രുധിരാഖ്യം 11 [ചെമ്പരത്തി] 387

Views : 20152

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത്.!!

” ഇത് സ്വീകരിക്കണം….. എന്റെ അപേക്ഷയാണ്…. ഏഥന്റെയും….. ”

തന്നോളം ഉയരത്തിൽ വെള്ളത്തിൽ ഉയർന്നു നിൽക്കുന്ന മാവികയുടെ മുന്നിലേക്ക് ഇന്ദു ഏറ്റവും മുകളിലെ പടിയിൽ മുട്ടുകുത്തി നിന്ന്,കൂട്ടിപ്പിടിച്ച ഇരു കൈകളും അവൾക്ക് നേരെ ഉയർത്തിക്കൊണ്ട് പതിയെ പറഞ്ഞു. അവളുടെ കണ്ണുകളിലും നിസംഗഭാവം ആയിരുന്നു നിറഞ്ഞുനിന്നത്.

” ഏഥനെ…ഏഥനെ നീ കണ്ടുവോ…..??? ”

പെട്ടെന്ന് മിഴികൾ ഒന്ന് തിളങ്ങിയ മാവിക ആവേശത്തോടെ ഇന്ദുവിനെ നോക്കി.

“മ്മ്മ്…..”

പറഞ്ഞുകൊണ്ട് കണ്ടുവെന്ന അർത്ഥത്തിൽ ഒന്ന് മൂളിക്കൊണ്ടവൾ തലയാട്ടിയെങ്കിലും അതിനൊരു തേങ്ങലിന്റെ അകമ്പടി ഉണ്ടായിരുന്നു.

” എന്നിട്ട്…എന്നിട്ട് അവൻ എവിടെ….??? ”

മാവികയുടെ സ്വരത്തിൽ നിറഞ്ഞിരുന്ന ഉദ്വേഗം പക്ഷേ ഇന്ദുവിൽ ആശങ്കയാണ് നിറച്ചത്.

“അറിയില്ല……”

എന്ത് മറുപടി അവൾക്ക് നൽകണമെന്ന് അറിയാതെ നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ടവൾ പതിയെ പറഞ്ഞു.

“അറിയില്ലന്നോ…..?????!!!!!”

മാവികയുടെ സ്വരത്തിൽ വല്ലാത്തൊരു ആശ്ചര്യവും ദേഷ്യവും എല്ലാം നിറഞ്ഞു.

“രുധിരാഖ്യം എടുത്ത് പുറത്തിറങ്ങുന്നതുവരെ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു… അവിടെവെച്ച് ഞങ്ങളെ ഒരു ജീവി ആക്രമിച്ചു…. ഞാൻ ഏഥന്റെ കൂടെത്തന്നെ നിന്നതാണ്… പക്ഷേ അവൻ സമ്മതിച്ചില്ല… എന്നെ ദേഷ്യപ്പെട്ട് നിർബന്ധിച്ച് പറഞ്ഞു വിട്ടു…. പിന്നെ..ഞാൻ… ഞാൻ നോക്കിയിട്ടും എവിടെ….എവിടെയാണ് അവൻ എന്ന് കാണുന്നില്ല….”

പറഞ്ഞു നിർത്തുമ്പോഴേക്കും  ചുണ്ടുകൾ വിറച്ചവൾ കരഞ്ഞിരുന്നു.

മാവികയിലും കനത്ത

Recent Stories

36 Comments

  1. 🔥🔥🔥
    Waiting for next part

  2. Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️

  3. ❤❤❤

  4. ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്💪💪💪💪💪💪

  5. കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.

    പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂

    1. ഒത്തിരി സന്തോഷം ബ്രദർ….. 😍😍❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..

      പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. 😔 ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )

      10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്‌,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും 😂😂.

      ഞായറാഴ്ച ക്ലാസ്സ്‌ എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ 😜😜)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….

      ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.

      ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം 🌺🌺🌺🌺😍😍

      1. Its OK — Understand.
        veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
        Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.

  6. Mavikayude kavalkaran

    Konnu kallanjalle vendayirunnu paavam

  7. Mavikayude kavalkaran

    Konnu kallanjalle vendayirunnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com