രുധിരാഖ്യം 11 [ചെമ്പരത്തി] 387

ഉരുണ്ടുയർന്ന് നിന്നു. കഴുകന്റെ കാലുകൾ പോലെയുള്ള കയ്യിലെ നഖങ്ങൾ അതീവ മൂർച്ചയേറിയതും ഒരു പരുന്തിന്റേതു പോലെയും ആയിരുന്നു. കലമാനിൻ്റേതിനു സമാനമായ കൊമ്പുകൾ അതിന്റെ തലയിൽ പടർന്നു നിന്നിരുന്നു.അതിന് പിന്നിൽ ഒരു കുതിരയുടെതുപോലെ കുഞ്ചിരോമങ്ങൾ നിറഞ്ഞിരുന്നു. മറ്റൊന്നിനോട് താരതമ്യം ചെയ്യാൻ കഴിയാത്ത അതിന്റെ തലയിൽ മൂന്ന് കണ്ണുകൾ ഉണ്ടായിരുന്നു. മൂന്നാമത്തെ കണ്ണ് നെറ്റിക്ക് നടുവിലായിരുന്നു ഉണ്ടായിരുന്നത്. എങ്കിലും അത് മറ്റുള്ളതിനേക്കാൾ വളരെ ചെറുതായിരുന്നു.

“പോ ഇന്ദു….. പോടീ…… ”

അവന്റെ അവസാന വാക്ക് ഒരു അലർച്ചക്ക് സമാനമായിരുന്നു അവന്റെ കണ്ണുകൾ വല്ലാതെ ഒന്ന് വെട്ടിത്തിളങ്ങി.

ഒന്ന് നടുങ്ങിയ ഇന്ദുവിന്റെ ചിറകുകൾ പൊടുന്നനെ വിടർന്നു. കൂടെക്കൂടെ പിന്നോട്ട് തിരിഞ്ഞു നോക്കിക്കൊണ്ട് തന്നെയവൾ പറന്നുയർന്നു.

നദിക്ക് മുകളിലൂടെ തന്നെ പറന്നകന്ന അവളുടെ കണ്ണിൽ നിന്നു വീണ് ചിതറിയ നീർത്തുള്ളികൾ ശാന്തമായൊഴുകുന്ന നദിയിലെ ജലത്തിൽ ലയിച്ചു ചേർന്നു.

ദൂരെ മറയാൻ നേരം ഒന്ന് കൂടിയവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ഏഥന്റെ വലതു കയ്യിൽ തൂക്കി അവനെ ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ആ മൃഗത്തെ…!!!അവളുടെ കണ്ണുകളിൽ നീർ വന്നു മൂടി ഒന്നും കാണാൻ വയ്യാതായതോടെ, ഒരു പഴന്തുണി പോലെ ഏഥൻ ആ മൃഗത്തിന്റെ കയ്യിൽ തൂങ്ങിക്കിടക്കുന്ന ആ കാഴ്ചയും അവളിൽ നിന്ന് മറഞ്ഞു.

തന്നിൽ നിറഞ്ഞ ഒരു തരം വല്ലാത്ത വാശിയോടെ, കണ്ണിൽ നിറഞ്ഞ കണങ്ങളെ  തുടച്ചെറിഞ്ഞ ഇന്ദു

36 Comments

  1. ???
    Waiting for next part

  2. Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️

  3. ❤❤❤

  4. ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്??????

  5. കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.

    പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂

    1. ഒത്തിരി സന്തോഷം ബ്രദർ….. ??❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..

      പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. ? ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )

      10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്‌,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും ??.

      ഞായറാഴ്ച ക്ലാസ്സ്‌ എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ ??)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….

      ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.

      ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം ??????

      1. Its OK — Understand.
        veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
        Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.

  6. Mavikayude kavalkaran

    Konnu kallanjalle vendayirunnu paavam

  7. Mavikayude kavalkaran

    Konnu kallanjalle vendayirunnu

Comments are closed.