രണ്ടാം 👹 തീയാട്ട് [Sajith] 1403

Views : 12596

ഇതെല്ലാം സീനിയർസ് ചേട്ടൻമാര് വീഡിയോ പകർത്തി. അത് കഴിഞ്ഞ് ഒരു ഫീൽഗുഡ് സോങും കൂടി പാടിച്ചു അർജിത്ത് സിങിന്റെ. അവൻ ഒരു മടിയും ഇല്ലാതെയാണ് പാടിയത്, നന്നായിട്ട് പാടാനും കഴിവുണ്ട്.

 

അവൻ്റെ ഊഴം കഴിഞ്ഞതും അവിടെ നിന്നവൻ സച്ചിൻ്റെ നേരെ തിരിഞ്ഞു. 

 

“”എന്താടാ പേര്…””

 

അവൻ പേര് പറഞ്ഞു 

 

“”സച്ചിന് ഡാൻസ് കളിക്കാനറിയോ””

 

ഡസ്കിൽ കൈ താങ്ങി കൊണ്ട് സീനിയർ പയ്യൻ ചോദിച്ച്.

 

“”ഏയ് ഇല്ല…””

 

“”ഇല്ലേ…””,””ഇങ്ങനെ ഒക്കെ അല്ലേ പഠിക്ക്ണേ”” 

 

സച്ചിൻ്റെ മറുപടി കേട്ടവൻ താടിക്ക് കൈ കൊടുത്ത് എന്തോ ആലോചിച്ചു. എന്നിട്ട് പോക്കറ്റിൽ നിന്നും ഒരു ഈർക്കിലിന്റെ കഷ്ണം എടുത്ത് സച്ചിന് നേരെ നീട്ടി കഷ്ടി ഒരു അഞ്ച് സെന്റീമീറ്റർ നീളമുണ്ടാവും അവനത് കൈയ്യിൽ വാങ്ങി തിരിച്ചും മറിച്ചും നോക്കി. 

 

“”അപ്പൊ സച്ചിൻ ഒരു കാര്യം ചെയ്യ് ഡാൻസ് കളിക്കണ്ട ഈ കൊള്ളി വെച്ച് ക്ലാസിന്റെ മൊത്തം അളവൊന്നെടുക്ക്…””, 

 

അവൻ ഒന്നും മിണ്ടാണ്ട് അളവെടുത്തു ക്ലാസിന്റെ മൊത്തം നീളം അളന്ന ശേഷം അവൻ വീണ്ടും ബെഞ്ചിനരുവിലെത്തി.

 

“”കഴിഞ്ഞു…””

 

ഈർക്കിൽ തിരികെ അയാൾക്ക് തന്നെ കൊടുത്തു.

 

“”ഇത്ര പെട്ടന്ന് കഴിഞ്ഞോ, മിടുക്കൻ എത്ര ഇണ്ട് അളവ്…””

 

“”ആയിരത്തി ഒരുന്നൂറ്റി മുപ്പത്തി ഒൻപത്…””

 

അയാള് കൊറച്ചേരം സച്ചിനെ നോക്കി

 

 “”അപ്പൊ എത്ര സെന്റീമീറ്റർ ഇണ്ടെടാ”” 

 

“”ഈ കൊള്ളി എത്ര സെൻ്റീ മിറ്ററാ…””

 

സച്ചിൻ തിരികെ ചോദിച്ചു.

 

“”മോൻ പോയി സ്കെയിൽ എടുത്തൊന്നളന്നേ””

 

“”സ്കെയിലോ…””

 

അതൊന്നും അവൻ കൊണ്ടുവന്നിട്ടുണ്ടായിരുന്നില്ല.

 

“””അയ് ശരി…””,””സ്കെയിലൊന്നും ഇല്ലാണ്ടാണോ ഇങ്ങട്ട് പോന്നെ എവ്ട്ന്നേലും ഇട്ത്ത്ട്ട്ബാ””,

 

സച്ചിൻ എവടെ പോയി സ്കെയിലെടുക്കുംന്ന ആശങ്കയിൽ നിക്കുമ്പളാണ് പുറകിൽ ജോർജ് സർ വന്ന് നിന്നത്. 

 

“”അവനെ എന്തിനാടാ നടത്ത്ണെ നീ നിന്റെ ബേഗിലിരുന്ന് ഒരെണ്ണം കൊടുക്ക്…””

 

ശബ്ദം കേട്ട് തിരിഞ്ഞ സീനിയറ് പയ്യൻ പുറകിൽ നിൽക്കുന്ന ജോർജ് സർനെ കണ്ട് ആകെ ചമ്മി നാറി പോയി. 

 

“”അത് സർ ഞങ്ങള് വെറ്തെ പരിചയപെടാൻ കേറിയപ്പൊ പേനേം പെൻസിലും ഒക്കെ കൊണ്ടന്നോന്ന് ചോദിച്ചതാണ്””

 

“”മാതാവേ ആരാ ഈ പറയ്ണെ കഴിഞ്ഞ സെമ്മില് നിനക്ക് എത്ര സപ്ലി ഇണ്ട്രാ…””

 

പിന്നെയും ചമ്മിയ അവൻ്റെ മുഖം ഇഞ്ചി കടിച്ച എന്തോ ഒരു ജീവിയുടെ ചേലിലായി. ആരു കാണാതെ കൈയ്യ് പൊക്കി സർനോട് പറയല്ലേ പറയല്ലേന്ന് കാണിക്കുന്നുണ്ടായി. ജോർജ് സർ എല്ലാവനേം ഇറക്കി വിട്ട് ക്ലാസിൽ തന്നെ ഇരിപ്പായി സർനെ കാണുമ്പൊ കേറിയവന്മാരെല്ലാം ഒരു ചമ്മിയ ചിരി പാസാക്കി ക്ലാസിൽ നിന്ന് ഇറങ്ങി പോയി. ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ നേരത്താണ് മാഷൊന്ന് പുറത്ത് പോയത്. 

Recent Stories

The Author

Sajith

2 Comments

  1. ♥♥♥♥♥♥♥♥

  2. തൃശ്ശൂർക്കാരൻ 🖤

    ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com