മാന്ത്രികലോകം 15 [Cyril] 2139

മാന്ത്രികലോകം 15

Author : Cyril

[Previous part]


 

 

സാഷ

 

“എല്ലാറ്റിനെയും ഫ്രെൻ നശിപ്പിക്കുമെന്ന് നിനക്ക് ഉറപ്പുണ്ടായാൽ നീ എന്തു തീരുമാനമെടുക്കും, സാഷ….?”

ഷൈദ്രസ്തൈന്യ എന്നോട് ചോദിച്ച ആ വാക്കുകൾ ദ്രാവക അഗ്നി ഏറ്റത് പോലെ എന്റെ ഹൃദയത്തെ പൊളിച്ച് കൊണ്ടിരുന്നു…

അൽദീയ അപ്രത്യക്ഷമായ ശേഷം ദൈവങ്ങളും മറ്റുള്ള ജീവികളും എല്ലാം അപ്രത്യക്ഷമായി… അവസാനം ഞാനും എന്റെ കൂട്ടുകാരും ഫെയറികളും മാത്രം ഫെയറി ലോകത്ത് അവശേഷിച്ചു.

ഞങ്ങൾ എല്ലാവരും അവരവരുടെ ചിന്തകളില്‍ മുഴുകിയിരുന്നത് കാരണം ഒരു മൂകമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരുന്നു.

ഓരോന്നും ചിന്തിച്ച് എന്റെ മനസ്സ് ക്ഷോഭിച്ചിരുന്നു. മനസ്സിലെ വേദന തലച്ചോറില്‍ പടര്‍ന്ന് തലയ്ക്ക് വല്ലാത്ത ഭാരത്തേയും വര്‍ധിപ്പിച്ചിരുന്നു.

അവ്യവസ്ഥ-ശക്തി ഫ്രെന്നിനെ സൃഷ്ടിച്ചു എന്നത് സത്യമാണെങ്കിലും ഫ്രെൻ സകലതിനേയും നശിപ്പിക്കും എന്നതിനെ ഇപ്പോഴും വിശ്വസിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു.

അതുകൊണ്ട്‌ തല്‍ക്കാലം എന്റെ ചിന്തകളെ ഞാൻ ഫ്രെന്നിൽ നിന്നും അകറ്റി ഒഷേദ്രസിന്റെ ആ രണ്ട്‌ ലക്ഷം സൃഷ്ടികളെ എങ്ങനെ ഞങ്ങൾക്ക് നശിപ്പിക്കാന്‍ കഴിയുമെന്ന് ചിന്തിക്കാൻ തുടങ്ങി…. പക്ഷേ അപ്പോഴും ഫ്രെന്നിന്റെ രൂപം മാത്രമാണ് മനസില്‍ മുന്നിട്ട് നിന്നത്. അതോടെ എന്റെ ചിന്തകൾ പിന്നെയും അവനെ ചുറ്റിപറ്റി നിന്നു.

അവസാനം അവൻ എന്നെയും കൊണ്ട് അന്ന് പ്രകൃതിയുടെ ഊര്‍ജ്ജ നാഡിയിലൂടെ യാത്ര ചെയ്ത് കടലിനടിയിൽ എത്തിയത് എന്റെ മനസില്‍ തെളിഞ്ഞു. അവിടെ കടലില്‍ കളിച്ച് മറിഞ്ഞത് എന്റെ മനസ്സിലൂടെ കടന്നുപോയി….

പെട്ടന്നാരോ എന്റെ തോളില്‍ സ്പര്‍ശിച്ചപ്പോഴാണ് സ്വബോധം വീണ്ടെടുത്ത് ഞാൻ കണ്ണ് തുറന്ന് നോക്കിയത്.

എന്നെ തന്നെ നോക്കി നില്‍ക്കുന്ന ഹഷിസ്ത്ര യേയാണ് ഞാൻ അദ്യം കണ്ടത്. മറ്റുള്ളവരും എന്നെ തന്നെ നോക്കി നില്‍ക്കുന്നതും എന്റെ ശ്രദ്ധയില്‍ പെട്ടു.

“കുറച്ച് നേരമായി നി പുഞ്ചിരിക്കുന്നു, സാഷ…” ഹഷിസ്ത്ര ചെറു ചിരിയോടെ പറഞ്ഞു.

