രണ്ടാം 👹 തീയാട്ട് [Sajith] 1403

Views : 12596

കോളേജിൻ്റെ ഘടന മൊത്തത്തിലൊന്ന് വീക്ഷിച്ചു, ഗ്രൗണ്ട് ഫ്ലോറടക്കം അഞ്ചു നിലയുണ്ട്. അതിൽ ഓഫീസിന് മുൻപിൽ തന്നെയായി നിക്കുന്നു നമ്മടെ സന്തോഷണ്ണൻ അല്ല തെറ്റിപ്പോയി സന്തോഷ് മാഷ്. ആകെ ചമ്മി നാറിയതിന്റെ ലക്ഷണമൊക്കെ മുകത്ത്ണ്ട്.

 

കോളേജ് വരാന്തയിൽ കയറുമ്പോൾ നിരത്തിയിട്ടിരുന്ന ഹെൽപ്പ് ഡെസ്കുകൾ സച്ചിൻ്റെ കണ്ണിൽ പെട്ടു അതിൽ ചിലര് ഫോൺ നോക്കുന്നും മറ്റും ചെയ്യുന്നു, എല്ലാം കുട്ടി നേതാക്കളാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം. അവരോട് ക്ലാസ് ചോദിക്കാനായി സച്ചിൻ ഡസ്ക്കുകൾക്കരിവിലേക്ക് ചെന്നു. 

 

ഇടതു പക്ഷ ചായ്വുള്ള സംഘടനയുടെ ഡെസ്കിന് മുന്നിലാണ് ചെന്നത്. മുന്നിലെ നിഴല് കണ്ട് അവടെ ഇരുന്ന ഒരുത്തൻ തലപൊക്കി നോക്കി. അത് തീ പൊരി സഖാവ് അനസായിരുന്നു. സച്ചിൻ്റെ നാട്ടു കാരനാണ്, സർവോപരി പാർട്ടിക്കാരൻ അതിന്റെ ഒരു പരിചയത്തിൽ വേഗം എഴുന്നേറ്റ് എന്റെ കൈയ്യിൽ പിടിച്ചു.

 

“”സച്ചിനെ നീയാ…””,'””എതാണ് ഡിപ്പാർട്ട്‌മെന്റ്…””

 

“”B.com ആണ് അനസാക്കാ…””

 

“”ഫസ്റ്റിയറാല്ലേ…””,

 

“”ആഹ് ഫസ്റ്റിയറാണ് ക്ലാസെവടെയാണ്…””

 

“”ക്ലാസൊക്കെ ഞാൻ പറഞ്ഞെരാ ഇയിവടെ വാ…””

 

സച്ചിൻ്റെ തോളിൽ കൂടി കോർത്ത് പിടിച്ച് കൊറച്ചപ്പറത്തേക്ക് മാറ്റി നിറുത്തി.

 

“”ഇയ് വന്നത് നന്നായി, നാട്ട്ത്തെ പോലെ അല്ല കോളേജിൽ നമ്മക്ക് പാർട്ടി ഒന്ന് ശക്തം ആക്കണം…””,””ഞാനിപ്പൊ സെക്കന്റിയറില്ണ്ട് കഴിഞ്ഞ കൊല്ലം മറ്റേ നീലക്കൊടി പിടിച്ചോര് യൂണിയൻ കൊണ്ടോയി ഇക്കൊല്ലം നമ്മക്കത് തിരിച്ച് പിടിക്കണം…””,

 

യൂണിയൻ പിടിക്കാന്ള്ള ആവേശത്തിലാണ് ഈ കെട്ടി പിട്ത്തം ഒക്കെ. സചിൻ ഉള്ളിലൊന്ന് ചിരിച്ചു

 

“”നോക്കാം അനസാക്കാ, ഞാൻ ആദ്യായിട്ടാ ഇവടെ ക്ലാസ് തൊടങ്ങീട്ടന്നെ കൊറച്ചീസായി ആരേം മര്യാദക്ക് പരിചയം കൂടി ഇല്ല…””,

 

“””അതൊക്കെ ശരി ആക്കാടാ എലക്ഷന് ഇനീം രണ്ട് മാസം ഇണ്ട് അത് വരെ സമയം ഇണ്ടല്ലോ…””,””പിന്നെ ക്ലാസ് നമ്മക്ക് അനുകൂലായിട്ട് കൊണ്ടരണം നീ വിചാരിച്ചാൽ നടക്കും…””

 

“”ഉവ്വ ഉവ്വ…””

 

സചിൻ വല്ല്യ ഉഷാറില്ലാതെ ഒന്ന് മൂളി

 

“”എന്താടാ ഒരു കോൺഫിഡൻസ് ഇല്ലാത്തേ…””,

 

“”ഇല്ലനസാക്കാ നല്ല കോൺഫിഡൻസ് ഇണ്ട് ഇങ്ങള് പറയ്ണ പോലെ..””,

 

“”ശരിന്നാ ക്ലാസിക്ക് വിട്ടോ പിന്നെ റാഗിംഗ് എന്തേലും ഇണ്ടായാ ഇന്റെ അനിയനാന്ന് പറഞ്ഞാ മതി…””

 

അത് കേട്ട് ചെറിയ ഒരു സമാധാനം വന്ന സചിൻ അവടെന്ന് നടന്നു അപ്പഴാണ് ക്ലാസിന്റെ കാര്യം ഓർത്തത്.

 

“”അല്ല അനസാക്കാ ക്ലാസ്…””

 

“”ആ… അത് തേർഡ് ഫ്ലോർ അങ്ങേ മുലക്കത്തെ സ്റ്റെയറിന്റെ അടുത്ത്ന്ന് മൂന്നാമത്തെ ക്ലാസ്.””,

 

“”താങ്ക്സ് ട്ടാ…””

 

“”ആഹ്… വേഗം വിട്ടോ…””

 

കൈവീശികാണിച്ച് അനസ് വീണ്ടും വരാന്തയിലെ ബെഞ്ചിലേക്കിരുന്നു.

Recent Stories

The Author

Sajith

2 Comments

  1. ♥♥♥♥♥♥♥♥

  2. തൃശ്ശൂർക്കാരൻ 🖤

    ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com