മാന്ത്രികലോകം 15 [Cyril] 2139

ഞങ്ങൾ എന്തിനാണ് ഫ്രെന്നിന്റെ മുറിയില്‍ പ്രത്യക്ഷപ്പെടാന്‍ തീരുമാനിച്ചതെന്ന് ആര്‍ക്കും അറിയില്ല.

“ഫ്രെൻ നമ്മെ നശിപ്പിച്ച് കളയും എന്ന് പറഞ്ഞത് കാര്യമായിട്ട് തന്നെയാണോ…?” ഫ്രേയ വിഷമത്തോടെ ചോദിച്ചു.

“ ‘അവനെ നശിപ്പിക്കാന്‍ ശ്രമിച്ചാൽ അവന്‍ നമ്മെ നശിപ്പിക്കും’ എന്നല്ലേ അവന്‍ പറഞ്ഞത്…” ജാസർ അവളെ തിരുത്തി. എന്നിട്ട് ചോദിച്ചു, “നിന്നെ ആരെങ്കിലും കൊല്ലാന്‍ വന്നാല്‍ നി വെറുതെ നിന്ന് കൊടുക്കുമോ, ഫ്രേയ…?”

ഉടനെ ഫ്രേയ നിസ്സഹായതയോടെ അവനെ നോക്കി.

പെട്ടന്ന് അഖില്‍ സന്തോഷത്തോടെ ചാടി എഴുന്നേറ്റു.

“ഇവിടെ ഇരുന്നുകൊണ്ട് തന്നെ എല്ലാ ലോകങ്ങളിലും ആത്മ സഞ്ചാരം ചെയ്യാൻ എനിക്ക് കഴിയുന്നു…” അഖില്‍ ഉത്സാഹത്തോടെ പറഞ്ഞു.

“എനിക്കറിയാം. അത് ഞാൻ നേരത്തെ ചെയ്ത്‌ കഴിഞ്ഞു, അഖില്‍…” സുല്‍ത്താന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

“നമ്മൾ പ്രധാനികളായ ദൈവങ്ങളെക്കാൾ ശക്തരാണ്. അതുകൊണ്ട്‌ നമുക്ക് ഒരുപാട്‌ പുതിയ വിദ്യകള്‍ പ്രയോഗിക്കാൻ കഴിയും…” ഹെമീറ പറഞ്ഞു. “എന്തൊക്കെ ചെയ്യാൻ കഴിയുമെന്നാണ് ഇനി പരീക്ഷിക്കേണ്ടത്…”

പിന്നീടുള്ള കുറെ ദിവസങ്ങൾ ഞങ്ങൾ പരീക്ഷിച്ചും പരിശീലിച്ചും തള്ളിനീക്കി.

അങ്ങനെ ഒരു മാസം പോയി.

അറുപത് ദിവസത്തില്‍ ഒഷേദ്രസ് ഉണരും…. അറുപത് ദിവസത്തില്‍ പ്രപഞ്ചമാകെ യുദ്ധത്തിൽ ഏര്‍പ്പെടും.

അങ്ങനെ ഒരുദിവസം ഞാൻ പല ലോകങ്ങളിലായി ആത്മ സഞ്ചാരം നടത്തുമ്പോൾ ആണ് ഒരു കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടത്.

പുതിയൊരു ലോകം ഈ പ്രപഞ്ചത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പക്ഷേ അതിൽ മാന്ത്രിക പ്രവേശന തടസ്സങ്ങള്‍ ഒന്നുംതന്നെ ഇല്ലാത്തത് കൊണ്ട്‌ ആ ലോകത്ത് ഞാൻ അദൃശ്യമായി പ്രവേശിച്ചു. അവിടെ പതിനായിരത്തോളം വരുന്ന യോദ്ധാക്കളുമായി മലാഹി ഏതോ ചർച്ചയിൽ ആണ്‌.

മലാഹി വലുതായി എന്തോ ആസൂത്രണം ചെയ്യുന്നു എന്നത്‌ മനസിലായി.

എന്റെ മനസ് അപായ സൂചന നല്‍കിയതും എന്റെ സുഹൃത്തുക്കള്‍ എല്ലാം എന്റെ മുറിയില്‍ പ്രത്യക്ഷപ്പെട്ടു.

“മലാഹിയുടെ മനസില്‍ പ്രവേശിക്കാന്‍ എനിക്ക് കഴിയുന്നില്ല…. അതുപോലെ ആ യോദ്ധാക്കളുടെ മനസ്സിലും പ്രവേശിക്കാന്‍ കഴിയുന്നില്ല…” സുല്‍ത്താന്‍ ഗൗരവമായി പറഞ്ഞു.

“ഞാനും ശ്രമിച്ചു… എനിക്കും കഴിയുന്നില്ല…” അമ്മുവും പറഞ്ഞു.

“അപ്പോൾ അവർ നിസ്സാരക്കാരല്ല….!” സിദ്ധാര്‍ത്ഥ് ഉറപ്പിച്ചു.

