രണ്ടാം 👹 തീയാട്ട് [Sajith] 1403

Views : 12596

ബസിൽ വച്ച് സുഹൈർ മറ്റൊരു പയ്യനെ സച്ചിന് പരിചയപ്പെടുത്തി കൊടുത്തു, അവൻ്റെ പേര് ജോബിൻ. ജോബിനും വിവേകാനന്ദ കോളേജിലെ സീനിയറാണ് രണ്ട് കൊല്ലത്തിന് അവനും സുഹൈറും എല്ലാം ഒരേ ക്ലാസിൽ തന്നെയാണ് അതും ബികോം ഫിനാൻസ് സച്ചിനും അതേ സബ്ജക്ട് തന്നെ, ഫിനാൻസ്. 

 

കൊളേജിനെ കുറിച്ചും കോഴ്സിനെ കുറിച്ചും മറ്റും ഓരോ വിവരങ്ങൾ പറഞ്ഞിരുന്നപ്പോഴേക്കും കോരൻകുന്ന് ബസ് വന്ന് നിന്നു. ബസെറങ്ങിയ പാടെ ജോബിൻ പോയി. അവന്റെ ഏതോ കൂട്ടുകാരന്റെ വീടവിടെ അടുത്താണത്രെ അവിടെന്ന് ബൈക്കിൽ പോവാം ഇത്രേം ദൂരം നടക്കണ്ട. അവൻ പോയ ശേഷം സുഹൈറും സച്ചിനും കോളേജിലേക്കുള്ള നടത്തം തുടങ്ങി

 

കുന്ന് കയറി അവർ രണ്ടും മുകളിലെത്തി. അവിടെ മുഴുവനും റബർ നട്ടുപിടിപ്പിച്ചിരുന്നു, കുന്നിന് മുകളിൽ നിന്ന് ദൂരെ ആയി തല ഉയർത്തി നിൽക്കുന്ന കോളേജ് കാണാം, അതും ഒരു കുന്നിന് മുകളിലാണ്. രണ്ടിനും ഇടയിലാണ് പാലക്കേത്തറ ടൗൺ. കോളേജിന് പുറകിൽ നിന്ന് അരകിലോമീറ്റർ മാത്രം ദൂരത്തിൽ വനമാണ്. 

 

കുന്നിറങ്ങി നടക്കുന്നതിനിടയ്ക്കാണ് സുഹൈറിന്റെ ക്ലാസിലെ ഒരു പയ്യൻ ബൈക്കോണ്ട് അത് വഴിവന്നത് സച്ചിൻ്റെ ഒപ്പം നിക്കാന്ന് പറഞ്ഞ അവൻ ഒറ്റക്കാക്കി പോയി.

 

ഇനി നോക്കി നിന്നിട്ട് കാര്യമില്ലാത്തത് കൊണ്ട് സച്ചിൻ്റെ തൻ്റെ നടത്തം തുടർന്നു. സമയം ഏകദേശം ഒൻപതര ആയപ്പോൾ സച്ചിൻ കോളേജ് കവാടത്തിന് താഴെയുള്ള ബസ്റ്റോപ്പിലേക്കെത്തി. ചുറ്റുമൊന്ന് നോക്കി പരിചിതമായ മുഖങ്ങളൊന്നും തന്നെ ഇല്ല. സമയമാണങ്കിൽ പോവുന്നുമില്ല സീനിയേർസ് എന്ന് തോന്നിപ്പിക്കുന്ന ചിലർ വണ്ടിയിൽ മുന്നിൽ കൂടി കടന്ന് പോവുന്നതിനിടയ്ക്ക് സച്ചിനെ ഒന്ന് നോക്കി. അവരവനെ മറികടന്ന് പോയി

 

സച്ചിൻ അവടെ നിൽക്കാതെ നടന്ന് കോംമ്പോണ്ടിലെത്തി. കോളേജ് ഗേറ്റ് അഡ്മിഷൻ എടുകാൻ വന്ന അന്ന് കണ്ടതാണ്, പിന്നെ ഇന്നാണ് കാണുന്നത്. 

 

അവടെ ഒന്നും ആരെയും കണ്ടില്ലാ എല്ലാം ക്ലാസിൽ കയറിയിരുന്നു. അവൻ മഹാഗണി വളർന്നു നിൽക്കുന്ന തൊടിയിലുടെ നടക്കുമ്പൊ അവടെ ഒരു ഫ്ലക്സ് വച്ചിരുന്നു അതിൽ അഡ്മിഷൻ എടുത്ത് തന്ന സന്തോഷ് സാർ മൈക്കിൽ പിടിച്ചു നിൽക്കുന്നു. പുള്ളിയുടെ മുഖത്ത് ചീഞ്ഞ തക്കാളി വന്ന് തട്ടുന്നു അപ്പൊ ഉള്ള മാഷിന്റെ മുഖത്തിന്റെ എക്സ്പ്രഷനും ഒക്കെ കൃത്യമായി ഒപ്പിയെടുത്ത ഒരു ഫോട്ടോ, അതിനടിയിൽ കമന്റ് “ഒരു കിലോ തക്കാളി എടുക്കട്ടെ സന്തോഷേ, കിലോ പത്ത്”. 

 

മാഷെന്തോ പരിപാടിക്ക് സ്റ്റേജിൽ കയറി പ്രസംഗിക്കുന്നതിനിടയിൽ കിട്ടിയ പണിയാണിത് കഴിഞ്ഞ ദിവസം വന്നപ്പോൾ സീനിയർ ചേട്ടൻ പറഞ്ഞതിന്റെ പൊരുൾ സച്ചിന് ഇപ്പഴാണ് മനസ്സിലായത്. അവനതൊന്ന് നോക്കി ചിരിച്ചു.

Recent Stories

The Author

Sajith

2 Comments

  1. ♥♥♥♥♥♥♥♥

  2. തൃശ്ശൂർക്കാരൻ 🖤

    ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com