അപ്പോഴും എന്റെ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നു.. പക്ഷേ പെട്ടന്നു തന്നെ അത് മങ്ങി…. ഒരു ദീര്‍ഘ നിശ്വാസത്തോടെ ഞാൻ മെല്ലെ തലയാട്ടി.

“ഹഷിസ്ത്ര…” ഷൈദ്രസ്തൈന്യ പതിഞ്ഞ സ്വരത്തില്‍ വിളിച്ചു.

ഉടനെ എല്ലാവരും അവരുടെ മുഖത്തേക്ക് നോക്കി.

“ഒരുപാട്‌ നേരമായി നമ്മൾ ഇവിടെതന്നെ നില്‍ക്കുന്നു.. ഇന്നിനി ഒരു ചര്‍ച്ചയും വേണ്ട. ഇവര്‍ക്ക്‌ വിശ്രമിക്കാന്‍ മുറികള്‍ കാണിച്ച് കൊടുക്ക്, ഹഷിസ്ത്ര…. നമ്മൾ എല്ലാവർക്കും പലതും ചിന്തിക്കാനും തീരുമാനിക്കാനും ഒരുപാട്‌ കാര്യങ്ങളുണ്ട്…”

72 Comments

  1. ജോബിന്‍

    ഇത്രയും സങ്കീർണ്ണമായ കഥ വളരെ ഒരു ഗ്യാപ്പ് ന് ശേഷം വീണ്ടും അതേപോലെതന്നെ തുടർന്ന് അതിൽ വളരെയധികം നന്ദി …..താങ്കളുടെ ഭാവനയെ എത്രമാത്രം അഭിനന്ദിച്ചാലും മതിയാകില്ല….

    1. വായനക്ക് ഒരുപാട്‌ നന്ദി bro. നല്ല വാക്കുകള്‍ക്കും ഒരുപാട്‌ നന്ദി.

      ഒത്തിരി സ്നേഹം ❤️❤️?

  2. ഹായ് സിറിൽ,
    ഇത് വരെ നമ്മുടെ ഇടയിൽ കണ്ടിട്ടില്ലാത്ത ക്യാൻവാസ്… ഇത്രയും വലിയ കാര്യങ്ങൾ എങ്ങനെ മനസ്സിൽ കോൺസിവ് ചെയ്യാൻ എങ്ങനെ കഴിയുന്നു… ഇത് പോലെ ഒരു മാന്ത്രിക ലോകത്തിന്റെ outline പോലും ചിന്തിക്കാനുള്ള കഴിവ് ഞങ്ങളിൽ 99% ആൾക്കാർക്കുമില്ല…
    സല്യൂട്ട് ബ്രോ….. ?

    1. Hi Cyrus bro,

      സത്യത്തിൽ കഥയുടെ കംപ്ലീറ്റ് കാര്യങ്ങളെയും മനസില്‍ കണ്ടതിനു ശേഷമല്ല മാന്ത്രികലോകം എഴുതി തുടങ്ങിയത്, ഒരു ചെറിയ spark കിട്ടിയപ്പോ തുടങ്ങി വെച്ചു. പിന്നെ അതിൽ വെള്ളം ഒഴിച്ച് കെടുത്തുന്നതും – കാറ്റ് വീശി കൊടുത്ത് ആളിക്കത്താൻ സഹായിക്കുന്നതും എല്ലാം വായനക്കാരുടെ കയ്യിലാണ് bro. അത്യാവശ്യം പ്രോത്സാഹനം കിട്ടുന്നത് കൊണ്ട് ചിന്തിക്കാനും എഴുതാനും അത് സഹായിക്കുന്നു.

      എന്തായാലും ഉത്തേജനം നല്‍ക്കുന്ന വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി bro. ഒത്തിരി സ്നേഹം ❤️❤️?

