രണ്ടാം 👹 തീയാട്ട് [Sajith] 1401

Views : 12386

രണ്ടാം 👹 തീയാട്ട്

Author : Sajith

[ Previous Part ]

 

രണ്ടാം തീയാട്ട്

            👹

            ***

 

 പ്രത്യേകിച്ച് ഒരു ഉത്സാഹവും ഇല്ലാണ്ടാണ് സച്ചിൻ കാലത്തേ നീച്ചത്. സമയം എന്നത്തേയും പോലെ അഞ്ചരയോടടുക്കുന്നു. സുബൈഹ് ബാങ്ക് വിളിച്ചപ്പൊ അവൻ നേരെ എഴുന്നേറ്റ് പല്ലും തേച്ച് ബൂട്ടും എടുത്ത് ഗ്രൗണ്ടിലേക്ക് വെച്ച്പടിച്ചു. 

 

രാത്രിക്കത്തെ മഴയൊക്കെ പെയ്തൊഴിഞ്ഞ് പോയിട്ട് നല്ല തണുപ്പ്. ഗ്രൗണ്ടിൽ ചെല്ലുമ്പോ ഒരു ടീമിനുള്ള ആളുണ്ട്. സുബൈഹ് നിസ്കാരം കഴിഞ്ഞ് നേരെ കളിക്കാൻ ഇറങ്ങ്ണവന്മാരാണ് വീട്ടീന്നെറങ്ങുമ്പളേ ബൂട്ടും കൊണ്ട് പോരും ചെലര് ഗ്രൗണ്ടിന്റെ അരുക്കുകളിലെ പാറ മടക്കുകളിലും പൊന്തക്കാട്ടിലെ ചെറിയ മടകളിലും ഒക്കെ കയറ്റി വെക്കും എല്ലാവനും ഈ പറയുന്ന സാധനം ഒളോണ്ട് കട്ടോണ്ട് പോവുംന്നുള്ള പേടി വേണ്ട. ജേഴ്സിക്കും ബൂട്ടിനും വേണ്ടി പൈസ ഇണ്ടാക്കാൻ എന്തേലും സൈഡ് ബിസിനസ്സ് ചെയ്യുന്നവരാണ് മിക്കവരും. 

 

നാട്ടിലെ മിക്ക വിഷയങ്ങളും ചർച്ചക്കെടുക്കുന്നത് ഗ്രൗണ്ടിലും അങ്ങാടിയിലെ കവുങ്ങുംമുളയും കൊണ്ട് കെട്ടിയുണ്ടാക്കിയിരിക്കുന്ന തട്ടികളിലും ഇരുന്നിട്ടാണ്. ഒരു പണിക്കും പോവാതെ മൂന്ന് നേരവും ഫുഡും കഴിച്ച് ഒരു സിഗും വലിച്ച് ഹൈസ്കൂളിൽ പോവുന്ന കുട്ടികളെ തുടങ്ങി തോഴിലുറപ്പിന് പോവുന്ന കെളവികളെ വരെ നോക്കി വെള്ളമിറക്കി ഇരിക്കുന്ന പടുവാഴകളെ നിങ്ങൾക്ക് തട്ടിമേൽ കാണാം. നമ്മൾക്ക് വരെ ഡിജിറ്റൽ സ്ക്യാനറെന്നോ കല്ല്യാണം മുടക്കികളെന്നോ ഒക്കെ വിളിക്കാം. 

 

ക്ലാസ് തൊടങ്ങാൻ പോണതിന്റെ ഒരു വിമ്മിട്ടം സച്ചിന് എഴുന്നേറ്റപ്പളേ ഉണ്ട്. വേറെ ഒന്നും കൊണ്ടല്ലാ റാഗിങിൻ്റെ പേടിയും മറ്റും തന്നെ പ്രധാന കാരണം. ബൂട്ട് കെട്ടുമ്പോഴുള്ള സച്ചിൻ്റെ തണുത്ത അവസ്ഥ കൂടെയുള്ളവര് ശ്രദ്ധിച്ചിരുന്നു. അതൊരു ചോദ്യമായി മാറാൻ വൈകിയില്ല.

 

“”ടാ ഇവനെന്താ പറ്റിയത് ഒര് ഉഷാറില്ലല്ലോ…””

 

കൂട്ടത്തിൽ ഫാരിസ് എന്ന പയ്യൻ കാര്യം തിരക്കി.

 

“”ആര്ക്ക്….””,

 

“”സച്ചിനെടാ….””,

 

“”ഇനിക്കോ..!””,””ഇനിക്കൊന്നുല്ല ഫാരി””,””ക്ലാസ് തൊടങ്ങാണ് അയിന്റെ ഒരു ചടപ്പ്…””” 

 

“”അയിനെന്താടാ ചടപ്പ് കോളേജല്ലേ മറ്റേ സ്കൂള്ത്തെ പോലെ മണിയടീം നടയടീം ഒന്നും ഇല്ലല്ലോ…””,

 

“”അതൊന്നും ഇല്ല പക്ഷെ പ്രശ്നം എന്താന്ന് വച്ചാ കോളേജ് വിവേകാനന്ദ യാണ്””,

 

“”അവെടയോ!..””,””സീനില്ലെടാ നമ്മളെ ഉനൈസ് അവടെ ഇല്ലെ…””,””എന്തേലും പ്രശ്നമുണ്ടായാൽ ഓൻ നോക്കികോളും…””,

 

“”ഉവ്വ ഉവ്വ ഉനൈസല്ലേ അവൻ എനിക്ക് ഒര് പണിയാവാതിരുന്നാ മതിയേന്നു…”” 

 

“”ആ… മതി മതി രണ്ടാളും കൂടി വന്നാ ടീമ് സെറ്റാവും അത് വരെ അഞ്ചേ അഞ്ച് കളിക്കാ.””

 

കാലുകളിൽ ബൂട്ട് കെട്ടി ഗ്രൗണ്ടിലിറങ്ങി രണ്ട് വാമപ്പ് എടുത്ത് കൊണ്ട് ഫാരിസ് എല്ലാവരോടുമായി പറഞ്ഞു.

 

“”അത് വാണോ കെതച്ച് ചാവും തൽക്കാലം ഷൂട്ടെയ്യാ ഞാൻ രണ്ടാളെ വിളിച്ചിട്ട്ണ്ട് ഇപ്പ വരും ന്ന്ട്ട് ടീമാക്കാ അല്ലങ്കി അകെ പിടുത്തം വിടും…””

 

സെമീലവന് മറുപടി കൈടുത്തു

Recent Stories

The Author

Sajith

2 Comments

  1. ♥♥♥♥♥♥♥♥

  2. തൃശ്ശൂർക്കാരൻ 🖤

    ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com