യൂട്യൂബ് വ്ലോഗിങ് കില്ലർ [Elsa2244] 78

മിഡിൽ സ്കൂളിൽ ഞാൻ ചില നല്ല സുഹൃത്തുക്കളെ കണ്ടെത്തി, അവരോട് എനിക്ക് ഇന്നും ബന്ധമുണ്ട്. അതിൽ ഒരാളാണ് ജെയിംസ് ശ്വെമ്മർ. മാറ്റിനെ പോലെ എൻ്റെ ജീവിതത്തിൽ അവനും ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഒൻപതാം ക്ലാസ് വരെ ഞങൾ സുഹൃത്തുക്കൾ അല്ലായിരുന്നു എങ്കിലും എന്നെ പോലെ ജയിംസിനും ഫിലിം നിർമ്മാണത്തിൽ നല്ല താല്പര്യം ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ എന്നെ യൂട്യൂബ് ചാനൽ ആരംഭിക്കാനും സ്വന്തമായി കണ്ടൻ്റ് നിർമ്മിക്കാനും പ്രോത്സാഹിപ്പിച്ചത് ജെയിംസ് ആയിരുന്നു…………………..”””

???????????

 

ഒൻപത് വർഷങ്ങളിലായി ഒന്നിലധികം യൂട്യൂബ് ചാനലുകളാണ് റാണ്ടിക്ക് ഉണ്ടായിരുന്നത്. യൂട്യൂബിൽ വലിയ ഒരു സെലിബ്രിറ്റി ആകണം എന്നായിരുന്നു അവൻ്റെ ആഗ്രഹം. ഓൺലൈനിൽ റാണ്ടി, ആൻഡ്രൂ ബ്ലേസ് എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത്. 2008 ജൂൺ 9 ന് ആണ് റാണ്ടി തൻ്റെ ആദ്യ ചാനൽ ആരംഭിച്ചത്. പയനിയേഴ്സ് പ്രൊഡക്ഷൻസ് എന്നായിരുന്നു ആ ചാനലിൻ്റെ പേര്. 2008-2009 കാലഘട്ടങ്ങളിൽ പയനിയേഴ്സ് പ്രൊഡക്ഷൻസിൽ അപ്‌ലോഡ് ചെയ്ത എല്ലാ വീഡിയോകളും പൂർണമായും ഡിലീറ്റ് ആവുകയും എന്നെന്നേക്കുമായി നഷ്ടമാവുകയും ചെയ്തു. ചാനലിൽ അവശേഷിച്ച ഏറ്റവും പഴയ വീഡിയോ 2009 നവംബറിൽ അപ്‌ലോഡ് ചെയ്ത Mr. Horse Head എന്ന വീഡിയോ ആണ്. സ്റ്റഫ്ഡ് ടോയ്സ് ഉപയോഗിച്ച് ആയിരുന്നു ഈ വീഡിയോകൾ നിർമ്മിച്ചിരുന്നത്. ഹോഴ്സിന് പുറമെ വെയിൽസ്, ഫ്രോഗി, ചിപ്പ് എന്നീ കഥാപാത്രങ്ങൾ കൂടി ഉൾപ്പെട്ടിട്ടുള്ള വീഡിയോകൾ റിലീസ് ആവാൻ ആരംഭിച്ചു. ഇത്തരം വീഡിയോകൾ എല്ലാം തമാശ വിഭാഗത്തിൽ ഉൾപ്പെടുന്നതും കാണുന്ന പ്രേക്ഷകർക്ക് ചിരി സമ്മാനിക്കുന്നതും ആയിരുന്നു. എന്നാല് ഈ വിഭാഗത്തിൽ നിന്ന് മാറി ഒരു വീഡിയോ ആദ്യമായി അപ്‌ലോഡ് ചെയ്യുന്നത് 2012 ഏപ്രിൽ 4ന് ആണ്. സോമ്പർ എന്നായിരുന്നു ആ വീഡിയോയുടെ പേര്. റാണ്ടി വെറുതെ നടക്കുകയും വെള്ളക്കെട്ടിൽ കല്ലെറിയുകയും ചെയ്യുന്നു, തുടർന്ന് ഒരു കല്ലിൽ എന്തോ കൊത്തി വക്കുന്നു. ഇത്രയും ആയിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത് പക്ഷേ വീഡിയോയിൽ സംസാരം ഒന്നും ഇല്ലായിരുന്നു. ഈ സമയങ്ങളിൽ എല്ലാം റാണ്ടി വെയിസ് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു…

 

നിക്കലോടിയൻ എന്ന കാർട്ടൂൺ ചാനലിൽ സംപ്രേഷണം ചെയ്ത ഡാനി ഫാൻ്റം എന്ന കാർട്ടൂൺ സീരീസിന് റാണ്ടി അടിമപ്പെടാൻ തുടങ്ങി. ഈ കാർട്ടൂൺ സീരിസും കഥാപാത്രങ്ങളും പിന്നീട് റാണ്ടിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ആണ് ചെലുത്തിയത്. കാർട്ടൂണിലെ എല്ലാ കഥാപാത്രങ്ങളെയും റാണ്ടി ആരാധിച്ചിരുന്നു എങ്കിലും ആദ്യ കാഴ്ചയിൽ തന്നെ തൻ്റെ മനസ്സിൽ ഇടം പിടിച്ചു എന്ന് റാണ്ടി സ്വയം പറഞ്ഞ ഒരു കഥാപാത്രം ആയിരുന്നു എംബർ മക്ലെയിൻ. റാണ്ടിയുടെ മുന്നോട്ടുള്ള ജീവിതം പറയുന്നതിന് മുൻപ് ആരാണ് എംബർ മക്ലെയിൻ എന്നറിയെണ്ടത് അത്യാവശ്യമാണ്.

6 Comments

  1. ♥♥♥♥♥♥

  2. The flow is excellent, well connected contexts.
    No major spelling errors noted in pages.
    The underlying message – communication and care (with affection) is essential in family relationships?
    Its like reading the Malayalam translation of any English classic.

    Excellent, please continue

    1. Thank you..?

  3. I will post my opinion after reading

Comments are closed.