രുധിരാഖ്യം 11 [ചെമ്പരത്തി] 387

Views : 20164

ആ ഒരു നിമിഷം ഒന്ന് പതറിയ ഇന്ദു ഒരു അലറിക്കരച്ചിലോടെ തന്റെ മറുകൈകൊണ്ട് അവനെ ചുറ്റിപ്പിടിച്ചു.

അപ്പോഴേക്കും അവർക്ക് കുറച്ചകലെയായി, നദിയുടെ ഒരു വശത്തുള്ള വനം മൊത്തം ഇളകിമറിഞ്ഞ പോലെ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് എന്തോ ഒന്ന് അടുത്ത് വരുന്നുണ്ടായിരുന്നു.!

“ഇന്ദു…..വേഗം….. ”

ഏഥൻ വെപ്രാളത്തോടെ തന്റെ മേലുള്ള അവളുടെ പിടി വിടുവിച്ച് അവളെ മുന്നോട്ടേക്ക് തള്ളിവിട്ടു.

” പറയുന്നത് കേൾക്കിന്ദൂ….. ”

കൂടെക്കൂടെ തിരിഞ്ഞു നോക്കിക്കൊണ്ട് നിസ്സഹായാവസ്ഥയിൽ എന്ന പോലെ അവൻ അവളോട് കെഞ്ചി.

“ഞാൻ പോകാം…. പക്ഷെ എനിക്കൊരു വാക്ക് തരണം….. എന്നെ ഇഷ്ടമാണെന്നും ഈ കഴുത്തിലൊരു താലി അണിയിക്കാൻ നിങ്ങൾ തിരികെ വരുമെന്നും….”

തോൾ ഉയർത്തി തന്റെ കണ്ണു തുടച്ചു കൊണ്ട് വാശിയോടെ തന്നെ അവളും അവനെ നോക്കി.

പക്ഷേ ഏഥൻ മറുപടിയൊന്നും പറയാതെ നിസ്സഹായതയിൽ കുതിർന്ന ഒരു ചിരി മാത്രം അവൾക്ക് സമ്മാനിച്ചു കൊണ്ട് അവളെത്തന്നെ നോക്കി പിന്നോട്ടേക്ക് നടന്നു.

പൊടുന്നനെ എല്ലാവരെയും നടുക്കിക്കൊണ്ട് നദീ തീരത്തുള്ള മരങ്ങളെ ചിതറിത്തെറിപ്പിച്ച് കൊണ്ട് എന്തോ ഒന്ന്  നദിക്കരയിലേക്ക് പാഞ്ഞുവന്നു.

“ഓഹ്…….. ”

അതിനെ കണ്ട ഇന്ദു അലറിക്കൊണ്ട് അറിയാതൊന്നു പിന്നോട്ടേക്ക് ചാടിപ്പോയി. ഇരുകാലുകളിലും ഉയർന്നുനിൽക്കുന്ന വല്ലാത്ത ഒരു തരം മൃഗം..!!! രണ്ടാൾ ഉയരമുള്ള അതിന് അതീവ ബലിഷ്ഠമായ കൈകളും കാലുകളും ആയിരുന്നു ഉണ്ടായിരുന്നത്. അരയ്ക്കു താഴേക്ക് മെലിഞ്ഞ് എങ്കിലും മുകളിലേക്ക്  പേശികൾ

Recent Stories

36 Comments

  1. 🔥🔥🔥
    Waiting for next part

  2. Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️

  3. ❤❤❤

  4. ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്💪💪💪💪💪💪

  5. കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.

    പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂

    1. ഒത്തിരി സന്തോഷം ബ്രദർ….. 😍😍❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..

      പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. 😔 ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )

      10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്‌,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും 😂😂.

      ഞായറാഴ്ച ക്ലാസ്സ്‌ എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ 😜😜)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….

      ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.

      ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം 🌺🌺🌺🌺😍😍

      1. Its OK — Understand.
        veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
        Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.

  6. Mavikayude kavalkaran

    Konnu kallanjalle vendayirunnu paavam

  7. Mavikayude kavalkaran

    Konnu kallanjalle vendayirunnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com