രണ്ടാം 👹 തീയാട്ട് [Sajith] 1403

Views : 12596

ഒരാഴ്ചത്തേക്കുള്ളതാണ് വെള്ളിയാഴ്ച്ചയാണ് സാധാരയ ജീൻസ് കഴുകിയിടാറ്. അതാവുമ്പോ ഒണങ്ങാൻ സമയം കിട്ടും മഴക്കാലത്തിന്റെ ഓരോ വികൃതികളേ. കുളി കഴിഞ്ഞ് വെളക്കിന് മുന്നിൽ തൊഴുത് റൂമിൽ കയറി വാതിൽ ചാരി കൊറച്ച് സമയത്തിൽ വാതിൽ തൊറന്ന് അമ്മ വന്നു.

 

“”നിനക്ക് ചായ വേണോ…?””

 

“”ഇണ്ടങ്കിൽ വേണമായിരുനു…””

 

ഭാവ വ്യത്യാസമില്ലാണ്ടെ മറുപടി പറഞ്ഞു.

 

“”മ്മം…””

 

നേരത്തേ ഇണ്ടാക്കി വച്ചിരുന്ന കട്ടൻ ചായ ഒന്നും കൂടി ചൂടാക്കി കൊണ്ടന്ന് കൊടുത്തു.

 

“”ഇല്ലാത്ത പൈസ മൊടക്കിയ നിനക്ക് ഡിഗ്രിക്ക് അഡ്മിഷൻ എടുത്ത് തന്നത്.””,””ന്ന്ട്ട് പാതിര ആവ്ണ വരെ തെണ്ടി നടന്ന് തിന്നാനാവുമ്പൊ കേറി വന്നോളും…””,””മൂന്ന് നേരവും തിന്നാൻ കിട്ട്ണ കൊണ്ട് സുഗായല്ലോ തിന്നുക ഒറങ്ങുക ഇതല്ലാതെ നിന്നെ കൊണ്ട് ഈ വീടിന് എന്തേലും ഉപകാരം ഉണ്ടോ…””,””ഇനിയെങ്കിലും കൊറച്ച് ഉതരവാദിത്തത്തോടെ നടന്നോണ്ട്…””,

 

“”അതിന് ഞാനെന്താ ചെയ്തെ…””,

 

“”നീ ഒന്നും ചെയ്തില്ലേ…””,””പത്തിലും പ്ലസ്ടുനുമൊക്കെ കൊട്ടക്കണക്കിന് മാർക്ക് ഇണ്ടല്ലോ, അതോണ്ടാണല്ലോ പത്തിരുപതിനായിരം കൊടുത്ത് അഡ്മിഷൻ എടുത്ത് തന്നത് ന്ന്ട്ടിപ്പൊ തോന്നിയ പോലെ കളിച്ച് നടക്കാ…””

 

സച്ചിൻ മറുപടി ഒന്നും മിണ്ടിയില്ല. സീമ ഓരോന്ന് എണ്ണി എണ്ണി പറഞ്ഞോണ്ടേ ഇരുന്നു. അത്താഴം കഴിക്കാൻ അവന് തോന്നിയില്ല എന്തോ അവര് പറഞ്ഞത് പോലെ ഒരു ഉപകാരമില്ലാത്ത കേട് വന്ന ഉപകരണമായി തുടരുന്നത് പോലെ അവന് തൊന്നി. അത്താഴം കഴിക്കാനായിട്ട് കാണാഞ്ഞത് കൊണ്ട് അജയൻ അവനെ തിരഞ്ഞ് മുറിയിലേക്ക് വന്നു. 

 

“”നിനക്കൊന്നും വേണ്ടേ…””,

 

“”വേണ്ട വെശപ്പില്ല…””

 

“”അതെന്താ വെശപ്പില്ലാത്തെ…””

 

“”അറിയില്ല…””

 

“”നിനക്ക് വേണങ്കി വന്ന് കഴിക്കാൻ നോക്ക് പട്ടിണി കെടന്ന് ചത്താലും കാശ് ചെലവാണ്…””

 

മറുപടി ഒന്നും പറയാത്തോണ്ട് അജയൻ മുറിയിൽ നിന്നും എറങ്ങി പോയി സച്ചിൻ അവടെ മുറിയിൽ തന്നെ ഇരുന്നു. സമയം ഏകദേശം പത്ത് മണിയായപ്പൊ എഴുന്നേറ്റ് അടുക്കളയിൽ പോയി നോക്കി ചോറിൽ വെള്ള മൊഴിച്ച് ഫ്രിഡ്ജിൽ വെച്ചിട്ടുണ്ടായിരുന്നു എല്ലാവരും കിടന്നിരുന്നു. തൽക്കാലം ഫ്രിഡ്ജിലിരുന്ന പൂവൻ പഴത്തിൽ രണ്ടെണ്ണം എടുത്ത് കഴിച്ചു തിളപ്പിച്ചു വച്ചിരുന്ന വെള്ളം രണ്ട് ഗ്ലാസ് കുടിച്ചപ്പഴേക്കും വയറ് സെറ്റായി. നേരെ പോയി കെടന്നു നല്ല ക്ഷീണമുണ്ടായത് കൊണ്ട് ഉറങ്ങി പോയി.

Recent Stories

The Author

Sajith

2 Comments

  1. ♥♥♥♥♥♥♥♥

  2. തൃശ്ശൂർക്കാരൻ 🖤

    ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com