ഇതേ സമയം തൻ്റെ സൂപ്പർമാർക്കറ്റിലേ ജോലി താൻ എത്രത്തോളം വെറുത്തിരുന്നു എന്നും അവൻ ഇതേ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. തനിക്ക് സൂപ്പർമാർക്കറ്റ് കത്തിക്കാൻ ഉള്ള ദേഷ്യം ഉണ്ടെന്നും പക്ഷേ ഈ അവസരത്തിൽ തൻ്റെ ഒരേ ഒരു വരുമാന മാർഗം അതാണെന്നും അവൻ പറയുന്നു. ഇങ്ങനെയൊക്കെ ലൈവിൽ പറഞ്ഞപ്പോഴും 2014 തൻ്റെ ജീവിതത്തിലെ നല്ലൊരു വർഷമായിരുന്നു എന്ന് റാണ്ടി പറയുന്നുണ്ട്. ദേഹം വെടിയാനുള്ള ആഗ്രഹം തൽക്കാലത്തേക്ക് റാണ്ടിയിൽ നിന്ന് അകന്നു പോയി, പക്ഷേ അധികം വൈകാതെ തന്നെ അവ പൂർവ്വാധികം ശക്തിയോടെ അവനിൽ തിരികെ എത്തി.
2017 തൻ്റെ ദേഹം വെടിയാനുള്ള മികച്ച വർഷമാണെന്ന് റാണ്ടി തീരുമാനിച്ചു. പക്ഷേ ഈ ലോകത്ത് നിന്ന് വിടപറയും മുൻപ് താൻ പാതി വഴിയിൽ നിർത്തിയ തൻ്റെ EGS എന്ന ആനിമേഷൻ പ്രോജക്ട് പൂർത്തിയാക്കണം എന്ന് അവൻ ആഗ്രഹിച്ചിരുന്നു.
E G S എന്നീ അക്ഷരങ്ങൾ വരുന്ന തീയതി അതായത് 5/7/19 എന്ന തീയതിയിൽ തൻ്റെ പ്രോജക്ട് റിലീസ് ചെയ്യണം എന്ന് റാണ്ടി ആഗ്രഹിച്ചിരുന്നു. പക്ഷേ അതിന് വേണ്ടി രണ്ട് വർഷം കാത്തിരിക്കാൻ അവന് സാധിക്കിലായിരുന്നു. റാണ്ടിക്ക് എത്രയും പെട്ടന്ന് മരിക്കണമായിരുന്നു. കാരണം എങ്കിൽ മാത്രമേ അവന് തൻ്റെ സ്വപ്നങ്ങളിലെ ആരാധന കഥാപാത്രങ്ങളെ പോലെ ഒരു പ്രേത പെൺകുട്ടിയായി ജനിക്കാൻ സാധിക്കൂ.
മരിക്കുന്നതിന് മുൻപായി തൻ്റെ രക്ഷിതാക്കൾ കാണുന്നതിന് വേണ്ടി റാണ്ടി ഒരുപാട് വീഡിയോകൾ ഷൂട്ട് ചെയ്തിരിന്നു. ഇതിന് പുറമെ അവൻ തൻ്റെ ജേർണലിൽ കോളംബൈൻ കൂട്ടക്കൊലയെ കുറിച്ചും ധാരാളം പേജുകളിൽ തനിക്ക് മനസ്സിൽ തോന്നിയ കാര്യങ്ങള് കുറിച്ചിരുന്നു. റാണ്ടി മനുഷ്യ വർഗത്തെ തന്നെ വെറുത്തിരുന്നു. കോളംബൈൻ കൂട്ടക്കൊലയിലെ പ്രതികളിൽ ഒരാളായ എറിക് ഹാരിസണുമായി തനിക്ക് എന്തോ ഒരു പ്രത്യേക ആത്മ ബന്ധം തോന്നിയിരുന്നു എന്നും റാണ്ടി ജേർണലിൽ കുറിച്ചിട്ടുണ്ട്.
തൻ്റെ മരണത്തിന് മുൻപ് തൻ്റെ ആനിമേഷൻ പ്രോജക്ട് പൂർത്തിയാക്കണം എന്ന റാണ്ടിയുടെ ആഗ്രഹം നടക്കുമോ എന്നവൻ ഭയക്കാൻ തുടങ്ങി, കാരണം എംബറിന് വേണ്ടി ശബ്ദം നൽകാൻ അവൻ കണ്ടുപിടിച്ച വോയിസ് ഓവർ ആക്ട്രസ് വളരെ പതുക്കെ ആയിരുന്നു പ്രോജക്ട് ചെയ്തുകൊണ്ടിരുന്നത്. കൂടാതെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു ആനിമേറ്റർ തനിക്ക് ഈ പ്രോജക്ടിൻ്റെ ആശയം ഇഷ്ടപ്പെട്ടില്ല എന്ന കാരണത്താൽ പിന്മാറുകയും ചെയ്തു.
യഥാർത്ഥത്തിൽ റാണ്ടിയുടെ ആനിമേഷൻ പ്രോജക്ട് കോളംബൈൻ കൂട്ടക്കൊലയിൽ നിന്ന് ഉൾക്കൊണ്ടത് ആയിരുന്നു. അവൻ നിർമ്മിച്ച പ്രേത പെൺകുട്ടികൾ ഒരു സ്കൂൾ ആക്രമിച്ച് ആളുകളെ കൊലപ്പെടുത്തുന്നത് ആയിരുന്നു അതിൻ്റെ ആശയം.
♥♥♥♥♥♥
Nice
??
The flow is excellent, well connected contexts.
No major spelling errors noted in pages.
The underlying message – communication and care (with affection) is essential in family relationships?
Its like reading the Malayalam translation of any English classic.
Excellent, please continue
Thank you..?
I will post my opinion after reading