മാന്ത്രികലോകം 15 [Cyril] 2139

അവന്റെ ചോദ്യം കേട്ട് എന്തുപറയണം എന്നറിയാതെ ഞങ്ങൾ നിന്നു.

“അടിമകളെ സൃഷ്ടിക്കാന്‍ അവന്‍ സാധാരണ രാജാവല്ല, ശക്തനായ വെറും മനുഷ്യനുമല്ല. അവന്റെ എല്ലാ ജോലിയും ആവശ്യങ്ങളെയും ചെയ്തു കൊടുക്കാൻ അടിമകളെ അവന് ആവശ്യമുണ്ടോ? തന്റെ മാന്ത്രിക ശക്തിയെ ഉപയോഗിച്ച് എല്ലാം നേടാൻ കഴിയുന്ന ഒഷേദ്രസിന് അടിമകളുടെ ആവശ്യമില്ല.

ഒരുകാര്യം നിങ്ങൾ മനസ്സിലാക്കുക, പ്രകൃതി ശക്തിയും നിഗൂഢ ശക്തികളും പിന്നേ മറ്റുള്ള ശക്തികളും എല്ലാം ഒഷേദ്രസിന്റെ യാഥാര്‍ത്ഥ കുതന്ത്രം എന്താണെന്ന് ചികഞ്ഞറിയാൻ ശ്രമിക്കാതിരിക്കാൻ വേണ്ടി ഒഷേദ്രസ് പണ്ട് മുതലേ നടത്തിയ നാടകമാണ് ഈ അടിമയും മണ്ണാങ്കട്ടയും എല്ലാം…” ഫ്രെൻ ഞങ്ങൾ എല്ലാവരെയും ഇരുത്തി നോക്കിക്കൊണ്ട് പറഞ്ഞു.

അവന്‍ പറഞ്ഞത് കേട്ട് ഒരു വിറയൽ ഞങ്ങടെ ഉള്ളില്‍ കടന്നുപോയി.

“ഒഷേദ്രസിന്റെ എന്ത് കുതന്ത്രം…?” ലാവേഷ് തെല്ല് പേടിയോടെ ചോദിച്ചു.

“പ്രകൃതി ശക്തിയും മറ്റും ഒഷേദ്രസിന്റെ സ്വന്തമായി മാറിക്കൊണ്ടിരിക്കുന്നു. പക്ഷേ ഇപ്പോഴേ അവന് പ്രകൃതി ശക്തികളെ നിയന്ത്രിക്കാൻ കഴിയുന്നു… അതിന്റെ തെളിവാണ് നിങ്ങള്‍ക്ക് പ്രകൃതിയില്‍ നിന്നും മാന്ത്രിക ശക്തിയെ സ്വീകരിക്കാന്‍ കഴിയാത്തത്…” റാലേനും കൂട്ടരേയും നോക്കി ഫ്രെൻ പറഞ്ഞു. “അതുമാത്രമല്ല, ഇനി ഒഷേദ്രസിന്റെ അനുവാദം ഇല്ലാതെ ആര്‍ക്കും തന്നെ പ്രകൃതിയില്‍ നിന്നും ഊര്‍ജ്ജ ശക്തിയും മാന്ത്രിക ശക്തിയും സ്വീകരിക്കാന്‍ കഴിയില്ലെന്ന് അറിയുക…”

ഇതുകേട്ട് എല്ലാവരും മിഴിച്ചു നിന്നു. റാലേൻ മെല്ലെ തല അനക്കി എന്നല്ലാതെ ഒന്നും പറഞ്ഞില്ല.

“താമസിയാതെ നിഗൂഢ ശക്തികളേയും അവന് നിയന്ത്രിക്കാൻ കഴിയും…. ആ നിമിഷം തൊട്ട്, രണ്ട് വര്‍ഗം ഒഴികെ, ഈ പ്രപഞ്ചത്തിലുള്ള എല്ലാ മാന്ത്രിക ശക്തി ഉള്ളവരേയും ഇല്ലാത്തവരെയും, എല്ലാ ജീവികളെയും അവന് പൂര്‍ണമായി നിയന്ത്രിക്കാൻ കഴിവ് ലഭിക്കും. ദൈവങ്ങളെ പോലും അവന്റെ ഇഷ്ടത്തിന് നിയന്ത്രിക്കാൻ കഴിയും എന്നതാണ്‌ സത്യം.”

അതുകേട്ട് ഞങ്ങൾ ഭയന്ന് വിറച്ചു. റാലേൻ തുറിച്ച കണ്ണുകളോടെ ഫ്രെന്നിനെ നോക്കി.

“അതെങ്ങനെ സാധ്യമാകും, ഫ്രെൻ…?” അധ്യാപിക ഡേണ വിറച്ചു കൊണ്ട്‌ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.

