രുധിരാഖ്യം 11 [ചെമ്പരത്തി] 387

Views : 20106

അതിരിട്ടു കൊണ്ട് വൃത്താകൃതിയിൽ, നിലം ചേർന്നുകിടക്കുന്ന പുല്ലുകൾ നിറഞ്ഞ ഒരു സ്ഥലം ഉണ്ടായിരുന്നു. ആദ്യത്തെ ഒറ്റക്കാഴ്ചയിൽ തടാകവും അതിനു ചുറ്റുമുള്ള പുല്ല് നിറഞ്ഞ പ്രദേശവും കൃത്രിമമായി ഉണ്ടാക്കിയെടുത്തത് പോലെ തോന്നുമായിരുന്നു.

തടാകത്തിന്റെ അതിരിനോട് ചേർന്ന് അല്പനേരം നിലയുറപ്പിച്ച സ്വർണ്ണമാൻ തലങ്ങുംവിലങ്ങും നോക്കിയശേഷം നേരെ വെള്ളത്തിലേക്കു കുതിച്ചു.!!

എന്നാൽ, ഇന്ദുവിനെ അത്ഭുതപരതന്ത്രയാക്കികൊണ്ട്,  അത്രയും വലിയ ഒരു മാൻ ചാടിയിട്ടും വെള്ളത്തിൽ ഒരു ഓളമോ ഒരു തുള്ളി ജലം തെറിച്ച് ഉയരുകയോ ചെയ്തില്ല!!. അത് വെള്ളത്തിനടിയിലേക്ക് മുങ്ങി അപ്രത്യക്ഷമായി പോയി.!!!

അവർ രണ്ടുപേരും അതിനുപിന്നാലെ തടാകത്തിന്റെ കരയിലേക്ക് എത്തി. തടാകത്തിനടിയിൽ നിന്ന് വരുന്ന വെളിച്ചം അവരുടെ മുഖത്തും ശരീരത്തിലും തട്ടി ചിതറി.

” ഇന്ദു……ഇവിടെയുണ്ട് രുധിരാഖ്യം….!!!!”

തടാകത്തിന് അടിയിലേക്ക് കൈചൂണ്ടി ആവേശത്തോടെ പറഞ്ഞു കൊണ്ട് തന്നെ നോക്കിയ ഏഥന്റെ മുഖത്ത് പക്ഷെ ഒരു വലിയ പ്രശ്നത്തിന് പരിഹാരം കണ്ടതിന്റെതായ സന്തോഷം അല്പം പോലും  ഉണ്ടായിരുന്നില്ല എന്നത് ഇന്ദു വ്യക്തമായി കണ്ടു. എങ്കിലും ഏഥനോട്‌ ഒന്നും ചോദിക്കാൻ പറ്റിയ ഒരു മാനസികാവസ്ഥയിലായിരുന്നില്ല അവൾ.

ഏതാനും സമയം കൂടി അവിടെ നിന്ന ഏഥൻ ഇന്ദുവിന്റെ കൈയിൽ കൈ ചേർത്ത് പിടിച്ച് ശ്വാസം ആഞ്ഞു വലിച്ചു. അവൻ തന്നെയും കൊണ്ട് വെള്ളത്തിലേക്ക് കുതിക്കാനുള്ള പുറപ്പാട് ആണെന്ന് മനസ്സിലായ ഇന്ദു അൽപം പരിഭ്രമത്തോടെയും അതിലേറെ കൗതുകത്തോടെയും അവന്റെ മുഖത്തേക്ക് തന്നെ മിഴിനട്ടു.

Recent Stories

36 Comments

  1. 🔥🔥🔥
    Waiting for next part

  2. Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️

  3. ❤❤❤

  4. ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്💪💪💪💪💪💪

  5. കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.

    പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂

    1. ഒത്തിരി സന്തോഷം ബ്രദർ….. 😍😍❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..

      പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. 😔 ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )

      10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്‌,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും 😂😂.

      ഞായറാഴ്ച ക്ലാസ്സ്‌ എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ 😜😜)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….

      ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.

      ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം 🌺🌺🌺🌺😍😍

      1. Its OK — Understand.
        veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
        Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.

  6. Mavikayude kavalkaran

    Konnu kallanjalle vendayirunnu paavam

  7. Mavikayude kavalkaran

    Konnu kallanjalle vendayirunnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com