉണ്ട്..”

ഭദ്ര പെട്ടെന്ന് സാധാരണ ഗതിയിലേക്ക് വന്നു..

അതോടെ വൈഷ്ണവി ഒരു ആശ്രയത്തിന് എന്നവണ്ണം അവളുടെ കയ്യിൽ പിടിച്ചു..

“പഴയ കാര്യങ്ങൾ ആണെങ്കിൽ അത് വേണ്ട.. എനിക്ക് ഒരു ദേഷ്യവും ഇല്ല.. കേട്ടോ..?”

അവൻ അത് പറഞ്ഞ് ബൈക്ക് സ്റ്റാർട്ട്‌ ആക്കി..

അവൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ ഭദ്ര ഒന്ന് പകച്ചു നിന്നു.

“എനിക്ക് സംസാരിക്കണം വിഷ്ണു..”

ഭദ്ര തോറ്റു പോയ ആ നിമിഷത്തിൽ വൈഷ്ണവി പെട്ടെന്ന് പ്രതികരിച്ചു..

വിഷ്ണു അവളെ നോക്കി..

പണ്ട് എന്നെ എടുക്ക് എന്ന് പറഞ്ഞു വാശി കാണിച്ച വൈഷ്ണവിയെ ആണ്‌ അവന് കാണാൻ കഴിഞ്ഞത്..

“എന്തിനാ..?”

അവൻ മറുചോദ്യം എറിഞ്ഞു..

“എനിക്ക് സംസാരിക്കണം..അല്ലെങ്കിൽ ഞാൻ അവിടേക്ക് വരും…”

Recent Stories

31 Comments

  1. ഇതിപ്പോൾ എന്താ സംഭവം… ലവൾടെ അമ്മയെന്തിനാ അങ്ങനെയൊക്കെ പറയുന്നത്… ഒന്നുംഅങ്ങോട്ട് കിട്ടുന്നില്ലല്ലോ..

  2. Waiting 4 you

  3. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. ഞാനും കുറേ ആയി തിരയുന്നു. രാവണചരിതം എന്നാണ് തോനുന്നു പേര്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com