യൂട്യൂബ് വ്ലോഗിങ് കില്ലർ [Elsa2244] 78

അധികം വൈകാതെ റാണ്ടിയുടെ പദ്ധതികൾ എല്ലാം തകിടം മറിഞ്ഞു. വീഡിയോ പുറത്ത് വന്നില്ലെങ്കിലും സ്വയം ജീവൻ ഒടുക്കാനുള്ള തൻ്റെ പദ്ധതിയുമായി മുന്നോട്ട് പോകാൻ അവൻ തീരുമാനിച്ചു. റാണ്ടി തൻ്റെ അമ്മയുടെ കൂടെ പോയി രണ്ട് ഷോർട്ട് ഗണ്ണുകൾ (തോക്കുകൾ) വാങ്ങിച്ചു. പക്ഷേ അൽഭുതം എന്നപോലെ റാണ്ടിയുടെ അമ്മ ഒരിക്കൽ പോലും തൻ്റെ മകനെ ചെറുതായി പോലും സംശയിച്ചില്ല.

 

ഇതേ സംഭവത്തിനെ കുറിച്ച് റാണ്ടി പിന്നീട് തൻ്റെ ജേർണലിൽ എഴുതിയത് ഇങ്ങനെയാണ്, ” എന്നെ ഇത്രമാത്രം വിശ്വസിച്ച നിങ്ങൾ ഒരു വിഡ്ഢി തന്നെ.. എൻ്റെ അമ്മേ നിങൾ അറിഞ്ഞില്ലല്ലോ എന്നെയാ ഗൺ ഷോപ്പിലേക്ക് കൊണ്ടുപോയപ്പോൾ നിങൾ സ്വയം എൻ്റെ മരണ പത്രത്തിൽ ഒപ്പ് വെക്കുകയായിരുന്നു എന്ന്.”

 

ജൂൺ 9 ന് തന്നെ ഈ സംഭവങ്ങൾ അരങ്ങേറണം എന്ന് റാണ്ടിക്ക് നിർബന്ധം ഉണ്ടായിരുന്നു. കാരണം അന്നായിരുന്നു അവൻ്റെ യൂട്യൂബ് ചാനലിൻ്റെ വാർഷികം.

 

റാണ്ടി തൻ്റെ വീടിൻ്റെ പുറക് വശത്ത് വച്ച് ടാർഗറ്റ് പ്രാക്ടീസ് ചെയ്യുന്ന തരത്തിൽ ഉള്ള വീഡിയോകൾ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഈ വീഡിയോയിൽ  റാണ്ടിക്ക് വേണ്ടി വീഡിയോ എടുത്ത് നൽകിയത് മറ്റൊരു വ്യക്തി ആയിരുന്നു. അതാരാണെന്ന് വ്യക്തമല്ല എങ്കിലും റാണ്ടിയുടെ പെരുമാറ്റത്തിൽ ആ വ്യക്തിക്ക് അസ്വാഭാവികത ഒന്നും തോന്നിയില്ല എന്നത് അൽഭുതം തന്നെയാണ് പ്രത്യേകിച്ച് റാണ്ടിയുടെ അന്നെ ദിവസത്തെ ടീ ഷർട്ട് കണക്കിൽ എടുക്കുമ്പോൾ. കോളംബൈൻ ഷൂട്ടിംഗ് ദിനത്തിൽ എറിക് ഹാരിസ് ധരിച്ചിരുന്ന വെള്ള നിറത്തിൽ കറുത്ത അക്ഷരത്തിൽ Natural Selection എന്നെഴുതിയ അതെ ടീ ഷർട്ട് ആയിരുന്നു റാണ്ടി ധരിച്ചിരുന്നത്.

 

പിന്നീടുള്ള ദിവസങ്ങളിൽ റാണ്ടി തൻ്റെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ജേർണലുകളിലും തൻ്റെ പ്ലാനിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചു. പക്ഷേ ആരും തന്നെ അതൊന്നും ശ്രദ്ധിച്ചില്ല. തുടർന്ന് റാണ്ടി തൻ്റെ നാച്ചുറൽ സെലക്ഷൻ ടീഷർട്ട് സ്ഥിരമായി വീട്ടിൽ ധരിക്കാൻ ആരംഭിച്ചു. ഒരിക്കൽ പോലും തൻ്റെ രക്ഷിതാക്കൾ ഇതൊരു സൂചനയായി കണക്കാക്കാത്തതിൽ റാണ്ടി വളരെ അസ്വസ്ഥനായിരുന്നു.

 

തനിക്ക് നാച്ചുറൽ സെലക്ഷൻ്റെ 3 ടീഷർട്ടുകൾ ഉണ്ടായിരുന്നു എന്നും തൻ്റെ അമ്മ അവ ശ്രദ്ധിക്കാത്തതിൽ തനിക്ക് നിരാശയുണ്ട് എന്നും റാണ്ടി വീഡിയോയിൽ പറയുന്നുണ്ട്. താൻ മരണപ്പെട്ടതിന് ശേഷം നിങൾ അന്ന് നഷ്ടപ്പെടുത്തിയ സൂചനകൾ ഓർത്ത് പശ്ചാത്തപിക്കും എന്നും റാണ്ടി കൂട്ടിച്ചേർത്തു.

6 Comments

  1. ♥♥♥♥♥♥

  2. The flow is excellent, well connected contexts.
    No major spelling errors noted in pages.
    The underlying message – communication and care (with affection) is essential in family relationships?
    Its like reading the Malayalam translation of any English classic.

    Excellent, please continue

    1. Thank you..?

  3. I will post my opinion after reading

Comments are closed.