രണ്ടാം 👹 തീയാട്ട് [Sajith] 1403

Views : 12596

“”മോനേ ഞാനാണ് ഈ സെമ്മ് നിങ്ങളുടെ ക്ലാസ് ടീച്ചർ…””,””നിങ്ങടെ പെർഫോമൻസ് നോക്കിയാണ് അടുത്ത സെമ്മിൽ ഞാൻ മാറണോ എന്ന് തീരുമാനിക്ക…””,””സകല തല്ല്കൊള്ളിത്തരവും പഠിക്കാൻ പറ്റിയ ബെസ്റ്റ് കോളേജാണ് ഇത്..””,””നിന്റെ കാര്യം നോക്കി നടന്നാ മര്യാദയ്ക്ക് സപ്ലിയില്ലാണ്ട് ജയിച്ച് രക്ഷപ്പെട്ട് പോവാ…””,””അല്ലങ്കീ കൊല്ലം കൊല്ലം യൂണിവേഴ്‌സിറ്റിയിലും പോലീസ്റ്റേഷനിലും കേറിയെറങ്ങി നടക്കാം…””,””മനസിലായോ…””

 

സച്ചിൻ ഒന്ന് തലയാട്ടി. ക്ലാസിലേക്ക് വന്ന പുതിയ വിദ്യാർത്ഥി എന്ന നിലയിൽ മിക്കവരും ഇടക്ക് അവനെ നോക്കുന്നുണ്ടായിരുന്നു. 

 

ഇന്റർ വെല്ലിന് സർ സ്റ്റാഫ് റൂമിലേക്ക് ഇറങ്ങിയ സമയം കുറച്ച് സീനിയർ പിള്ളേര് ക്ലാസിൽ കയറി വന്നു. 

 

“””സീനിയർസിനെ കണ്ടാ എഴുന്നേക്കണംന്ന് അറിയില്ലെടാ നീച്ച് നിക്കടാ”””,

 

മുന്നില് എലുമ്പമാതിരി ഒരുത്തനാണ് വന്ന് സംസാരിക്കുന്നത് പുറകിൽ കുറച്ച് ആൾക്കാരും ഉണ്ട്. അതിൽ രണ്ട് മൂന്ന് കോഴികൾ ക്ലാസിലെ പെൺകുട്ടികളോട് സോള്ളാൻ പോയി. മോശം പറയരുതെല്ലോ ബി എസ് സി കഴിഞ്ഞാൽ ഏറ്റവും ചൊറുക്കുള്ള കുട്ടികൾ ബി കോമിലാണ് ഉള്ളത്. എവടേം ഇല്ലാത്ത ജാഡയും നല്ല അൻപത് കിലോ സിമന്റിൻ ചാക്കും. പെട്ട് പോയാ സിമന്റും കൂട്ടി മിക്സാക്കി തേച്ച് മിനുക്കി കൈയ്യി തരും അതോണ്ട് വായ്നോക്കാതിരിക്കുന്നതാണ് നല്ലത് ഡേറിമിൽക് സിൽക്കിനൊക്കെ ഇപ്പൊ എന്താ വെല.

 

“”ഇതിൽ ആർക്കൊക്കെ പാട്ട് പാടാൻ അറിയും””” 

 

സീനിയേർസിന്റെ ശബ്ദം വിണ്ടും ക്ലാസിൽ മുഴങ്ങി, ആരും തന്നെ മറുപടി പറഞ്ഞില്ല. 

 

“”ഇവര് പറയൂല നൗഷാ ഒക്കെത്തിനേം പാടിക്കാം””

 

കൂട്ടത്തിലൊരുത്തൻ ഇളിച്ചോണ്ട് മുന്നോട്ട് വന്നു.

 

“”അങ്ങനെ എങ്കീ അങ്ങനെ എല്ലാം ഡെസ്കിന്റെ മേലെ കേറി മുട്ട് കുത്തി നികീ””

 

അജ്ഞാ സ്വരം വീണ്ടും കേട്ടപ്പോൾ വേറെ നിവർത്തിയില്ലാതെ എല്ലാവരും ഡെസ്കിന്റെ മുകളിൽ കയറി മുട്ടും കുത്തി നിന്നു. 

 

“”ആർക്കും പാട്ടറിയില്ലാത്തോണ്ട് ദേശീയഗാനം പാടി തോടങ്ങിക്കൊ അത് ഡെസ്കിൽ നീച്ച് നിന്ന് പാടിയാ മതി”” 

 

എല്ലാവരും എഴുന്നേറ്റു നിന്നു ദേശിയഗാനം പാടാൻ തുടങ്ങി. കഴിഞ്ഞപ്പോൾ വീണ്ടും മുട്ട് കുത്തി നിക്കാൻ പറഞ്ഞു. പിന്നീട് ആദ്യം മുന്നിൽ നിന്നിരുന്ന പയ്യനെ ഒരുത്തൻ നോട്ടമിട്ടു അങ്ങനെ ഗ്യാങിൽ ഉണ്ടായിരുന്ന ഓരോരുത്തരും ഓരോ ബെഞ്ചിലേക്ക് പോയി ചില കോഴികൾ പെൺകുട്ടികൾടെ സൈഡിലേക്കും. മുന്നിൽ നിന്നവനേ കൊണ്ട് അവൻ വീണ്ടും പാട്ടുകൾ പാടിച്ചു. 

 

സച്ചിൻ ഇരുന്ന ബെഞ്ചിൻ്റെ അറ്റത്തിരുന്നവന്റെ പേര് ചോദിച്ച് അവനെ കൊണ്ട് ഗിറ്റാറ് വായിച്ച് പൊന്നേ പൂവേ കർളേ പാടാൻ പറഞ്ഞു. ചെക്കൻ കൂളായി പാടാൻ തൊടങ്ങി.

 

“പൊന്നേ പൂവേ കർളേ”

 

ഗിറ്റാറ് വായന

 

” എന്റെ ഖൽബിന്റുള്ളിലെ മോളേ”

 

വീണ്ടും ഗിറ്റാറ് വായന.

 

“പുന്നാര പൂവല്ലേ തേനേ

 

 എൻ്റെ സുനൈനാ 

 

 പഞ്ചാര മോളല്ലേ വാവേ”

 

വീണ്ടും ഗിറ്റാറ് വായന. 

 

“പൊന്നേ പൂവേ കർളേ…”

Recent Stories

The Author

Sajith

2 Comments

  1. ♥♥♥♥♥♥♥♥

  2. തൃശ്ശൂർക്കാരൻ 🖤

    ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com