മിഡിൽ സ്കൂൾ കാലം മുതൽക്ക് തന്നെ റാണ്ടിയുടെ മാനസിക ആരോഗ്യത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ഉള്ള പെരുമാറ്റങ്ങൾ അവനിൽ നിന്ന് ഉണ്ടാകാൻ തുടങ്ങിയിരുന്നു. അവൻ തൻ്റെ ഇംഗ്ലീഷ് ടീച്ചർക്ക് സമ്മാനിച്ച സ്വയം എഴുതിയ കഥകളിൽ എല്ലാം കഥയിലെ കേന്ദ്ര കഥാപാത്രങ്ങൾ അപകടകരമായ സാഹചര്യങ്ങളിൽ ഏർപ്പെടുകയും തുടർന്ന് മരണപ്പെടുകയും ചെയ്യാറാണ് പതിവ്. പക്ഷെ ടീച്ചർ അത് അത്ര കാര്യമായി എടുത്തില്ല. പിന്നീട് ഈ സംഭവം റാണ്ടി തൻ്റെ ഒരു വ്ലോഗിൽ പറഞ്ഞിരുന്നു.
ഏകദേശം ഈ സമയത്ത് തന്നെ റാണ്ടി മരണം, മരണത്തിന് ശേഷമുള്ള ജീവിതം എന്നീ വിഷയങ്ങളിൽ അടിമപ്പെടാൻ തുടങ്ങിയിരുന്നു. പക്ഷേ അവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല് റാണ്ടി ഹൈ സ്കൂൾ പഠനം ആരംഭിച്ചതോടെ കാര്യങ്ങളിൽ മാറ്റം വന്ന് തുടങ്ങി.
ഹൈ സ്കൂൾ പഠനകാലത്താണ് തനിക്ക് ആത്മഹത്യ ചെയ്യാൻ ഉള്ള അതിയായ ആഗ്രഹം ഉണ്ടായത് എന്ന് റാണ്ടി പറയുന്നു. തീ കൊളുത്തിയോ, അല്ലെങ്കിൽ സ്വയം ശ്വാസം മുട്ടിച്ചോ തുടങ്ങി നിരവധി ആത്മഹത്യാ രീതികൾ അവൻ അന്വേഷിച്ചു. കുടുംബത്തോട് ഒത്ത് ന്യൂയോർക്കിലേക്ക് നടത്തിയ ഒരു യാത്രയിൽ അവിടെ വച്ച് ഏതെങ്കിലും കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നു എന്ന് റാണ്ടി പറഞ്ഞിരുന്നു. പക്ഷേ വർഷങ്ങൾക്ക് ശേഷം വ്ലോഗിംഗ് ആരംഭിചതിന് ശേഷം അന്ന് അങ്ങനെ ചിന്തിച്ചതിൽ തനിക്ക് പശ്ചാത്താപം ഉണ്ട് എന്നും അവൻ ഒരു വീഡിയോയിൽ പറയുന്നുണ്ട്.
റാണ്ടിയുടെ ജീവിതത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് മുൻപ് തൻ്റെ സ്കൂൾ കാലഘട്ടത്തെ കുറിച്ച് റാണ്ടി സ്വയം എഴുതിയ കര്യങ്ങൾ റാണ്ടിയുടെ ഭാഷയിൽ തന്നെ വായിച്ചറിയാം…
?????????
(റാണ്ടി സ്റ്റയറിൻ്റെ യഥാർത്ഥ ഓൺലൈൻ ജേർണലിൽ നിന്ന് കണ്ടെടുത്ത വിവരങ്ങൾ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് തർജമ ചെയ്തത്..)
“”ഞാൻ ഒരു കൊച്ചുകുട്ടിയായിരുന്നപ്പോൾ തന്നെ സാധാരണ ഒരാളാവാൻ ആണ് ആഗ്രഹിച്ചിരുന്നത്.. കാർട്ടൂണുകൾ കാണുന്നതും ഈ കഥാപാത്രങ്ങൾ നമ്മുടെ ജീവിതത്തിൽ അനശ്വരമാക്കപ്പെടുന്നതും എപ്പോഴും എനിക്ക് അൽഭുതം ആയിരുന്നു.
എല്ലാ കുട്ടികൾക്കും “സ്‌കൂബി ഡൂ” ആരാണെന്ന് അറിയാമായിരുന്നു. “പോക്കിമോൻ” ആരാണെന്ന് അറിയാമായിരുന്നു. ഓരോ കുട്ടിയും അവന്റെ അല്ലെങ്കിൽ അവളുടെ ജീവിതത്തിൽ ആരെയെങ്കിലും വീക്ഷിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു.
♥♥♥♥♥♥
Nice
??
The flow is excellent, well connected contexts.
No major spelling errors noted in pages.
The underlying message – communication and care (with affection) is essential in family relationships?
Its like reading the Malayalam translation of any English classic.
Excellent, please continue
Thank you..?
I will post my opinion after reading