രുധിരാഖ്യം 11 [ചെമ്പരത്തി] 387

Views : 20152

വീണ ഏഥൻ ഒരു നിമിഷം കൊണ്ട് മലക്കം മറിഞ്ഞ് നദിയിലെ വെള്ളത്തിൽ മറഞ്ഞു.!!

ഒന്ന് അമ്പരന്ന ആ ജീവി വെള്ളത്തിലേക്ക് ചാടാൻ ആഞ്ഞെങ്കിലും, ഒന്ന് വട്ടംചുറ്റി പറന്ന് തിരികെയെത്തിയ വിലാര  തടസ്സം പോലെ അതിന് മുൻപിലേക്ക് കയറി പറന്ന് നിന്നു.

“ക്വിഈഈഈഈഈഈഈഈഈ….”

പൊടുന്നനെ ആ കാടിന്റെ നിശബ്ദതയെയും, വിലാരെയും അവൾക്ക് മുന്നിൽ നിന്ന ആ ജീവിയെയും ഞെട്ടിച്ചുകൊണ്ട് വല്ലാത്തൊരു കൂവൽ ഉയർന്നു.

ഒന്ന് ഞെട്ടി പിന്നോട്ടേക്ക് ചാടിയ വിലാര തല വെട്ടിച്ച് ചുറ്റും നോക്കി. വിലാരയ്ക്ക് മുന്നിൽനിന്ന ആ ജീവിയും ചെറിയ അമ്പരപ്പിൽ ആയിരുന്നു.!!

തങ്ങൾ നിൽക്കുന്ന മണൽ പരപ്പിനപ്പുറം പല വർണ്ണങ്ങളിൽ തിളങ്ങിനിൽക്കുന്ന കൊടുംവനത്തിലെ മരങ്ങൾക്കിടയിലേക്ക് പറന്നിറങ്ങുന്ന വലിയ കറുത്ത ചിറകുകളുടെ ആഗ്രം മാത്രം കണ്ണിൽ പെട്ടതോടെ വിലാര തലകുനിച്ചുകൊണ്ട് ആ മണലിലേക്ക് പതിഞ്ഞിരുന്നു.!!

വിലാരക്ക് മുൻപിൽ ചീറിക്കൊണ്ട് നിന്നിരുന്ന, ഏഥനെ തൂക്കിയെടുത്ത ആ ജീവിയും ഏതാനും അടി പിന്നോട്ടേക്ക് തന്റെ കാലുകൾ പറിച്ചു വെച്ചു.!!

അവർക്ക് മുന്നിൽ വനത്തിലേക്ക് ചിറകടിച്ച് പതിയെ താഴ്ന്നെത്തിയ രണ്ട് കാലുകൾ പതിഞ്ഞു.!! വിലാരയുടെയും ആ ജീവിയുടെയും കാൽക്കീഴിൽ പതിഞ്ഞിരുന്ന,ആ നദീതീരത്തെങ്ങും നിറഞ്ഞിരുന്ന മണൽത്തരികൾ ഭയം കൊണ്ട് നിറഞ്ഞ പോലെ വിറച്ചു തുള്ളി..!!! കൂറ്റൻ മരങ്ങൾ കൊടുങ്കാറ്റിൽ എന്നപോലെ ആടിയുലഞ്ഞു.

അത്രനേരം കോപത്തോടെ നിന്നിരുന്ന ആ ജീവി തന്റെ മൂന്നാം കണ്ണ് ഇറുക്കി അടച്ച ശേഷം ഇരു കാൽമുട്ടുകളും മടക്കി മണലിലേക്ക് കുത്തി തല പതിയെ കുനിച്ചു!!

Recent Stories

36 Comments

  1. 🔥🔥🔥
    Waiting for next part

  2. Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️

  3. ❤❤❤

  4. ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്💪💪💪💪💪💪

  5. കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.

    പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂

    1. ഒത്തിരി സന്തോഷം ബ്രദർ….. 😍😍❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..

      പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. 😔 ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )

      10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്‌,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും 😂😂.

      ഞായറാഴ്ച ക്ലാസ്സ്‌ എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ 😜😜)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….

      ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.

      ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം 🌺🌺🌺🌺😍😍

      1. Its OK — Understand.
        veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
        Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.

  6. Mavikayude kavalkaran

    Konnu kallanjalle vendayirunnu paavam

  7. Mavikayude kavalkaran

    Konnu kallanjalle vendayirunnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com