  3. അമ്മു ചെയ്ത കാര്യം fren പറഞ്ഞത് എനിക്ക് നേരത്തെ തോന്നിയിരുന്നു. 10 ആളുടെ ശക്തിയും ഒന്നിച്ചു ഒരാൾ ഉപയോഗിക്കുന്നതിനും എളുപ്പം ആയിരുന്നു രണ്ടാളുടെ വെച്ച് ഓറൽ ഉപയോഗിക്കുന്നത്. അന്നേരം അവരുടെ അധ്വാനം കുറഞ്ഞെനെ. ഇപ്പോഴെങ്കിലും എല്ലാർക്കും അവരവർ ചെയ്ത തെറ്റുകളും അബദ്ധങ്ങളും മനസ്സിലായല്ലോ. പക്ഷേ ഒരു പാട് വൈകി എന്ന് മാത്രം. ഇല്ലെങ്കിൽ ഫ്രെന്നിന് എളുപ്പം ഓഷേദ്രസ്സിനെ തീർക്കാനായിരുന്നു. ഇപ്പൊൾ അത് ബുദ്ധിമുട്ടായി അല്ലേ? എന്തായാലും ഫ്രെന്നിനെ അവൻ്റെ 10 കൂട്ടുകാരും സഹായിക്കും എന്ന് പ്രതീക്ഷിക്കാം.
    പതിവ് പോലെ നല്ല നിലവാരം നിലനിർത്തി. സസ്പെൻസ് keep ചെയ്യാൻ സാധിക്കുന്നു… തുടർന്നും നന്നായി എഴുതുക….????

    1. വായനക്കും കഥ മനസിലാക്കിയുള്ള വിശകലനത്തിനും ഒത്തിരി നദി bro.

      നിങ്ങൾ പറഞ്ഞത് correct തന്നെയാണ്, പക്ഷേ അമ്മുവും സുഹൃത്തുക്കളും face ചെയ്തു കൊണ്ടിരുന്ന situation വളരെ critical ആയിരുന്നു. ആ സാഹചര്യത്തിൽ ആരായിരുന്നാലും അവര്‍ക്ക് ലഭ്യമാവുന്ന source ഇല്‍ നിന്നും maximum power utilize ചെയ്യാനേ ശ്രമിക്കു. ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്… പക്ഷേ ഉപയോഗിച്ച ശേഷം മാത്രമാണ് അതിന്റെ പ്രശ്നങ്ങൾ എന്തെല്ലാം എന്ന് അവര്‍ക്ക് മനസ്സിലായത്.

      എന്തായാലും നിങ്ങളുടെ thinking അടിപൊളി bro?. പിന്നെ അവന്റെ കൂട്ടുകാർ അവനെ സഹായിക്കുമോ എന്നത് കാത്തിരുന്നു കാണാം.

      കഥയുടെ നിലവാരം നിലനിര്‍ത്തി എന്ന് കേട്ടപ്പോൾ ഒരുപാട്‌ സന്തോഷം തോന്നി…
      ഒത്തിരി നന്ദി.. ഒത്തിരി സ്നേഹം bro❤️❤️?

  4. നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ ഒരു രക്ഷയും ഇല്ല പവർ ❤️❤️❤️❤️

    1. ഒത്തിരി സ്നേഹം ❤️❤️?

  5. ABDUL FATHAH MALABARI

    ഈ ഭാഗവും പൊളിച്ചടുക്കി

    ഇങ്ങനെ ഒരു വായനാനുഭവം സമ്മാനിക്കുന്നതിന് ഹൃദയം നിറഞ്ഞ നന്ദി

    1. നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി bro… ഒത്തിരി സ്നേഹം ❤️❤️?

  6. Muhammed suhail n c

    Cyril bro ee partum polichu adukki ??
    Super ayittund ????????????
    Aduthapartn i am waiting ??????????????????????????

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. അടുത്ത പാര്‍ട്ട് ഒരുപാട്‌ ലേറ്റ് ആക്കാതെ വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം. വായനക്ക് നന്ദി.. ഒത്തിരി സ്നേഹം ❤️❤️?

  7. നീലകുറുക്കൻ

    സ്റ്റാൻഡേർഡ് നിലനിർത്തിക്കൊണ്ട് ഈ ലെവലിൽ ഒരു ഫാന്റസി കഥ കൊണ്ടു പോകൽ വളരെ പ്രയാസമുള്ള കാര്യമാണ്. മുൻപ് ഇത് ഞാൻ കണ്ടത് MK യിൽ ആയിരുന്നു. താങ്കൾ ഇക്കാര്യത്തിൽ ഒരു ജീനിയസ് ആണെന്നാണ് എന്റെ അഭിപ്രായം.??

    Keep Rocking Man !!??

    1. നല്ല വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി bro. ശെരിക്കും നിങ്ങളുടെ വാക്കുകള്‍ എന്റെ മനസ്സിനെ ഊര്‍ജ്ജപ്പെടുത്തി.

