രുധിരാഖ്യം 11 [ചെമ്പരത്തി] 387

Views : 20152

അക്യുല..!!!!!!!!!!!!

പക്ഷെ…!!!!!!

അക്യുല അല്ല….!!

കുറച്ച് ഭാഗങ്ങൾ മാത്രമേ അക്യുലയുടേത് ആയിട്ട് ഉണ്ടായിരുന്നുള്ളൂ… തലയും ചിറകുകളും മുൻകാലുകളും മാത്രം.!!

ബാക്കി ഭാഗം കരുത്തനായ ഒരു കാട്ടുകുതിരയുടേത് ആയിരുന്നു!!

തലയിൽ ഏതാനും തൂവലുകൾ കുഞ്ചിരോമങ്ങൾക്ക് മുന്നിലായി ഒരു കിരീടം പോലെ ഉയർന്ന് നിന്നു.

മരങ്ങളിലും പുറത്തുമായി വെട്ടി തിളങ്ങിക്കൊണ്ടിരുന്ന ഇളം പച്ച കലർന്ന  വെളിച്ചത്തിൽ അവളുടെ കണ്ണുകളും ശരീരവും തിളങ്ങിക്കൊണ്ടിരുന്നു.

തിളക്കമാർന്ന കണ്ണുകളിൽ പക്ഷേ നിറഞ്ഞു നിന്നിരുന്നത് ക്രൗര്യമായിരുന്നു.!

വനത്തിനുള്ളിൽ വന്നിറങ്ങിയ അവൾ പതിയെ വിലാരയും അവൾക്ക് മുന്നിലുള്ള ജീവിയും മുട്ടുകുത്തി നിൽക്കുന്ന മണലിലേക്ക് സാവധാനം നടന്നെത്തി.

“ക്വീഈഈഈഈഈഈഈഈ…. ”

ആ ജീവികളുടെ തൊട്ടുമുന്നിൽ എത്തി നിന്ന ശേഷം തല ഉയർത്തി തന്നെ അവൾ ഒന്ന് കൂടി കൂവി. പാതി മടക്കിപ്പിടിച്ച ചിറകുകൾ ഒരു അസ്ത്രത്തിന്റെ പിൻഭാഗത്തിന്റെ ആകൃതി പോലെ ആയിരുന്നു.

ചെവിയിലേക്ക് തുളച്ചുകയറിയ ആ കൂവൽ സഹിക്കാൻ വയ്യാഞ്ഞിട്ട് ആകണം ആ ജീവി ഇരു കൈകകളും കൊണ്ട് തന്റെ ചെവികൾ പൊത്തി.

വിലാരയെ ശ്രദ്ധിക്കാതെ അവൾ വിലാരയ്ക്കും ആ ജീവിക്കും ഇടയിലൂടെ അതിന് ചുറ്റും ഒന്ന് പതിയെ വട്ടം കറങ്ങി, വീണ്ടും അതിന്റെ മുന്നിൽ വന്നു നിന്നു.

അതോടെ ഒരു പിടച്ചിലോടെ തലയുയർത്തിയ വിലാര വേഗം അവിടെനിന്ന് പിന്നോട്ടേക്ക് മാറി.

അത്രനേരം വിലാരയിലേക്ക് കണ്ണുനിട്ടു നിന്നിരുന്ന അക്യുലയുടെ

Recent Stories

36 Comments

  1. 🔥🔥🔥
    Waiting for next part

  2. Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️

  3. ❤❤❤

  4. ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്💪💪💪💪💪💪

  5. കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.

    പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂

    1. ഒത്തിരി സന്തോഷം ബ്രദർ….. 😍😍❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..

      പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. 😔 ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )

      10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്‌,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും 😂😂.

      ഞായറാഴ്ച ക്ലാസ്സ്‌ എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ 😜😜)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….

      ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.

      ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം 🌺🌺🌺🌺😍😍

      1. Its OK — Understand.
        veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
        Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.

  6. Mavikayude kavalkaran

    Konnu kallanjalle vendayirunnu paavam

  7. Mavikayude kavalkaran

    Konnu kallanjalle vendayirunnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com