രുധിരാഖ്യം 11 [ചെമ്പരത്തി] 387

Views : 20149

നിസാരമായി പറഞ്ഞു കൊണ്ട് അവൻ മറ്റെങ്ങോട്ടോ കണ്ണുനട്ടു. കുറെ പാടുപെട്ട് ആണെങ്കിലും ഇന്ദു ഒറ്റക്കൈ കൊണ്ട് പതിയെ ആ രത്നം തന്റെ മാലയിൽ നിന്ന് അഴിച്ചെടുത്തു ഏഥന്റെ കയ്യിലേക്ക് കൊടുത്തു.

അവൻ അത് പതിയെ ആ പാറക്കെട്ടിൽ ഉണ്ടായിരുന്ന രത്നത്തിന്റെ അടയാളത്തിലേക്ക് ചേർത്തുവച്ചു!!. മിന്നൽ പോലെ ഒരു പ്രകാശം പുറപ്പെടുവിച്ചുകൊണ്ട് അത് ആ അടയാളത്തിലേക്ക് അലിഞ്ഞുചേർന്നു. ഒപ്പം അരികിൽ എവിടെയോ വലിയൊരു പാറക്കെട്ട് നിരങ്ങി നീങ്ങുന്ന ശബ്ദം കേട്ടതോടെ ഇന്ദു ഏഥനേയും വലിച്ച് ഏതാനും അടി പിന്നോട്ട് നീങ്ങി.

ഏറെനേരം കണ്ണടച്ചിരുന്ന ശേഷം ഒരാൾ പെട്ടെന്ന് ഉച്ചവെയിലിലേക്ക് കണ്ണ് തുറന്നത് പോലെ, അത്രയും തീക്ഷ്ണമായ അന്തിവെയിലിന്റെ ചുവപ്പ് പോലെയുള്ള പ്രകാശം പുറത്തേക്ക് ഒഴുക്കികൊണ്ട് അവിടെ, അവർ നിൽക്കുന്നതിന് വലതുവശത്തായി  ഒരു വാതിൽ തുറന്നു വന്നു.!

ഞൊടിയിടയിൽ കണ്ണുകളടച്ച ഏഥൻ മറുകൈകൊണ്ട് ഇന്ദുവിന്റെ കണ്ണുകളും പൊത്തി. അല്പസമയത്തിനുശേഷം പതിയെ അവൻ കൺപോളകൾ അകത്തി ആ പ്രകാശത്തെ കണ്ണിലേക്ക് ആവാഹിച്ചു. ഒപ്പം ഇന്ദുവിന്റെ കണ്ണുകളെ പൊതിഞ്ഞിരുന്ന വിരലുകളും പതിയെ വിടർത്തി.

പതിയെ സമയമെടുത്ത് അത്രയും തീക്ഷണമായ വെളിച്ചത്തെ കണ്ണിലേക്ക് ആവാഹിച്ച ഇന്ദുവിന്റെ കണ്ണുകൾ മുൻപിലുള്ള കാഴ്ച കണ്ട് ഒന്ന് ചിമ്മി അടഞ്ഞതോടൊപ്പം ശരീരത്തിലൂടെ ഒരു വിറയലും കടന്ന് പോയി.

മുൻപിൽ, പാറക്കല്ലിൽ തീർത്ത അതിവിശാലമായ മുറിക്ക് നടുവിൽ ഒരു സ്തൂപം പോലെ നിൽക്കുന്ന പാറക്കല്ലിൽ ഉറപ്പിച്ചു വച്ചിരിക്കുന്ന,ഒരാൾക്കടുത്ത്‌ വലിപ്പമുള്ള കലമാനിന്റെ തലയോട്ടി!!!  അതിൽനിന്ന് ഉയർന്ന് ,

Recent Stories

36 Comments

  1. 🔥🔥🔥
    Waiting for next part

  2. Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️

  3. ❤❤❤

  4. ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്💪💪💪💪💪💪

  5. കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.

    പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂

    1. ഒത്തിരി സന്തോഷം ബ്രദർ….. 😍😍❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..

      പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. 😔 ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )

      10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്‌,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും 😂😂.

      ഞായറാഴ്ച ക്ലാസ്സ്‌ എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ 😜😜)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….

      ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.

      ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം 🌺🌺🌺🌺😍😍

      1. Its OK — Understand.
        veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
        Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.

  6. Mavikayude kavalkaran

    Konnu kallanjalle vendayirunnu paavam

  7. Mavikayude kavalkaran

    Konnu kallanjalle vendayirunnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com