രുധിരാഖ്യം 11 [ചെമ്പരത്തി] 387

Views : 20109

ചുറ്റോട് ചുറ്റും വീടുകൾ ഒന്നും ഇല്ലാതെ വിജനമായ ആ സ്ഥലത്ത് അപ്പോൾ കിളികളുടെ കരച്ചിലുകൾ പോലും ഇല്ലാതെ നിശബ്ദമായിരുന്നു.

പതഞ്ഞ് ഉയർന്ന ആ ജലത്തിനടിയിൽ തീ ചുവപ്പാർന്ന രണ്ട് ഗോളങ്ങൾ തങ്ങളെ തന്നെ ഉറ്റു നോക്കുന്നത് അറിഞ്ഞ മൂവരും ഒരു നടുക്കത്തോടെ പിന്നോട്ടേക്ക് ചാടി.

ഗൗരിയുടെ തൊണ്ടക്കുഴിയിൽ നിന്ന് ഒരു നിലവിളി പുറത്തേക്ക് ചാടിയെങ്കിലും അവൾ കൈ കൊണ്ടമർത്തി അതിനെ ഒതുക്കിക്കളഞ്ഞു.

വീണ്ടും അവരെ അതിലധികം ഞെട്ടിച്ചുകൊണ്ട് ആ നിശബ്ദതയിൽ കനത്ത ഒരു ചിറകടിയൊച്ച ഉയർന്നു.!!

ആ ചിറകടിയുടെ ഉൽഭവസ്ഥാനം ആകാശത്തു നിന്നാണെന്ന് മനസ്സിലാക്കിയ എല്ലാവരും തല ഉയർത്തി മുകളിലേക്ക് നോക്കി.

പറന്നടുക്കുന്ന വലിയൊരു രൂപം കണ്ട ഗൗരിയും രേവതിയമ്മയും ചെറിയൊരു നിലവിളിയോടെ അവിടെനിന്ന് ഓടി മാറി.!!

അത് ഇന്ദു ആണെന്ന് ഉള്ള ചെറിയൊരു ഊഹം കിട്ടിയതിനാൽ ഗിരീഷ് ഓടാൻ നിന്നില്ല.

നേർത്ത  പുലർ വെളിച്ചത്തിൽ കുതിച്ചു പൊങ്ങി തല്ലിയലച്ച് പടികളിലേക്ക് വീണ് പതയുന്ന, ഏറ്റവും മുകളിലത്തെ കുളപ്പടവിലേക്ക് ഇന്ദു പതിയെ പറന്നിറങ്ങി.

ഗൗരിയും രേവതിയമ്മയും അവളെ ഒരു വല്ലാത്ത ഭീതിയോടെ നോക്കിക്കൊണ്ട് മാറിനിന്നു. അത് ഇന്ദു ആണെന്ന് മനസ്സിലായെങ്കിലും അവൾക്ക് അടുത്തേക്ക് ചെല്ലാൻ തെല്ലു പോലും ധൈര്യം അവർക്കുണ്ടായില്ല.

അവളെ കാണുമ്പോൾ തങ്ങളുടെ കാലിനടിയിൽ കൂടി ഒരു വിറയൽ പടർന്ന് ശരീരത്തിലേക്ക് എത്തുന്നത് ഇരുവർക്കും തിരിച്ചറിയാൻ കഴിഞ്ഞു.

Recent Stories

36 Comments

  1. 🔥🔥🔥
    Waiting for next part

  2. Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️

  3. ❤❤❤

  4. ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്💪💪💪💪💪💪

  5. കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.

    പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂

    1. ഒത്തിരി സന്തോഷം ബ്രദർ….. 😍😍❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..

      പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. 😔 ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )

      10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്‌,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും 😂😂.

      ഞായറാഴ്ച ക്ലാസ്സ്‌ എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ 😜😜)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….

      ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.

      ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം 🌺🌺🌺🌺😍😍

      1. Its OK — Understand.
        veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
        Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.

  6. Mavikayude kavalkaran

    Konnu kallanjalle vendayirunnu paavam

  7. Mavikayude kavalkaran

    Konnu kallanjalle vendayirunnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com