വൈഷ്ണവം 11 (മാലാഖയുടെ കാമുകൻ) 1364

Views : 106934

അവൾ പിന്നെയും അത് തന്നെ പറഞ്ഞു..

അവൾ അതുപോലെതന്നെ ചെയ്യും എന്ന് അവന് അറിയാം.

“ഫൈൻ.. നമ്മൾ കണ്ടുമുട്ടിയ ആ കോഫി ഷോപ്പ്..? നാളെ അഞ്ചു മണി.. നമ്മുടെ അവസാന കണ്ടുമുട്ടൽ അവിടെ ആകട്ടെ..”

അത് പറഞ്ഞു അവരെ രണ്ടുപേരെയും ഒന്നു നോക്കി അവൻ ബൈക്ക് മുൻപോട്ട് എടുത്തു സ്പീഡിൽ ഓടിച്ചു പോയപ്പോൾ അവർ അതൊന്ന് നോക്കി നിന്നു.

“നീയല്ലേ എന്ത് ഉണ്ടായാലും എല്ലാം ശരിയാക്കും എന്നൊക്കെ പറഞ്ഞെ. എന്താ നിന്റെ നാക്ക് ഇറങ്ങി പോയോ”

വൈഷ്ണവി ഭദ്രയെ നോക്കി..

“അതിന് ഞാൻ വിചാരിച്ചോ അവൻ ഇവിടെ വന്നു നിൽക്കും എന്ന്..? പെട്ടെന്ന് കണ്ടപ്പോൾ…”

അവൾ കൈ മലർത്തി വൈഷ്ണവിയെ നോക്കി..

“അവൻ വീട്ടിൽ പോയപ്പോ അവർ പറഞ്ഞു കൊടുത്തത് ആയിരിക്കും നീ ഇവിടെ ഉണ്ടെന്ന്..”

ഭദ്ര സ്വയം പറഞ്ഞു..

“അല്ല.. നിന്റെ വീട് കണ്ടുപിടിക്കാൻ എളുപ്പവും ആണല്ലോ..”

അത് പറഞ്ഞ് ഭദ്ര വണ്ടിയിൽ കയറിയപ്പോൾ ഒരു നിമിഷം അത് നോക്കി നിന്ന് വൈഷ്ണവി ഗേറ്റിന് നേർക്ക് നടന്നു..

സെക്യൂരിറ്റി തുറന്നു കൊടുത്ത ഗേറ്റിലൂടെ അവൾ അകത്തേക്ക് നടന്നപ്പോൾ ഭദ്ര വണ്ടി തിരിച്ചു..

നാളെ എന്താകും എന്നുള്ള ചിന്തയോടെ..

•••

ഇളം നീല അനാർക്കിലി ചുരിദാർ ആണ്‌ വൈഷ്ണവി അണിഞ്ഞത്..

കണ്ണുകളിൽ അവൾ പതിവില്ലാതെ മഷി എഴുതി..

മുടി ഒരു ബാൻഡ് കെട്ടിയ ശേഷം നീട്ടി ഇട്ടു. പതിവില്ലാതെ അവൾ നന്നായി ഒന്ന് ഒരുങ്ങി..

അവൾ മെല്ലെ താഴേക്കു ഇറങ്ങി വന്നപ്പോൾ ഭദ്ര പുഞ്ചിരിയോടെ അവളെ നോക്കി.

“മ്മേ നാൻ..”

Recent Stories

31 Comments

  1. ഇതിപ്പോൾ എന്താ സംഭവം… ലവൾടെ അമ്മയെന്തിനാ അങ്ങനെയൊക്കെ പറയുന്നത്… ഒന്നുംഅങ്ങോട്ട് കിട്ടുന്നില്ലല്ലോ..

  2. Waiting 4 you

  3. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. ഞാനും കുറേ ആയി തിരയുന്നു. രാവണചരിതം എന്നാണ് തോനുന്നു പേര്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com