വൈഷ്ണവം 11 (മാലാഖയുടെ കാമുകൻ) 1369

വൈഷ്ണവിയുടെ കാർ നല്ല സ്പീഡിൽ ഗേറ്റ് കടന്ന് വരുന്നത് കണ്ടപ്പോൾ ഭദ്ര പുറത്തേക്ക് വന്നു.

വാവ ഉറങ്ങിയിരുന്നു..

കാറിൽ നിന്നും വിഷ്ണുവും വൈഷ്ണവിയും ഇറങ്ങുന്നത് കണ്ടപ്പോൾ ഭദ്ര ഒന്ന് പുഞ്ചിരിച്ചു..

എന്നാൽ ഇരുവരും നല്ല ഗൗരവത്തിൽ ആണെന്ന് കണ്ടപ്പോൾ ഇനി കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നില്ലേ എന്നും അവൾ ചിന്തിച്ചു..

“ഭദ്ര…?”

“എന്താടാ..?”

വൈഷ്ണവി അവളെ വിളിച്ചുകൊണ്ടു ഓടിവന്നപ്പോൾ ഭദ്ര വേഗം അവളുടെ അടുത്തേക്ക് ചെന്നു..

എന്തോ കുഴപ്പം ഉണ്ടെന്ന് അവൾക്കും തോന്നി..

•••

വൈഷ്ണവി ഭദ്രയോട് എന്തൊക്കെയോ പറയുന്നതും ഭദ്ര അതിശയത്തോടെ അവനെ നോക്കുന്നതും കണ്ടപ്പോൾ വിഷ്ണുവിന് ആകെ സംശയമായി..

അമ്മ കാണാൻ വന്നു എന്ന് പറഞ്ഞപ്പോൾ ആണ്‌ അവളുടെ മുഖം മാറിയത്.

അമ്മ അവളുടെ അടുത്ത് ചെല്ലാതെ എന്തിന് എന്റെ അടുത്ത് മാത്രം വന്നു..?

അവന് വീണ്ടും ആ ചോദ്യം മനസ്സിൽ വന്നു..

അവന് ഒന്നും മനസിലായില്ല..എന്തൊക്കെയാണ് സംഭവിക്കുന്നത്..

വരണ്ടായിരുന്നു എന്നുവരെ അവന് തോന്നി..

“വിഷ്ണു..? വാ അവിടെ ഇരിക്കാം..”

ഭദ്ര അവന്റെ അടുത്തേക്ക് വന്നു മരങ്ങളുടെ ഇടക്ക് ഉള്ള കസേരകൾ ചൂണ്ടി കാണിച്ചു..

“വാ.. ഇത് നിങ്ങളെ ബാധിക്കുന്ന വിഷയം തന്നെയാണ്..”

അവൻ ഒന്ന് മടിച്ചു നിന്നപ്പോൾ അവൾ അവന്റെ കൈ പിടിച്ചു അവിടേക്ക് കൊണ്ടുപോയി.

അവർ അവിടെ ഇരുന്നു..

“എന്നാ വിഷ്ണുവിനെ കാണാൻ ഇവളുടെ അമ്മ വന്നത്..?”

31 Comments

  1. ഇതിപ്പോൾ എന്താ സംഭവം… ലവൾടെ അമ്മയെന്തിനാ അങ്ങനെയൊക്കെ പറയുന്നത്… ഒന്നുംഅങ്ങോട്ട് കിട്ടുന്നില്ലല്ലോ..

  2. Waiting 4 you

  3. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. ഞാനും കുറേ ആയി തിരയുന്നു. രാവണചരിതം എന്നാണ് തോനുന്നു പേര്

Comments are closed.