      നിങ്ങൾ പറഞ്ഞത് പോലെ ഇത്തരത്തിലുള്ള fantasy story മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസം തന്നെയാണ്. ഇത് Fantasy കഥ ആണെങ്കിലും, റിയാലിറ്റി പോലെ തോന്നിപ്പിക്കുന്ന തരത്തിൽ വായനക്കാര്‍ക്ക് മുന്നില്‍ എത്തിക്കണം എന്ന ആഗ്രഹം കൊണ്ടാണ് കഥയില്‍ എന്റേതായ ഒരുപാട് തിയറികൾ ഉണ്ടാക്കി, explain ചെയ്ത്, ഉള്ളതും ഇല്ലാത്തതുമായ കുറെ പ്രകൃതി നിയമങ്ങളെയും അതിൽ incorporate ചെയ്ത് മാന്ത്രികലോകത്തെ എഴുത്ത് രൂപത്തിൽ സൃഷ്ടിച്ചത്.

      എന്തായാലും നിങ്ങളുടെ വാക്കുകളെ അംഗീകാരമായി ഞാൻ കാണുന്നു.
      ഒത്തിരി സ്നേഹം bro ❤️❤️?

  8. ലുയിസ്

    ❣️❣️❣️

  9. സഹോ.. ഒരു പാട് നാള് കൂടി കണ്ടപ്പോഴും പഴയ ആ എഫക്റ്റ് അത് പോലെ നില നിർത്തിക്കൊണ്ട് തന്നെ എഴുതിയല്ലോ.. വായിച്ചിരുന്നു പോകും.. you are really amazing brother

    1. ശെരിക്കും മനസ്സിനെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ആണ് bro. കഥ ഇഷ്ടമായതിലും ഒരുപാട്‌ സന്തോഷം. സ്നേഹത്തോടെ ❤️❤️?

  10. ?❣️?

    1. Welcome Back ?
      ….
      …..

      Bro pne ningalude pazhaya kadhakal kittan valla vazhiyum undo?

      1. Thanks bro❤️❤️. മെയില്‍ നോക്കു.

  11. Welcome back Cyril
    Trust u r doing great
    Its a long gap

    1. Thanks bro.
      തിരക്ക് ഉണ്ടെങ്കിലും എല്ലാം manage ചെയ്യാൻ കഴിയുന്നു.

      പിന്നേ നാട്ടില്‍ പോയാല്‍ ഫാമിലിയുമായി time spend ചെയ്യുമ്പോള്‍ എഴുതാന്‍ കഴിയാതെ പോയി. പിന്നെ father-in-law യ്ക്ക് ഫിഷിങ് ബോട്ട് ഉണ്ട്, ഞാനും അതിൽ പോകാറുണ്ട്… ഒരു രസം. അതുകൂടാതെ അഞ്ചിലും എട്ടിലും പഠിക്കുന്ന രണ്ട് കുട്ടികൾ എനിക്കുണ്ട്.. സ്കൂൾ കഴിഞ്ഞ് വന്നാൽ game കളിക്കാനും സ്കൂൾ project ചെയ്യാനും എന്ന് പറഞ്ഞു എന്റെയും വൈഫിന്റെയും മൊബൈൽ അവരുടെ കൈയിൽ തന്നെ ഉണ്ടാവും. So എഴുത്ത് എത്രത്തോളം നടക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ.

      എന്തായാലും നിങ്ങള്‍ക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു.

      1. I understand
        Thx, sukham thanne Cyril. thaankalkkum sukham aanennu vishwasikkunnu.

  12. Ufff padachone ejjathi item cyril bro
    Ithrem wait cheythathin lladh nd
    Rly rly nice broh♥️♥️
    Ini kru vayanakkaran enna nilayil. Adtha part eppala?

    1. നല്ല വാക്കുകള്‍ക്ക് നന്ദി bro. അടുത്ത പാര്‍ട്ട് ഇതുപോലെ ലേറ്റ് ആവില്ല bro.
      ഒരുപാട്‌ നന്ദി.. സ്നേഹം❤️❤️?

  13. ഏതൊക്കെ കിളികൾ എവിടെയൊക്കെ പോയി ആവോ ഇനി എല്ലാത്തിനെയും തിരിച്ചു കൂട്ടിൽ കയറ്റണം. ??. കഥ പൊളിച്ചു

    1. ഒത്തിരി സന്തോഷം bro. വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… സ്നേഹം❤️❤️?