“ഈ പ്രപഞ്ചത്തിലുള്ള എല്ലാ ജീവികളുടെ ജീവനും നിലനില്‍ക്കാന്‍ പ്രകൃതിയുടെ ഊര്‍ജ്ജം വേണം… അതുപോലെ നിഗൂഢ ശക്തികളിൽ നിന്നും തിരിച്ചറിവും. അത് നിങ്ങള്‍ക്കും അറിയാം.

ഇപ്പോൾ ആ രണ്ട് ശക്തികളും ഒഷേദ്രസിന്റെ സ്വന്തമായി മാറുകയാണ്. അവന്‍ ആ ശക്തികളെ പൂര്‍ണമായി സ്വീകരിച്ചു കഴിഞ്ഞാല്‍ അവന്റെ ആദ്യഘട്ട പരിണാമം പൂർണ്ണമാകും. അതോടെ ആ ശക്തികളെ ഇനി മുതൽ അവന് മാത്രമേ നിയന്ത്രിക്കാൻ കഴിയു…. ഇനി അവന്റെ അനുവാദം ഇല്ലാതെ നിഗൂഢ നിയമങ്ങളിൽ നിന്നും ആര്‍ക്കും തിരിച്ചറിവും ലഭിക്കില്ല.

എല്ലാറ്റിനുമുപരിയായി എല്ലാ ജീവികളിലും ഉള്ള പ്രകൃതിയുടെ ഊര്‍ജ്ജം, നിഗൂഢ നിയമ ശക്തികള്‍ മുഖേനെ ഒഷേദ്രസിന് അവരെ നിസ്സാരമായി നിയന്ത്രിക്കാൻ കഴിയും. പ്രധാനികളായ ദൈവങ്ങളിൽ പോലും പ്രകൃതിയുടെ ഊര്‍ജ്ജവും നിഗൂഢ ശക്തികളും ഉള്ള സ്ഥിതിക്ക് അവരെയും ഒഷേദ്രസിന് നിയന്ത്രിക്കാൻ കഴിയും….”

അതുകേട്ട് എല്ലാവരും വിറങ്ങലിച്ചു നിന്നു.

72 Comments

  1. ബ്രോ.. സത്യത്തിൽ കഴിഞ്ഞ ഭാഗങ്ങൾ മറന്നു പോയി. അങ്ങനെ ഒന്ന് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടി വന്നു. ?
    തുടക്കത്തിലെ സാഷയ്ക്ക് നേരെയുള്ള ചോദ്യത്തിന്റെ ഉത്തരം അറിയാനുള്ള ആകാംഷയുണ്ടായിരുന്നു. പക്ഷെ, ഫ്രെനിനെ ഓർക്കുമ്പോഴുള്ള അവളുടെ മുഖത്തെ പുഞ്ചിരി, അതിലുണ്ട് ഉത്തരം. സാഷ ഒരിക്കലും ഫ്രെനിനെ തള്ളിപ്പറയില്ല. ഒരു മാന്ത്രിക കഥയിൽ ദുരന്തമായ ഞാൻ കാല്പനികത തിരയുന്നുണ്ടോ? ?

    അവന്റെ കൂട്ടുകാരുടെ നിയോഗം നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പക്ഷെ, അവർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നറിയുമ്പോൾ ഞെട്ടലാണ്. സത്യമേത് മിഥ്യയേത് എന്ന് വ്യക്തമാകാതെ അവർ പോലും അവ്യവസ്ഥ ശക്തിയുടെ ഐ മീൻ ആ വൃത്തികെട്ട ശക്തിയുടെ വരുതിയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ഹാ എല്ലാം വരുന്നിടത്ത് വച്ച് കാണാം..

    ഒഷേദ്രസ് വരുന്ന സീൻ സൂപ്പർ ആയിരുന്നു. തമോഗർത്തം ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഇമാജിൻ ചെയ്യുകയായിരുന്നു. ? അൽദീയയുടെ വിടവാങ്ങൽ ചെറുതായി വിഷമിപ്പിച്ചു. ?

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറയുന്ന പോലെയാണ് മലാഹിയുടെ കാര്യം. ഒഷേദ്രസ് പറഞ്ഞു കൊടുത്തിട്ടും പുള്ളിയുടെ ഈഗോ ഒന്നും അങ്ങട് സമ്മതിക്കുന്നില്ല. ഇപ്പോഴും ഫ്രെനിനെ വെല്ലുവിളിച്ചു നടക്കുകയാണ്. കാര്യം ആ ഭാഗം കുറച്ചു ടെൻഷൻ അടിപ്പിച്ചെങ്കിലും ഫ്രെനിന്റേന്ന് തല്ലും വാങ്ങി ഈഞ്ച ചതയും പോലെ ചതഞ്ഞ ആള് വീണ്ടും ആളെക്കൂട്ടി വന്ന് തടവറയിൽ ആയിട്ടുണ്ട്.. കൂടെ ഒരു നൂറു ദേഹിബന്ദികളും. ഭീകരൻ ആണേലും പുള്ളിയെ ഓർക്കുമ്പോൾ ചിരി വരുന്നു.?

