രണ്ടാം 👹 തീയാട്ട് [Sajith] 1403

Views : 12596

ഉച്ചക്ക് സച്ചിൻ പുറത്ത് പോയി കഴിച്ചു കൂടെ നേരത്തെ പാട്ടു പാടിയ പയ്യനും വേറെ ഒരുത്തനും ഉണ്ടായിരുന്നു. പാട്ട് പാടിയവൻ്റെ പേര് അനിരുദ്ധൻ അനി എന്ന് വിളിക്കും. അനി വാ തോരാതെ സംസാരിക്കുന്ന ഒരു സ്വഭാവക്കാരനാണ് ഒപ്പമുള്ള ആള് അധികം സംസാരിക്കില്ല പറയുന്നതൊക്കെ ശ്രദ്ധിച്ച് കേട്ടിരിക്കും എന്നാൽ അനിയുമായി നല്ല സംസാരമാണ് ജാഡയുള്ള പോലെ. തിരികെ ക്ലാസിൽ വന്നപ്പോൾ സച്ചിന് കിട്ടിയ അടുത്ത ടാസ്‌ക് പേപ്പറിൽ പൊതിഞ്ഞ കൊറച്ച് കടുകുകളാണ് അവനേ കൊണ്ട് അത് മുഴുവൻ എണ്ണിച്ചു. അനിക്ക് കിട്ടിയത് പഞ്ചസാര, അവന്റെ കൂടെയുള്ള പയ്യനെ അങ്ങനെ ആരും ഒന്നും ചെയ്യുന്നില്ല. പെട്ടന്ന് ജോർജ് സർ കയറി വന്നു അത് സീനിയേർസിൽ കുറച്ച് നിരാശ ഉണ്ടാക്കി കൂടുതലും പെൺകുട്ടികളുടെ വശത്ത് സൊള്ളിക്കൊണ്ടിരുന്ന ഗിരിരാജൻ കോഴികൾക്ക്. 

 

“”കണ്ണ് തെറ്റിയാ ഇതാണവസ്ഥ…””

 

സാർ എല്ലാവരോടുമായി പറഞ്ഞു

 

“””എന്താണ് സാറേ ഞാൻ ഫസ്റ്റിയറിൽ വന്നപ്പൊ എന്നെ ഡസ്കിന്റെ മോളിൽ കേറ്റിനിർത്തി പാടിച്ചില്ലേ, അത് സർന്റെ മുന്നീന്നല്ലേ അന്നൊന്നും പറയാത്ത സർ ഇവർക്ക് സപ്പോർട്ട് കൊടുക്കുന്നത് ശരിയല്ലട്ടോ””

 

വാതിൽക്കൽ നിന്ന ഒരു സീനിയർ പയ്യൻ സർന്റെ മൊഖത്ത് നൊക്കി പറഞ്ഞപ്പൊ പുള്ളിക്കാരന്റെ സംസാരം മുട്ടി പോയി. പക്ഷെ  അതൊന്നും കാര്യാക്കാതെ എല്ലാവനേം തള്ളി പൊറത്താക്കി. 

 

ഇപ്പഴാണ് ക്ലാസ് ഒന്ന് ഫ്രീ ആയത് മൊത്തത്തിൽ എല്ലാവരും പരസ്പരം ഒന്ന് പരിചയപ്പെട്ടു. സച്ചിൻ ആദ്യം അനിയുടെ കൂടെ ഇരിക്കുന്നവനെ തന്നെപരിചയപ്പെട്ടു ഇനി ജാഡയാണങ്കിൽ മൈന്റ് ചെയ്യെണ്ടന്ന് കരുതിയാണ് സംസാരം തുടങ്ങിയത്.

 

“”ഹേയ് ഞാൻ സച്ചിൻ…””,

 

പേരു പറഞ്ഞ് കൊണ്ട് കൈയ്യ് നീട്ടി. തിരിച്ച് ഹസ്തദാനം തന്ന് അവൻ പേര് പറഞ്ഞു.

 

“”എന്റെ പേര് കർണ്ണൻ…””

 

“”എന്താ…””,

 

പെട്ടന്ന് മനസിലാവാതെ സച്ചിൻ അയാളോട് ചോദിച്ചു.

 

“”കർണ്ണൻ, കർണ്ണൻ…””

 

“”ഓ നൈസ് പേരാണല്ലോ…””,

 

“”താങ്ക്സ്…””

 

“”നിങ്ങൾ തമ്മിൽ എങ്ങനെ പരിചയം. 

 

അനിയെ ചൂണ്ടി സച്ചിൻ, കർണ്ണനോട് ചോദിച്ചു.

 

“”അവൻ എന്റെ ചേട്ടനാണ്…””

 

“”സ്വന്തം ചേട്ടനോ…””,

 

“”അല്ലെടാ വാടകയ്ട്ടെടുത്തെ…””,

 

സച്ചിൻ്റെ സംശയത്തിന് എതിരെ അനി ഒരു വളിപ്പടിച്ചു. അതിന് സച്ചിനവനെ നന്നായൊന്ന് പുശ്ചിച്ചു തള്ളി.

 

“”സ്വന്തം എന്ന് ചോയ്ച്ച സ്വന്തം ആണ് ഇവൻ എന്റെ വല്ല്യച്ചന്റെ മോനാണ്…””,

 

“”ഓഹ്…””,””വീട് എവടെയാണ്…””

 

“”നീലിമ്പപുരത്ത് വാണിയമ്പലം…””,

 

“”നീ എവടെയാ””

 

സച്ചിന് നേരെ കർണ്ണൻ ചോദിച്ചു.

 

“”ഞാൻ ഇവിടെ അടുത്താണ് മണൽപാടം…””,

Recent Stories

The Author

Sajith

2 Comments

  1. ♥♥♥♥♥♥♥♥

  2. തൃശ്ശൂർക്കാരൻ 🖤

    ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com