രണ്ടാം 👹 തീയാട്ട് [Sajith] 1403

Views : 12596

ബാക്കി ഉള്ളവരേകൂടി സച്ചിൻ പരിചയപ്പെട്ടു. അവരെ മൂന്നാളെ കൂടാതെ ഒരാൾ കൂടെ ഇണ്ടായിരുന്നു ബെഞ്ചിൽ ആൾടെ പേര് സന്ദീപ്. കൂട്ടത്തിൽ അത്യാവശ്യം പഠിക്കുന്നത് അവനാണ്, അനിയുടെയും കണ്ണന്റെയും(കർണ്ണൻ) നാട്ട് കാരനാണ്. പണ്ട് എന്നോ കാലത്ത് മോട്ടയടിച്ചതിന്റെ പേരിൽ അവന്റെ വിളിപേര് മൊട്ട എന്നാണ്. എല്ലാ കാര്യങ്ങളിലും ഇടപെടാൻ തൽപര കക്ഷി സാമൂഹ്യ സേവനം ലക്ഷ്യം ഇഷ്ടം, അരക്കിന്റെ കാര്യത്തിൽ ഉസ്താദ്. 

 

പിന്നെ മുൻപിലെ ബെഞ്ച്. അതിൽ ഒരാൾ ശരത്ത്, നീലിമ്പപുരത്ത് പുളിക്കലൊടി സ്വദേശം. പുളിക്കലോടി മണലോടി അൺഡർ വേൾഡ് മൊത്തം പുള്ളിക്കാരന്റെ അണ്ടർവയറിനകത്താ. പോച്ച വലിച്ച് കഴിഞ്ഞാൽ ഒന്നര കിളി കാണില്ല അതോണ്ടവനെ കഞ്ചൂസ് എന്ന് വിളിക്കും. ഓസിക്ക് ഫുഡഡിക്കലാണ് ആശാന്റെ മെയ്ൻ. 

 

പിന്നെയുള്ളവൻ ഷംസുദ്ധീൻ(സംസു) എന്ന പാപ്പി കൂട്ടത്തിൽ അത്യാവശ്യം ബോധം ഉണ്ടെന്ന് തോന്നുന്ന ഒരുത്തൻ.

 

പിന്നെ ഉള്ളത് ജോൺസൻ. പോച്ച ടീമിന്റെ കോഡിനേറ്റർ. ആഗ്രീ മാനേജ്മെന്റ് വട്ട പൂജ്യം. കൂട്ടത്തിൽ രണ്ട് ബോൾട്ടിൻ്റെ എളക്കവും തള്ളിസ്റ്റിന്റെ ഉസ്താദും. 

 

അടുത്തത് ലിജിൻ, അർണോൾഡിന്റെ പാത പിൻതുടർന്ന് ഒരു മിസ്റ്റർ ചൂരക്കണ്ടിയാവാൻ പരിശ്രമിക്കുന്നു. ചൂരക്കണ്ടി ആവൻ്റെ നാടിൻ്റെ പേരാണ്. വെറുതേ പോണ അടി ബോഡികൊണ്ട് തടുത്ത് മാസ് കാണിക്കാൻ പ്രാപ്തിയുള്ളവനാണവൻ. 

 

പിന്നെ ലാസ്റ്റാന്റ് ഫൈനൽ ഉനൈസ്, കൂട്ടത്തിലേ ടെക്നോളജി ബ്രയ്ൻ യൂടൂബ് ചാനലൊക്കെ ഇണ്ടാക്കി ജീവിച്ച് പോണ്.  ഇതാണ് സച്ചിന് കിട്ടിയ മൊത്തം ടീം.

 

അന്നത്തെ ദിവസം വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാണ്ട് പോയി. സച്ചിൻ തിരികെ വീട്ടിലേക്ക് പോന്നത് ഒറ്റക്കായിരുന്നു, സുഹൈറിനെ കാത്ത് നിന്നില്ല. ബസ് പിടിച്ച് തിരികെ പോന്നു, വൈകിട്ട് അഞ്ച് രൂപാ എസ്ടി തന്നെ കൊടുത്തു. വീട്ടിൽ വന്ന് ഡ്രസ്സ് ചേഞ്ച് ചെയ്ത് അമ്മയുടെ സ്ഥിരം ചീത്ത കേൾക്കാതെ നേരെ ഗ്രൗണ്ടിലേക്ക് വിട്ടു. ‘ബൂട്ട് ചെറുതായി പൊളിഞ്ഞ് തൊടങ്ങീട്ട്ണ്ട് തുന്നിക്കണം വേറെ നിവർത്തിയില്ലങ്കി പുതിയ ഒരെണ്ണം വാങ്ങണം’,’ഇക്കൊല്ലം ഇത് ആറാമത്തെ ബൂട്ടാണ്’,’അച്ഛനെങ്ങാനും അറിഞ്ഞാ എന്റെ കഥ കഴിഞ്ഞത് തന്നെ’, സച്ചിൻ ഗ്രൗണ്ടിലിരുന്ന് ആലോചിച്ചു.

 

ബാങ്ക് വിളിക്ക്ണ വരെ അന്ന് കളി തുടർന്നു. അഞ്ച് ടീമിനുള്ള ആളുണ്ടായിരുന്നോണ്ട് പത്ത് മിനിറ്റ് വിട്ട് വിട്ട് ഓരോ ടീമെറങ്ങി. കളി അവസാനിപ്പിക്കുമ്പൊ സമയം ഏഴ് മണിയായി. തിരിച്ച് വീട്ടിലെത്തുമ്പൊ അച്ഛൻ വന്നിട്ട്ണ്ട്. വരാന്തയിലെ ചാരു കസേരയിലിരുന്ന് പത്രം നോക്കുകയാണ്. കളി കഴിഞ്ഞ് വന്ന സച്ചിനെ കണ്ടഭാവം പോലും കാണിച്ചില്ല. ബൂട്ടൂരി നേരെ കുളിക്കാൻ കയറി, സോക്സും കളിക്കാനിട്ട ജേഴ്സിയും ആദ്യം കഴുകി എടുത്തു. ആകെ മണ്ണ് കൊണ്ടൊരു കളിയായിരുന്നു അത് പിന്നെ ഇന്ന് കോളേജിലേക്കിട്ട ഷർട്ടും കഴുകി ജീൻസ് കഴുകിയില്ല. 

Recent Stories

The Author

Sajith

2 Comments

  1. ♥♥♥♥♥♥♥♥

  2. തൃശ്ശൂർക്കാരൻ 🖤

    ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com