  14. Hhoh angane neenda kathirippin oduvil♥️♥️
    Vayichitt parayam

  15. ഇബ്നു

    എന്റെ പോന്നോ…
    കിളികള്‍ പാറി നടക്കുന്നു….
    ❤ ❤ ❤ ❤ ❤ ❤

    1. ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. ഒത്തിരി സ്നേഹം ❤️❤️?

  16. Orupadu ishtttamaanu

    1. ഒത്തിരി സ്നേഹം ❤️❤️?

  17. ???

  18. പൊളിച്ചു ബ്രോ കാത്തിരുന്നതിനു ഫലം ഉണ്ടായി അടിപൊളി part

    1. കാത്തിരിക്കേണ്ടി വന്നതിന്‌ ഖേദിക്കുന്നു bro. കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം.
      നന്ദി.. സ്നേഹം ❤️❤️?

  19. Cyril ബ്രോ… ഒത്തിരി കാത്തിരിപ്പിന് ഒടുവിൽ ഈ പർടും വന്നു. ആദ്യമേ കഥ ഉപേക്ഷിക്കാതെ പബ്ലിഷ് ചെയ്തതിൻ്റെ സന്തോഷം അറിയിക്കുന്നു. യഥാർത്ഥത്തിൽ കഥ മറന്നു പോകാതിരിക്കാൻ ഒരുപാട് പ്രാവശ്യം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു.
    Fren ഒരു നശീകരണ ശക്തി ആണെങ്കിൽ പോലും പ്രപഞ്ചത്തെ അതിൻ്റെ നിലപ്പിനെ സ്നേഹിക്കുന്ന ഒരു വ്യക്തിയായി ഈ പാർട്ടിൽ കാണാൻ കഴിഞ്ഞു വീണ്ടും.. ഫ്രെൻ മുഴുവനായും അവൻ്റെ ശക്തി ഉണർന്നു കഴിഞ്ഞാൽ എന്തൊക്കെ ചെയ്യാൻ പോകുന്നു എന്നറിയാൻ കാത്തിരിക്കുന്നു. അമ്മുവിൻ്റെ ഫ്രിൻഡൻ്റെയം ശക്തികൾ ഇപ്പൊ അവൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഫെയിരികൾ എങ്ങനെ ശക്തി സ്വീകരിക്കുന്നു അവർ എങ്ങനെ ദൈവയോധക്കൾക് സഹായം ആയിത്തീരും എന്ന് കാണാം എന്ന് പ്രതീക്ഷിക്കുന്നു.. anyhow oro partum unpredictable aanu..love you bro

    1. എഴുതാനുള്ള സാഹചര്യം ഇല്ലായിരുന്നു bro, അതുകൊണ്ടാണ് ഇത്രയും താമസിച്ചത്. അതിൽ കുറ്റബോധം ഉണ്ട്, ഇത്രയും വൈകിയതിന് ക്ഷമ?.
      എന്തായാലും കഥ പകുതിയില്‍ ഉപേക്ഷിക്കാന്‍ ഒന്നും പ്ലാനില്ല. കഥ അവസാനിക്കാറായി bro?

      പിന്നേ കഥ മറന്ന് പോകാതിരിക്കാന്‍ നിങ്ങൾ നടത്തിയ പ്രയത്നം ഓര്‍ത്ത് ശെരിക്കും ആശ്ചര്യം തോന്നുന്നു❤️

      ഫെയറികളുടെ ശക്തിയെ കുറിച്ചുള്ള കാര്യങ്ങൾ അടുത്ത പാര്‍ട്ടിൽ നിങ്ങള്‍ക്ക് വായിക്കാൻ കഴിയും എന്ന് തോനുന്നു.

      എന്തായാലും ഇത്രത്തോളം support ചെയ്യുന്നതിൽ ഒരുപാട്‌ സന്തോഷം bro. വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒത്തിരി സ്നേഹം ❤️❤️?

  20. ❤️❤️

  21. Vayichu bro adipoli

    1. സ്നേഹം ❤️?

  22. Njan vayichilla,,,,, vayikunnenu munpu oru chodhyam nxt part eppola???

    1. അടുത്തത് ഈ പാര്‍ട്ട് പോലെ ഒത്തിരി താമസിക്കില്ല bro.

  23. Ethraa naalayi kathirikunnu

Comments are closed.