രണ്ടാം 👹 തീയാട്ട് [Sajith] 1403

Views : 12596

സച്ചിൻ ഒന്ന് തലപൊക്കി നോക്കി തേർഡ് ഫ്ലോർ അത്യാവശ്യം നല്ല ഉയരം ഇണ്ട് ഇനി ഡെയ്ലി ഇത് നടന്ന് കേറണ കാര്യം ആലോയിച്ചിട്ട് ഇപ്പത്തന്നെ അവൻ്റെ കൈയ്യും കാലും തളര്ണതു പോലെ.

 

അനസിന്റെ അടുത്ത ആളായതോണ്ട് മറ്റ് പാർട്ടിക്കാരൊക്കെ അവനെ നോട്ടമിട്ടോ എന്നൊരു സംശയം. മറ്റു ഡെസ്ക്കുകളിലിരിക്കുന്ന മറ്റു സംഘടനകളിലെ ബാരവാഹികൾ സച്ചിനെ തന്നെ നോക്കി ഇരിക്കുന്നു. എല്ലാർക്കും പുഞ്ചിരി കൊടുത്ത് അവരുടെ മുന്നിൽ കൂടി അവൻ ക്ലാസ് ലക്ഷ്യമാക്കി നടന്നു. 

 

തേർഡ് ഫ്ലോറിൽ കൃത്യം സെന്ററിൽ തന്നെയാണ് ക്ലാസ്. സച്ചിൻ അൽപം വൈകിയാണ് ക്ലാസിൽ ചെല്ലുന്നത് അനസിന്റെ പ്രസംഗം കഴിയാതെ പോരാൻ പറ്റണ്ടേ. കാലത്തെ ക്ലാസ് തൊടങ്ങണേന്റെ മുൻപ് ഈശ്വര പ്രാർത്ഥന ഇണ്ടെന്ന് കേട്ടിട്ട്ണ്ട് പക്ഷേ അത് കേൾക്കാനുള്ള യോഗം ഉണ്ടായില്ല.

 

ക്ലാസ് തുടങ്ങിയിരുന്നു, ഒരു സോൾട്ടാൻ പേപ്പർ ലുക്കിലുള്ള ഒരു മാഷ് ക്ലാസെടുക്കുന്നു കണ്ടാൽ ഒരു മാന്യനാണ് ഷർട്ടൊക്കെ ഇൻചെയ്ത് അത്യാവശ്യം ക്യാളിറ്റിയുള്ള ഫോർമൽ ഷൂസൊക്കെ ഇട്ട് ക്ലാസെടുക്കുന്നു. വാതിൽകൽ നിൽകുന്ന സച്ചിനെ കണ്ട് പുള്ളി ക്ലാസിന് പുറത്തേക്ക് വന്നു. മാഷിന്റെ പേര് ജോർജെന്നായിരുന്നു.

 

“”മ്മം… ഈ ക്ലാസിലാണോ…””

 

“”സർ ഫസ്റ്റിയർ ബികോം…””

 

സച്ചിൻ ക്ലാസ് ഉറപ്പിക്കാനായി മാഷിനോടായി ചോദിച്ചു

 

“”ബികോമിൽ ഏതാണ് ഡിപാർട്ട്മെൻ്റ്…””

 

“”ഫിനാൻസ്…””

 

“”ആഹ്…””,””മാറീട്ടില്ല കറക്ട് സ്ഥലത്താണ്, വന്നേ കേറ്…””

 

“”താങ്ക്സ് സർ…””,

 

സച്ചിൻ തൻ്റെ ബാഗ് തോളിൽ ഒന്ന് കൂടി ഉറപ്പിച്ച് ക്ലാസിലേക്ക് കയറി. ഒട്ടുമിക്ക എല്ലാ ബെഞ്ചുകളിലും മുഴുവൻ ആളുകളുണ്ട്. അവസാനത്തെ പുറകിലെ ബെഞ്ചിൽ ഒരാൾക്കിരികാൻ സ്ഥലം കാണും. അവൻ അവിടേക്ക് തന്നെ നടന്നു.

 

“”ഓഹ്…””,””എന്താടോ ഫസ്റ്റ് ഡേയെങ്കിലും നേരത്തേ വന്നൂടേ…””

 

പുറകിലേക്ക് നടക്കുന്നതിനിടെ ജോർജ് മാഷ് ചോദിച്ചു.

 

“”അത് സർ താഴെ സീനിയേർസ്…””

 

സർന് നേരെ തിരിഞ്ഞ് കൊണ്ട് വൈകിയതിൻ്റെ കുറ്റം സീനിയേഴ്സിൻ്റെ തലയിലേക്കവൻ വെച്ച് കൊടുത്തു.

 

“”ഓഹ് റാഗിങാണോ…””,””പോട്ടേടോ സരമില്ല ഇതൊക്കെ ഒരു രസല്ലേ…””,””തന്റെ പേരെന്താണ്…””

 

“”സച്ചിൻ…””

 

ബാക്ക് ബെഞ്ചിലിരിക്കാൻ പോവുന്ന അവനെ നോക്കി ജോർജ് സർ ഒരു നെടുവീർപ്പിട്ടു

 

“”മ്മം…””,””വന്നപ്പൊ തന്നെ ബാക്ക് ബെഞ്ചിലേക്കാണല്ലോ…””,””നന്നാവാൻ ഉദ്ദേശം ഒന്നും ഇല്ലാല്ലേ…””

 

ബാക്ക് ബെഞ്ചിലിരിക്കുന്നവർ തലതെറിച്ചവരായിരിക്കുമെന്ന പഴഞ്ചൻ ശ്രുതി സാറ് ഒന്ന് കൂടി ഊട്ടി ഉറപ്പിച്ചു. സച്ചിൻ പക്ഷെ മാഷിന് മറുപടിയൊന്നും കൊടുത്തില്ല. ചുമ്മാ ഒന്ന് ചിരിച്ചു കാണിച്ചു.

Recent Stories

The Author

Sajith

2 Comments

  1. ♥♥♥♥♥♥♥♥

  2. തൃശ്ശൂർക്കാരൻ 🖤

    ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com