യൂട്യൂബ് വ്ലോഗിങ് കില്ലർ [Elsa2244] 78

കൊലപാതകി മരിച്ച ശേഷം മാത്രം ആളുകൾ അറിയുന്ന ഒരു സാധാരണ സംഭവം അല്ല ഇത്. മാസങ്ങൾക്ക് മുമ്പേ പൂർണ വ്യക്തതയോടെ ഈ കാര്യങ്ങള് ഓൺലൈനിൽ ലഭ്യമായിരുന്നു. ചില മാനസിക ആരോഗ്യ വിദഗ്ദരുടെ അഭിപ്രായത്തിൽ, റാണ്ടി ആരെങ്കിലും തന്നെയൊന്ന് ശ്രദ്ധിക്കാനോ തടയാനോ വേണ്ടിയാകാം അവയെല്ലാം കൃത്യമായി ഓൺലൈനിൽ പോസ്റ്റ് ചെയ്തത്.

 

കുട്ടിക്കാലം മുതൽക്കേ കൂട്ടുകാർ ആരും ഇല്ലാതെ തൻ്റെ മായിക ലോകത്ത് ഒതുങ്ങി കൂടി വളർന്ന ഒരു കുട്ടി ആയിരുന്നു റാണ്ടി. ബാല്യത്തിൽ ലഭിക്കേണ്ട സ്നേഹമോ പരിഗണനയോ ലാളനയോ അവന് കിട്ടിയില്ല. മറ്റുള്ളവർ തന്നെ മനസ്സിലാക്കണം എന്നും തന്നെ ശ്രദ്ധിക്കണം എന്നും അവൻ അതിയായി ആഗ്രഹിച്ചു. പക്ഷേ ആരുമായും കൂട്ട് കൂടാൻ സാധിക്കാതെ വന്നത് മൂലം അവൻ എല്ലാ ഇടത്തും ഒറ്റപ്പെട്ടു.

ഓൺലൈൻ പ്ലാറ്റ്ഫോം വഴി തനിക്ക് പൊതു ഇടങ്ങളിൽ കിട്ടാതെ പോയ ശ്രദ്ധ തിരികെ ലഭിക്കും എന്ന് അവൻ ആശ്വസിച്ചു. ജീവിതത്തിൻ്റെ കടുത്ത യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാൻ തുടങ്ങിയതോടെ അവൻ യാഥാർത്ഥ്യവും മിഥ്യയും തമ്മിലുള്ള അന്തരം കണ്ടുപിടിക്കാൻ സാധിക്കാതെ വിഷമിക്കുന്നു.(2013 ലേ മരണവും മറ്റ് സംഭവങ്ങളും). ശരിയും തെറ്റും തിരിച്ചറിയാൻ ആകാത്ത വണ്ണം അവൻ്റെ മനസ്സിലെ ചിന്തകളും അപകടകരമാം വിധം വളരുന്നു. നേരിട്ട് അവനെ ആരും പറഞ്ഞ് വിലക്കുകയോ തെറ്റും ശരിയും മനസ്സിലാക്കി കൊടുക്കുകയോ അവൻ്റെ കഷ്ടതകളിൽ കൂടെ നിൽക്കുകയോ ചെയ്തില്ല. ഓൺലൈനിലും ഇതേ രീതിയിലുള്ള പ്രതികരണം ആയിരുന്നു റാണ്ടി നേരിട്ടത്.

 

ഇരുണ്ട കഥകൾ എഴുതി ടീച്ചറുടെ ശ്രദ്ധ പിടിച്ചെടുക്കാൻ നോക്കിയതും കൊലയാളിയുടെ വസ്ത്രം ധരിച്ച് അമ്മയുടെ ശ്രദ്ധ പിടിച്ചെടുക്കാൻ നോക്കിയതും വിജയിക്കാത്തതിൻ്റെ നീരസം അവൻ്റെ വീഡിയോകളിൽ കാണാമായിരുന്നു. ഈ ലോകം തന്നെ ശ്രദ്ധിക്കണം എങ്കിൽ, എറിക് ഹാരിസിനെ പോലെ തനിക്കും പ്രശസ്തൻ ആവണം എങ്കിൽ അതിനു ഇതേ ഒരു വഴിയുള്ളൂ എന്ന് റാണ്ടി സ്വയം കരുതിയിരിക്കണം..

 

ഇത്രയും പറഞ്ഞതിൽ നിന്ന് റാണ്ടി കുറ്റക്കാരൻ അല്ലെന്നല്ല അർത്ഥമാക്കുന്നത്. തീർച്ചയായും ആ മൂന്ന് നിരപരാധികളുടെ ജീവന് വിലയുണ്ട്. പക്ഷേ റാണ്ടിയെ പോലെ തന്നെ അവന് ചുറ്റും ഉണ്ടായിരുന്നവരും ഇതിന് ഉത്തരവാദികൾ അല്ലേ..

 

റാണ്ടി സ്റ്റയറിൻ്റെ ജീവിത കഥയിൽ നിന്ന് നമ്മൾ ഉൾക്കൊള്ളണ്ട ഒരു ഗുണപാഠം ഉണ്ട്.

6 Comments

  1. ♥♥♥♥♥♥

  2. The flow is excellent, well connected contexts.
    No major spelling errors noted in pages.
    The underlying message – communication and care (with affection) is essential in family relationships?
    Its like reading the Malayalam translation of any English classic.

    Excellent, please continue

    1. Thank you..?

  3. I will post my opinion after reading

Comments are closed.