യൂട്യൂബ് വ്ലോഗിങ് കില്ലർ [Elsa2244] 78

യൂട്യൂബ് വ്ലോഗിങ് കില്ലർ

Author :Elsa2244

 

2017 ജൂൺ 8 പ്രഭാതത്തിൻ്റെ ആരംഭം. പെൻസിൽവാനിയയിലെ ഈറ്റൻ ടൗൺഷിപ്പിൽ ഉള്ള വെയിസ് സൂപ്പർമാർക്കറ്റ്… ജോലിക്കാർ അന്നെ ദിവസത്തെ ഷിഫ്റ്റ് അവസാനിപ്പിച്ച് സ്റ്റോറിലെ ഷെൽഫുകൾ റീ സ്റ്റോക്ക് ചെയ്യുകയും ബാക്കി അവസാനഘട്ട പണികൾ ചെയ്യുകയും ആയിരുന്നു.

 

അർദ്ധ രാത്രി കഴിഞ്ഞ് സമയം 1 മണി പിന്നിട്ട ഉടനെ 24 വയസുള്ള റാണ്ടി സ്റ്റയർ ഷോപ്പിന് പുറത്തേക്കുള്ള എല്ലാ വാതിലുകളും പാലറ്റുകൾ ഉപയോഗിച്ച് അടക്കുകയും തൻ്റെ 3 സഹ പ്രവർത്തകരെ ദുഷ്കരുണം വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തു. അൽപ സമയത്തിന് ശേഷം അതെ സ്ഥലത്ത് വച്ച് റാണ്ടിയും സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു..

 

ഇത്രയും വായിച്ചപ്പോൾ, ഈറ്റൺ ടൗൺഷിപ്പ് വെയ്സ് മാർക്കറ്റ് ഷൂട്ടിംഗ് എന്നറിയപ്പെടുന്ന ഈ സംഭവത്തിൽ അസ്വാഭാവികമായി എന്തെങ്കിലും ഉള്ളതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ..??

 

24 വയസുള്ള റാണ്ടി സ്റ്റയർ എന്തിനാണ് നിഷ്കളങ്കരായ തൻ്റെ 3 സഹപ്രവർത്തകരെ യാതൊരു പ്രകോപനവും ഇല്ലാതെ വെടിവച്ച് കൊന്നത്..?? അതിന് ശേഷം പോലീസിൽ കീഴടങ്ങാനോ രക്ഷപെടാനോ ശ്രമിക്കാതെ എന്തിനാണ് ആത്മഹത്യ ചെയ്തത്..??

 

പോലീസിനെയും ഈ കേസിനെ കുറിച്ച് അറിഞ്ഞ ഏവരെയും അൽഭുതപ്പെടുത്തുന്ന വിവരങ്ങളാണ് പിന്നീട് കണ്ടെത്താൻ സാധിച്ചത്.. താൻ ചെയ്യാൻ പോകുന്ന കൊലപാതകങ്ങളെ കുറിച്ചും ആത്മഹത്യയെ കുറിച്ചും മാസങ്ങൾക്ക് മുന്നേ തന്നെ റാണ്ടി തൻ്റെ യൂട്യൂബ് ചാനലിലും ട്വിറ്റർ അക്കൗണ്ടിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടത്തുന്നതിന് മിനിട്ടുകൾക്ക് മുൻപ് പോലും അവൻ തൻ്റെ അവസാന കുറിപ്പുകളും വീഡിയോകളും ഓൺലൈനിൽ പോസ്റ്റ് ചെയ്തിരുന്നു..

 

പക്ഷേ ആരും അവ ശ്രദ്ധിച്ചില്ല.. ഒരുപക്ഷേ ആ വീഡിയോകൾ കണ്ട ഒരാളെങ്കിലും ചെറിയ ഒരു നടപടി എടുത്തിരുന്നു എങ്കിൽ ആ 3 പേരും ഇന്നും ജീവിക്കുമായിരുന്നു. റാണ്ടിക്ക് വേണ്ട ചികിത്സ നൽകി ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സാധിക്കുമായിരുന്നു..

 

എന്തായിരുന്നു യഥാർഥത്തിൽ റാണ്ടി സ്റ്റയറിൻ്റെ ജീവിതത്തിൽ നടന്നത്….???

??????????

 

1992 സെപ്റ്റംബർ 17 ന് അമേരിക്കയിലെ പെൻസിൽവാനിയയിൽ ആണ് റാണ്ടി റോബർട്ട് സ്റ്റെയർ ജനിച്ചത്.

6 Comments

  1. ♥♥♥♥♥♥

  2. The flow is excellent, well connected contexts.
    No major spelling errors noted in pages.
    The underlying message – communication and care (with affection) is essential in family relationships?
    Its like reading the Malayalam translation of any English classic.

    Excellent, please continue

    1. Thank you..?

  3. I will post my opinion after reading

Comments are closed.