വൈഷ്ണവം 11 (മാലാഖയുടെ കാമുകൻ) 1369

വൈഷ്ണവി വിഷ്ണുവിനെ വലിച്ചു അകത്തേക്ക് നടന്നു.

അവന് അവളെ എതിർക്കാൻ ആയില്ല സത്യത്തിൽ..

അവളുടെ ഒപ്പം നടന്നു..

“അവളുടെ കഴുത്തിൽ ഒരു താലി മാത്രമേ വീണിട്ടുള്ളു..”

ഭദ്രയുടെ വാക്കുകൾ മനസ്സിൽ മുഴങ്ങി..

ഹാൾ കടന്ന് വലിയ ഒരു റൂമിലേക്ക് ആണ്‌ വൈഷ്ണവി അവനെ കൊണ്ടുപോയത്..

അവിടെ അവളുടെ വാവ ഉറങ്ങി കിടക്കുന്നുണ്ടായിരുന്നു..

“മോൾ…”

വൈഷ്ണവി അവളെ കാണിച്ചു വിഷ്ണുവിനെ നോക്കി..

“അറിയാം.. നിന്നെപ്പോലെ തന്നെയുണ്ട്…”

അവൻ മെല്ലെ പറഞ്ഞു..

“അവളുടെ അച്ഛന്റെ സ്നേഹം അവൾ അറിഞ്ഞിട്ടില്ല..

അതും ഈ അമ്മയുടെ വാശിയും അഹങ്കാരവും ഒക്കെ കാരണം..”

അവൾ പറഞ്ഞത് കേട്ടപ്പോൾ വിഷ്ണു അവളുടെ മുഖത്തേക്ക് നോക്കി.. ഒന്നും മനസിലാകാത്തത് പോലെ..

“ഇനിയും തെളിച്ചു പറയണോ ഞാൻ…? വിഷ്ണുവിന്റെ മകൾ ആണ്‌ ഇത്..”

അവൾ പെട്ടെന്ന് അത് പറഞ്ഞപ്പോൾ ഇടി വെട്ടിയത് പോലെയാണ്‌ വിഷ്ണുവിന് തോന്നിയത്..

അവൻ ആകെ വിയർത്തുപോയി..

“എന്ത്..??”

അവൻ ചോദിച്ചതിന് ഉത്തരം ഉണ്ടായില്ല.

വൈഷ്ണവി ഭിത്തിയിൽ ചാരി നിന്നു കരഞ്ഞു..

വിഷ്ണു ഒന്നും മനസിലാകാതെ ഉറങ്ങി കിടക്കുന്ന കുരുന്നിനെ നോക്കി..

വൈഷ്ണവിയുടെ ആണോ അതോ എന്റെയാണോ മുഖഛായ..?

തന്റെ തന്നെ അല്ലെ..?

അവൻ കാലു തളർന്ന അവസ്ഥയിൽ ബെഡിൽ ഇരുന്നു..

31 Comments

  1. ഇതിപ്പോൾ എന്താ സംഭവം… ലവൾടെ അമ്മയെന്തിനാ അങ്ങനെയൊക്കെ പറയുന്നത്… ഒന്നുംഅങ്ങോട്ട് കിട്ടുന്നില്ലല്ലോ..

  2. Waiting 4 you

  3. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. ഞാനും കുറേ ആയി തിരയുന്നു. രാവണചരിതം എന്നാണ് തോനുന്നു പേര്

Comments are closed.