രുധിരാഖ്യം 11 [ചെമ്പരത്തി] 387

. അത്രമാത്രമേ അതിനു വലിപ്പം ഉണ്ടായിരുന്നുള്ളൂ.

അവന്റെ ആ വേഷം കണ്ടിട്ട് ഇന്ദുവിന് ഒന്ന് കളിയാക്കി ചിരിക്കണം എന്നുണ്ടായിരുന്നെങ്കിലും അവളത് ശ്രമപ്പെട്ട് കടിച്ചുപിടിച്ചു.

പോകുന്ന വഴി എങ്ങും വളരെ വ്യക്തമാക്കി കൊണ്ട് തന്നെ അതിശക്തമായ വെളിച്ചം രുധിരാഖ്യത്തിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു.

ദൂരെ നിന്ന് അത് കണ്ടറിഞ്ഞ മൃഗങ്ങൾ എല്ലാം എവിടേക്കോ ഓടിയൊളിച്ചു. അവർ വനത്തിൽ നിന്ന് പുറത്തു കടന്ന് നദിക്കരയിലേക്ക് എത്തി.

രുധിരാഖ്യത്തിന്റെ പ്രഭ നദിയിലെ ഇളംനീല ജലത്തിൽ വീണു വെട്ടിത്തിളങ്ങി നദിയുടെ നിറത്തെ നിഷ്പ്രഭമാക്കി.

“ക്വീഈഈഈഈഈഈഈഈഈ….”

നീട്ടിയുള്ള ഒരു കൂവൽ ശബ്ദം കേട്ട് ഞെട്ടി തലയുയർത്തി മുകളിലേക്ക് നോക്കിയ ഇന്ദുവിന്റെ മുഖം വിടർന്നു, ഒപ്പം ഏഥന്റെയും.

ചാട്ടുളി പോലെ പറന്നടുക്കുന്ന അക്യുല.!!!

അവർക്ക് മുന്നിൽ മണലിലേക്ക് അക്യുല പറന്നിറങ്ങിയതോടെ അവിടെയെങ്ങും പൂഴി മണൽ ചിതറിത്തെറിച്ചു. എന്നാൽ അതെല്ലാം പിന്നിലേക്ക് തെറിച്ചു പോയതല്ലാതെ രുധിരാഖ്യത്തിന് അടുത്തേക്ക് ഒന്നുപോലും വീണില്ല.

തലകുനിച്ച് ഒന്ന് രുധിരാഖ്യത്തെ വന്ദിച്ച അക്യുല നിലത്ത് കാലുറപ്പിച്ച ശേഷം   ഏഥന്റെ കാൽമുട്ടിൽ മുഖമിട്ടുരസിക്കൊണ്ട് തന്റെ സ്നേഹം പ്രകടിപ്പിച്ചു. ഇന്ദുവിനെ തന്റെ മുന്നിൽ അവൾ കണ്ടുവെങ്കിലും, മുൻപത്തെപ്പോലെ അവളുടെ കണ്ണിൽ അൽപംപോലും ഭയം ഉണ്ടായിരുന്നില്ല.

പൊടുന്നനെ അവർക്ക് പിന്നിൽ ദൂരെയെവിടെനിന്നോ ആയി വല്ലാത്തൊരു ഇരമ്പം കേട്ടു തുടങ്ങിയതോടെ ഏഥൻ ഞെട്ടി തിരിഞ്ഞു പിന്നോട്ട് നോക്കി.

36 Comments

  1. ???
    Waiting for next part

  2. Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️

  3. ❤❤❤

  4. ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്??????

  5. കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.

    പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂

    1. ഒത്തിരി സന്തോഷം ബ്രദർ….. ??❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..

      പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. ? ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )

      10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്‌,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും ??.

      ഞായറാഴ്ച ക്ലാസ്സ്‌ എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ ??)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….

      ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.

      ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം ??????

      1. Its OK — Understand.
        veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
        Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.

  6. Mavikayude kavalkaran

    Konnu kallanjalle vendayirunnu paavam

  7. Mavikayude kavalkaran

    Konnu kallanjalle vendayirunnu

Comments are closed.