യൂട്യൂബ് വ്ലോഗിങ് കില്ലർ [Elsa2244] 78

അവസാനമായി റാണ്ടി എല്ലാവരോടും യാത്ര ചോദിച്ച് കൊണ്ട് വീഡിയോ അവസാനിക്കുന്നു..

 

ജൂൺ 7 ന് പ്രഭാതത്തിൽ ചാനലിൽ മറ്റൊരു വീഡിയോ കൂടെ പ്രത്യക്ഷപ്പെട്ടു. റാണ്ടി വെയിസ് സൂപ്പർമാർക്കറ്റിൻ്റെ ഉൾവശം മുഴുവൻ ആ വീഡിയോയിൽ കാണിക്കുന്നുണ്ടായിരുന്നു. പ്രധാനമായും അവൻ ഫോക്കസ് ചെയ്തത് ഷോപ്പിനുള്ളിൽ നിന്ന് പുറത്തേക്ക് കടക്കാൻ ഉള്ള വാതിലുകളെ ആണ്. താൻ 7 വർഷമായി ജോലി ചെയ്യുന്ന ഈ സ്ഥലം അധികം വൈകാതെ ഒരു കൊടും ക്രൂര കൃത്യത്തിന് സാക്ഷ്യം വഹിക്കും എന്ന് റാണ്ടി അപ്പോഴും മനസ്സിൽ കരുതിയിരുന്നിരിക്കാം..

 

ജൂൺ 7 ന് രാത്രി റാണ്ടിയുടെ അവസാനത്തെയും മരണത്തിന് മുൻപുള്ളതുമായ വീഡിയോ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടു. തൻ്റെ ഏറെ നാളത്തെ സ്വപ്ന പ്രോജക്ട് ആയ EGS ആയിരുന്നു അത്. വീഡിയോ ആരംഭിച്ചത് റാണ്ടി 2 ഷോർട്ട് ഗണ്ണുകൾ ലോഡ് ചെയ്യുന്നത് കാണിച്ചുകൊണ്ടാണ്. അവൻ അതിനെ ഇരട്ടകൾ എന്നാണ് വിളിച്ചിരുന്നത്. അവക്ക് അവൻ തൻ്റെ കഥാപാത്രങ്ങളുടെ പേരായ മക്കിൻസി, റൈച്ചൽ എന്നീ പേരുകൾ നൽകി. കോളംബൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റാണ്ടി തൻ്റെ തോക്കുകൾക്ക് പേര് നൽകിയത്. എറിക് ഹാരിസും സമാന രീതിയിൽ തൻ്റെ തോക്കുകൾക്ക് പേര് നൽകിയിരുന്നു. ഇതിന് പുറമെ അവയുടെ പിടിയുടെ ഭാഗം എറിക് ചെയ്തത് പോലെ തന്നെ ഡക് ടേപ്പ് ഉപയോഗിച്ച് ചുറ്റിയിരുന്നു.

 

എല്ലാം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ആണ് ഈ വീഡിയോ പുറത്ത് വന്നത് എന്ന് ആലോചിക്കുക, എന്നിട്ടും ആ വീഡിയോ കണ്ട ആരും ഒരു നടപടിയും എടുക്കാതിരുന്നത് എന്നെ വല്ലാതെ അൽഭുതപ്പെടുത്തി. ഒരുപക്ഷേ അതെ സാഹചര്യത്തിൽ നമ്മളായിരുന്നു എങ്കിൽ ഒരുപക്ഷേ നമ്മളും അത് നിസ്സാരമായി തള്ളി കളഞ്ഞിരിക്കാം..

 

കൃത്യം നടക്കുന്നതിന് തൊട്ട് മുൻപ് റാണ്ടി തൻ്റെ എല്ലാ ഓൺലൈൻ ജേണലുകളും ഒരു ഫയലിൽ ആക്കി തൻ്റെ മീഡിയാ ഫയർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. (ഈ അക്കൗണ്ട് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടു.)

 

പിന്നീട് നടന്ന സംഭവങ്ങളെ വിശദീകരിക്കുന്നതിന് മുൻപ് റാണ്ടി അവസാനമായി തൻ്റെ ജേർണലിൽ കുറിച്ച വിവരങൾ റാണ്ടിയുടെ തന്നെ ഭാഷയിൽ നിങൾ വായിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മാനസിക സങ്കർഷം നേരിടുന്ന ഒരു മനുഷ്യൻ്റെ മനസ്സ് എങ്ങനെയെല്ലാം ആണ് പ്രവർത്തിക്കുന്നത് എന്നും ഈ കുറ്റ കൃത്യം നടത്തുമ്പോൾ യഥാർത്ഥത്തിൽ റാണ്ടി എന്തായിരുന്നു മനസ്സിൽ കരുതിയിരുന്നത് എന്ന് അറിയുന്നതിനും ഇത് വളരെ സഹായകരമാകും.

????????????

6 Comments

  1. ♥♥♥♥♥♥

  2. The flow is excellent, well connected contexts.
    No major spelling errors noted in pages.
    The underlying message – communication and care (with affection) is essential in family relationships?
    Its like reading the Malayalam translation of any English classic.

    Excellent, please continue

    1. Thank you..?

  3. I will post my opinion after reading

Comments are closed.