രണ്ടാം 👹 തീയാട്ട് [Sajith] 1403

Views : 12596

“”മ്മം… സമയം ഇല്ല വേം വെരാൻ പറയ്…””,””പന്ത്ട്രാ ഒരാള് പോസ്റ്റില് നിക്ക്…””

 

പത്ത് മിനിറ്റ് കഴിഞ്ഞപ്പൊ രണ്ടാള് കൂടി വന്നു അത് വരെ പോസ്റ്റിലേക്ക് ഷൂട്ട് ചെയ്ത് കൊണ്ടിരുന്നത് നിറുത്തി ഗ്രൗണ്ടിന്റെ സെന്ററിൽ പന്ത് വച്ച് ഒരോരുത്തര് അവരവരുടെ വിംങ് പിടിച്ചു. 

 

ഒരു ഏഴരയോടെ സച്ചിൻ കളി അവസാനിപ്പിച്ചു ഇനിയും നിന്നാൽ കോളേജിൽ പൂവാൻ സമയം വൈകുമെന്നവനറിയാ. സുഹൈർ ഇറങ്ങുമ്പൊ വിളിക്കാന്ന് പറഞ്ഞിട്ടുള്ളത് കൊണ്ട് അവൻ്റെ കൂടെ കോളേജിൽ പോവാമെന്നാണ് വിചാരിച്ചിരിക്കുന്നത്, കൂടെ ഒരാളാവുമല്ലോ. 

 

ഒൻപത് മണി എങ്കിലും ആവാതെ കളി അവസാനിപ്പിക്കാൻ സാധ്യത ഇല്ലെന്ന് മനസിലാക്കി അവൻ ബൂട്ടും അഴിച്ച് അവിടെ നിക്കാതെ വീട്ടിലേക്ക് പോന്നു. ഒരാള് കയറാൻ കാത്തിരുന്ന പോലെ ബൂട്ടുംകെട്ടി പാറപൊറത്തിരുന്ന ഒരുത്തൻ ഗ്രൗണ്ടിലേക്ക് ചാടി എറങ്ങി. പകരം ഒരാൾ ഇറങ്ങിയതോടെ കളി വീണ്ടും തുടർന്നു.

 

വീട്ടിലെത്തി കുളിയൊക്കെ കഴിഞ്ഞ് പ്രാതലും കഴിച്ച് സിറ്റൗട്ടിലെ കസേരയിൽ സുഹൈറിനെയും കാത്ത് കെടക്കുകയാണ് സച്ചിൻ. അവൻ വരുമ്പൊ വിളിക്കാന്നാണ് പറഞ്ഞെ ഇത് വരെ അവൻ വരുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഒൻപത് മണിക്കത്തെ ബസിന് പോവാം എന്നാണവൻ പറഞ്ഞത് ഇപ്പൊ സമയം എട്ടേമുക്കാലായി അവനെ കാണാനും ഇല്ലല്ലോ. 

 

കോളേജിനേ കുറിച്ച് കേട്ടിടത്തോളം പ്രശ്നമാണ്. റാഗിങിൻ്റെ പേരും പറഞ്ഞ് എന്തൊക്കെ ചെയ്യിക്കുംന്ന് ഒരു പിടുത്തവുമില്ല. സുഹൈർ പറഞ്ഞത് വച്ച് നോക്കുമ്പൊ പാട്ടും ഡാൻസുമൊക്കെയാവും അതോണ്ട് സച്ചിൻ തലേന്ന് രണ്ട് പാട്ടും കൊറച്ച് ഡാൻസിന്റെ സ്റ്റെപ്പും ഒക്കെ പഠിച്ച് വെച്ച്ട്ട്ണ്ടായിരുന്നു. അതൊക്കെ ആലോയിച്ച് ഇരിക്കുമ്പളാണ് സുഹൈറിന്റെ കോള് വരുന്നത് കൈയ്യിലൊരു ബുക്കും എടുത്ത് പോവാനിറങ്ങി. ആരോടും പറഞ്ഞ് പോണ ശീലം അവനില്ല ഇന്നും അത് തന്നെ ആവർത്തിച്ചു.

 

മാമാങ്കര ടൗണിൽ നിന്നും കോരൻക്കുന്ന് വരെയാണ് ബസുണ്ടാവുക അവടെന്ന് ഒരു കുന്ന് കയറി ഇറങ്ങി പാലക്കേത്തറയെത്തണം. അവടെ നിന്ന് കഷ്ടി നടന്നാൽ കോളേജായി ഏകദേശം രണ്ട് കിലോമീറ്ററിന് മേലെ നടക്കാന്ണ്ട്. ഈ വിവരങ്ങളെല്ലാം സുഹൈർ ആണ് സച്ചിന് പറഞ്ഞു കൊടുത്തത്.

 

“”ഇയ് ഫുള്ള് ചെത്താണല്ലോ ഷൂസ് മാല ചെയ്ന് മ്മം… കൊള്ളാം…””

 

സച്ചിനെ ആപാദചൂടം ഒന്ന് ഇരുത്തി വീക്ഷിച്ച് കൊണ്ട് സുഹൈർ പറഞ്ഞു.

 

“”ആണല്ലേ ഫസ്റ്റ് ഡേയല്ലേ കളറാക്കാംന്ന് കരുതി…””,””ഓരോ മെമ്മറീസല്ലേ പെട്ടന്നൊന്നും മറക്കരുതല്ലോ…””

 

ക്രിത്യം ഒൻപത് മണിക്ക് തന്നെ ബസ് സ്റ്റാൻഡിൽ എത്തി. എസ് ടി അഞ്ച് രൂപ കൊടുക്കാനാണ് സുഹൈർ അവനോട് നിർദ്ദേശിച്ചത് സാധാരണ രണ്ട് രൂപയാണ് കൊടുക്കണ്ടത് വെറുതെ ബസ്കാരെ മുഷിയിക്കണ്ടല്ലോ എന്ന് കരുതി അഞ്ച് രൂപ കൊടുക്കും. 

Recent Stories

The Author

Sajith

2 Comments

  1. ♥♥♥♥♥♥♥♥

  2. തൃശ്ശൂർക്കാരൻ 🖤

    ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com