യൂട്യൂബ് വ്ലോഗിങ് കില്ലർ [Elsa2244] 78

 

കൊളംബൈൻ ഹൈസ്കൂൾ കൂട്ടക്കൊല എന്താണെന്ന് അറിയാത്തവർക്ക് വേണ്ടി അതിൻ്റെ ചെറിയ ഒരു വിശദീകരണം പറയാം. 1999 ഏപ്രിൽ 20 ന് അമേരിക്കയിലെ കൊളറാഡോയിൽ ഉള്ള കൊളംബൈൻ ഹൈസ്കൂളിൽ ഒരു കൂട്ട വെടിവെയ്പ്പ് നടന്നു. സ്കൂളിലെ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന എറിക് ഹാരിസും ഡിലൻ ക്ലെബോൾഡും സ്കൂളിലേക്ക് തോക്കുമായി എത്തുകയും 12 വിദ്യാർത്ഥികളെയും ഒരു ടീച്ചറെയും വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തു. നിരവധി പേർക്ക് ഈ അപകടത്തിൽ പരിക്കേറ്റു. കാരണക്കാരായ രണ്ട് വിദ്യാർഥികളും തുടർന്ന് അതെ സ്ഥലത്ത് തന്നെ വച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു.

 

ഈ കൂട്ടകൊലയെ കുറിച്ച് ഓൺലൈനിൽ കാണപ്പെട്ട നിരവധി ഫോറംങ്ങളിലും ഡാർക്ക് ചാറ്റ് റൂമുകളിലും റാണ്ടി സജീവമായി പങ്കെടുത്തു. കൂട്ടകൊലയുടെ കാരണക്കാർ ആയ എറിക് ഹാരിസിനെയും ഡിലൻ ക്ലെബോൾഡിനെയും റാണ്ടി ആരാധിക്കാൻ തുടങ്ങി.

 

ചില പ്രത്യേക മനുഷ്യരെ പോലെ ഒരു കാര്യത്തെ കുറിച്ച് അറിഞ്ഞാൽ അതിൻ്റെ മുഴുവൻ വിശദാംശങ്ങളും അറിയാൻ ശ്രമിക്കുന്ന സ്വഭാവം ഉള്ള ആളാണ് റാണ്ടി. പക്ഷേ നിർഭാഗ്യവശാൽ അവൻ്റെ അന്വേഷണങ്ങൾ എല്ലാം അനാരോഗ്യകരമായവ ആയിരുന്നു.

 

2014 ൽ പോസ്റ്റ് ചെയ്ത ഒരു യൂട്യൂബ് ലൈവ് വീഡിയോയിൽ താൻ അധികനാൾ യൂട്യൂബിൽ ഇനി ഉണ്ടാവില്ല എന്നും, പുറത്ത് പറയാൻ സാധിക്കാത്ത ചില കാരണങ്ങളാൽ യൂട്യൂബിൽ നിന്ന് പിൻവാങ്ങുകയാണ് എന്നും പറഞ്ഞിരുന്നു.

 

3 വർഷം കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ പഠിച്ചത് സമയ നഷ്ടം ആയെന്നും താൻ ഒരിക്കലും ആ മേഖലയിൽ തൽപരൻ അല്ലായിരുന്നു എന്നും തനിക്ക് എപ്പോഴും ഇഷ്ടം യൂട്യൂബ് ആയിരുന്നു എന്നും

റാണ്ടി പറയുന്നുണ്ട്.

 

പക്ഷേ യൂട്യൂബിൽ, താൻ മനസ്സിൽ കണ്ട പോലെയല്ല കാര്യങ്ങള് നടക്കുന്നത് എന്നും എല്ലാം ഒന്നുകൂടെ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യം ആണെന്നും അവന് തോന്നി. തനിക്ക് ജീവിതത്തിൽ രണ്ട് ജോലിയുണ്ട് പക്ഷേ താൻ തൻ്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് യൂട്യൂബിന് ആണെന്നും റാണ്ടി ലൈവിൽ പറയുന്നുണ്ട്.

6 Comments

  1. ♥♥♥♥♥♥

  2. The flow is excellent, well connected contexts.
    No major spelling errors noted in pages.
    The underlying message – communication and care (with affection) is essential in family relationships?
    Its like reading the Malayalam translation of any English classic.

    Excellent, please continue

    1. Thank you..?

  3. I will post my opinion after reading

Comments are closed.