രുധിരാഖ്യം 11 [ചെമ്പരത്തി] 387

Views : 20152

അതിവേഗതയിൽ മിന്നൽ പോലെ മുന്നോട്ടേക്ക് കുതിച്ചു.

ഇടയ്ക്ക് ഒന്നുകൂടി പിന്നോട്ട് തിരിഞ്ഞു നോക്കിയ അവൾക്ക് ഏഥനെ കാണാൻ കഴിഞ്ഞില്ല എങ്കിലും തല ഉയർത്തി വീണ്ടും നേരെ നോക്കിയ അവൾ ശക്തമായി ഒന്നു നടുങ്ങി.!!

തന്നെ കഴിഞ്ഞും വേഗതയിൽ തനിക്ക് നേരെ പാഞ്ഞടുക്കുന്ന മറ്റെന്തോ ഒന്ന്.!!! ആ വസ്തു തൊട്ടടുത്ത് എത്തി എന്ന് കണ്ടതോടെ,നേരെ പറന്നുകൊണ്ടിരുന്ന അവൾ പെട്ടെന്ന് വലതുവശം മുകളിലേക്കുയർത്തി വെട്ടിത്തിരിഞ്ഞു ചെരിഞ്ഞു പറന്നു.

ആ വന്ന വസ്തുവും അവൾ തിരിഞ്ഞ പോലെ തന്നെ തിരിഞ്ഞ് അവളെ ഉരസി എന്നവണ്ണം മിന്നൽ പോലെ  കടന്നുപോയി.

അതിവേഗതയിൽ ആയതിനാൽ ഇന്ദുവിന് അത്, തന്നേ കഴിഞ്ഞും വലിയ  ഒരു പക്ഷി ആണെന്ന് മാത്രമേ മനസ്സിലായിരുന്നുള്ളൂ.

പക്ഷേ തന്നെ കടന്നുപോയ അത് പിന്തിരിഞ്ഞ് വരുന്നില്ല എന്ന് മനസ്സിലായതോടെ ഇന്ദുവിൽ ഒരു ആശ്വാസം നിറഞ്ഞു.

അവൾ തന്റെ പരമാവധി വേഗതയിലേക്ക് എത്തിയിരുന്നു. ആ വേഗതയിൽ അവളുടെ ചിറകുകൾക്ക് ഇരുവശവും ഉള്ള ജലം ഓളം തല്ലി ഉയർന്ന് ഇരുകരകളിലേക്കും പാഞ്ഞു.

കുറച്ച് ദൂരെയായി ഏഥൻ പറഞ്ഞ വെള്ളച്ചാട്ടം ഉള്ള തടാകം കണ്ടതോടെ അവൾ വേഗത അൽപമൊന്ന് കുറച്ചു. ചിറകുവീശി തന്നെ അവൾ അതിലേക്ക് പറന്നിറങ്ങി.

വെള്ളത്തിലേക്ക് മുങ്ങിയതോടെ അവളുടെ ചിറകുകൾ അപ്രത്യക്ഷമായി.!!

ആ ജലത്തിന് അടിയിലേക്ക് ഇറങ്ങിയ അവൾ കണ്ടു തനിക്ക് നേരെ പാഞ്ഞടുക്കുന്ന മാംസഭോജികളായ മത്സ്യങ്ങളെ!! വെട്ടിത്തിളങ്ങിയിരുന്ന അവയുടെ പല്ലുകൾ വജ്രത്തിനേക്കാൾ കടുപ്പമേറിയവ ആയിരുന്നു.

കൂട്ടി പിടിച്ചിരുന്ന ഇരുകൈകളും പതിയെ അവൾ ഒന്ന് വിടർത്തി. ലോകത്തെ അതിന്റെ കാഴ്ചകളിൽ നിന്ന് മറച്ച

Recent Stories

36 Comments

  1. 🔥🔥🔥
    Waiting for next part

  2. Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️

  3. ❤❤❤

  4. ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്💪💪💪💪💪💪

  5. കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.

    പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂

    1. ഒത്തിരി സന്തോഷം ബ്രദർ….. 😍😍❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..

      പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. 😔 ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )

      10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്‌,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും 😂😂.

      ഞായറാഴ്ച ക്ലാസ്സ്‌ എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ 😜😜)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….

      ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.

      ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം 🌺🌺🌺🌺😍😍

      1. Its OK — Understand.
        veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
        Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.

  6. Mavikayude kavalkaran

    Konnu kallanjalle vendayirunnu paavam

  7. Mavikayude kavalkaran

    Konnu kallanjalle vendayirunnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com