    ഇത്രയും വലിയൊരു ഗ്യാപ്പിന് ശേഷം സങ്കീർണമായ ഒരു കഥയുടെ അടുത്ത ഭാഗം ഇതേ ശൈലിയിൽ വീണ്ടും തുന്നിയെടുക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം. ❤️
    അഭിനന്ദനങ്ങൾ ❤️

    ബാക്കി വായിക്കട്ടെ.?‍♀️

    1. രണ്ട് മാസം ആയ സ്ഥിതിക്ക് കഥ മറന്നില്ലെങ്കിലെ അല്‍ഭുതമുള്ളു. അതുകൂടാതെ ഇത്ര gap വന്നതുകൊണ്ട് കഥയുമായുള്ള ടച്ച് നഷ്ടപ്പെട്ട് വായിക്കാനുള്ള ഇന്ററസ്റ്റ് പോലും നഷ്ടപ്പെടും എന്നത് തന്നെയല്ലേ സത്യം

      പിന്നേ കഥയടെ സീരീയസ്നസിന് ചെറിയ അയവ് വരുത്താന്‍ വേണ്ടിയാണ്, മലാഹിയിൽ ചെറിയൊരു കോമാളിത്വം കൊണ്ടുവരാന്‍ ശ്രമിച്ചത് — വലിഞ്ഞ് മുറുകുന്ന വായനക്കാരുടെ മുഖത്തിന് ചെറിയൊരു പുഞ്ചിരിയുടെ അയവ് ഉണ്ടാവട്ടെ എന്ന് കരുതി…

      മാന്ത്രിക കഥയില്‍ കാല്പനികത തിരയുന്നതിൽ തെറ്റില്ല. പക്ഷേ ഈ കഥയില്‍ വലുതായി കാണാന്‍ കഴിയില്ല. ലവ് വളരെ കുറച്ച് include ചെയ്തെങ്കിലും romantic gestures തീരെ include ചെയ്യാൻ കഴിഞ്ഞില്ല. (“ദുരന്തമായ ഞാൻ” എന്ന് നിങ്ങളെ സ്വയം പറയാനുള്ള കാരണം മനസ്സിലായില്ല)

      പിന്നേ ഇത്ര വലിയ ഗ്യാപ്പ് വന്നപ്പോള്‍ അത് എന്റെ എഴുത്തിനെ ബാധിക്കും എന്ന ഭയം ഉണ്ടായിരുന്നു.

      പിന്നേ വായിച്ചതിനും, നല്ല വാക്കുകള്‍ക്കും, നല്ല റിവ്യുവിനും ഒരുപാട്‌ നന്ദി. സപ്പോര്‍ട്ടിനും നന്ദി…
      സ്നേഹം ❤️❤️❤️???

  2. Ende ponnu bro. Engane sadhikkunnu vallatha oru kadayum adhinike oro thiyareesum uff oru rakshem illatto
    Kurchu munne vayichatirunnu ipoya abiprayam parayan oru tym kitye polichundu muthe aa oru oyikil thanne munnottu kondupoyalo ❣️

    1. ഒരുപാട്‌ നന്ദി bro വായനക്ക്. ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഒത്തിരി സ്നേഹം ❤️❤️?

  3. അടുത്ത part എന്ന് വരും bro ഒന്ന് പറയാമോ

    1. എന്നെന്ന് പറയാൻ കഴിയില്ല bro, പക്ഷേ maximum ten days. On or before 22 May post ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.

      1. Saho.. enthaai writing kazhijho… Waiting for next part ❤️

        1. ഇന്ന്‌ പോസ്റ്റ്‌ ചെയ്യും bro.

  4. ബ്രോ , നന്നായിട്ടുണ്ട്, പഴയ അതെ ഒഴിക്കില് തന്നെ മുന്നോട്ട് പോകുന്നതിൽ സന്തോഷം.
    സ്നേഹത്തോടെ LOTH…..??

    1. വായിച്ചതില്‍ സന്തോഷം bro… നല്ല അഭിപ്രായത്തിനും നന്ദി. സ്നേഹം ❤️❤️?

  5. As always. Cyril bro rockz…. Njn oru manhwa reader anu i like stories where MC is OP.. Ee story njn vayikkumpol ellam connect cheyyunnath athupole aanu .. u r stories have that much potential.. hatsoff bro.. u doing great

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. വായിച്ച് അഭിപ്രായം അറിയിച്ചതിലും സന്തോഷം. ഒത്തിരി നന്ദി… സ്നേഹം ❤️❤️?

    1. സ്നേഹം ❤️❤️?

  6. Bro pinne ningalude pazhaya kadhakal kittan valla vazhiyum undo

    1. ഒരു കഥ മാത്രം ഉണ്ട്. അത് ഞാൻ മെയില്‍ ചെയ്തിട്ടുണ്ട്.

  7. ഒരു രക്ഷയും ഇല്ല ബ്രോ കഥ ഗംഭിരം തന്നെ..

    1. ഒത്തിരി സ്നേഹം bro ❤️❤️?

Comments are closed.