72 Comments

  1. ബ്രോ.. സത്യത്തിൽ കഴിഞ്ഞ ഭാഗങ്ങൾ മറന്നു പോയി. അങ്ങനെ ഒന്ന് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടി വന്നു. ?
    തുടക്കത്തിലെ സാഷയ്ക്ക് നേരെയുള്ള ചോദ്യത്തിന്റെ ഉത്തരം അറിയാനുള്ള ആകാംഷയുണ്ടായിരുന്നു. പക്ഷെ, ഫ്രെനിനെ ഓർക്കുമ്പോഴുള്ള അവളുടെ മുഖത്തെ പുഞ്ചിരി, അതിലുണ്ട് ഉത്തരം. സാഷ ഒരിക്കലും ഫ്രെനിനെ തള്ളിപ്പറയില്ല. ഒരു മാന്ത്രിക കഥയിൽ ദുരന്തമായ ഞാൻ കാല്പനികത തിരയുന്നുണ്ടോ? ?

    അവന്റെ കൂട്ടുകാരുടെ നിയോഗം നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പക്ഷെ, അവർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നറിയുമ്പോൾ ഞെട്ടലാണ്. സത്യമേത് മിഥ്യയേത് എന്ന് വ്യക്തമാകാതെ അവർ പോലും അവ്യവസ്ഥ ശക്തിയുടെ ഐ മീൻ ആ വൃത്തികെട്ട ശക്തിയുടെ വരുതിയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ഹാ എല്ലാം വരുന്നിടത്ത് വച്ച് കാണാം..

    ഒഷേദ്രസ് വരുന്ന സീൻ സൂപ്പർ ആയിരുന്നു. തമോഗർത്തം ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഇമാജിൻ ചെയ്യുകയായിരുന്നു. ? അൽദീയയുടെ വിടവാങ്ങൽ ചെറുതായി വിഷമിപ്പിച്ചു. ?

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറയുന്ന പോലെയാണ് മലാഹിയുടെ കാര്യം. ഒഷേദ്രസ് പറഞ്ഞു കൊടുത്തിട്ടും പുള്ളിയുടെ ഈഗോ ഒന്നും അങ്ങട് സമ്മതിക്കുന്നില്ല. ഇപ്പോഴും ഫ്രെനിനെ വെല്ലുവിളിച്ചു നടക്കുകയാണ്. കാര്യം ആ ഭാഗം കുറച്ചു ടെൻഷൻ അടിപ്പിച്ചെങ്കിലും ഫ്രെനിന്റേന്ന് തല്ലും വാങ്ങി ഈഞ്ച ചതയും പോലെ ചതഞ്ഞ ആള് വീണ്ടും ആളെക്കൂട്ടി വന്ന് തടവറയിൽ ആയിട്ടുണ്ട്.. കൂടെ ഒരു നൂറു ദേഹിബന്ദികളും. ഭീകരൻ ആണേലും പുള്ളിയെ ഓർക്കുമ്പോൾ ചിരി വരുന്നു.?

    ഇത്രയും വലിയൊരു ഗ്യാപ്പിന് ശേഷം സങ്കീർണമായ ഒരു കഥയുടെ അടുത്ത ഭാഗം ഇതേ ശൈലിയിൽ വീണ്ടും തുന്നിയെടുക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം. ❤️
    അഭിനന്ദനങ്ങൾ ❤️

    ബാക്കി വായിക്കട്ടെ.?‍♀️

    1. രണ്ട് മാസം ആയ സ്ഥിതിക്ക് കഥ മറന്നില്ലെങ്കിലെ അല്‍ഭുതമുള്ളു. അതുകൂടാതെ ഇത്ര gap വന്നതുകൊണ്ട് കഥയുമായുള്ള ടച്ച് നഷ്ടപ്പെട്ട് വായിക്കാനുള്ള ഇന്ററസ്റ്റ് പോലും നഷ്ടപ്പെടും എന്നത് തന്നെയല്ലേ സത്യം

      പിന്നേ കഥയടെ സീരീയസ്നസിന് ചെറിയ അയവ് വരുത്താന്‍ വേണ്ടിയാണ്, മലാഹിയിൽ ചെറിയൊരു കോമാളിത്വം കൊണ്ടുവരാന്‍ ശ്രമിച്ചത് — വലിഞ്ഞ് മുറുകുന്ന വായനക്കാരുടെ മുഖത്തിന് ചെറിയൊരു പുഞ്ചിരിയുടെ അയവ് ഉണ്ടാവട്ടെ എന്ന് കരുതി…

      മാന്ത്രിക കഥയില്‍ കാല്പനികത തിരയുന്നതിൽ തെറ്റില്ല. പക്ഷേ ഈ കഥയില്‍ വലുതായി കാണാന്‍ കഴിയില്ല. ലവ് വളരെ കുറച്ച് include ചെയ്തെങ്കിലും romantic gestures തീരെ include ചെയ്യാൻ കഴിഞ്ഞില്ല. (“ദുരന്തമായ ഞാൻ” എന്ന് നിങ്ങളെ സ്വയം പറയാനുള്ള കാരണം മനസ്സിലായില്ല)

      പിന്നേ ഇത്ര വലിയ ഗ്യാപ്പ് വന്നപ്പോള്‍ അത് എന്റെ എഴുത്തിനെ ബാധിക്കും എന്ന ഭയം ഉണ്ടായിരുന്നു.

      പിന്നേ വായിച്ചതിനും, നല്ല വാക്കുകള്‍ക്കും, നല്ല റിവ്യുവിനും ഒരുപാട്‌ നന്ദി. സപ്പോര്‍ട്ടിനും നന്ദി…
      സ്നേഹം ❤️❤️❤️???

  2. Ende ponnu bro. Engane sadhikkunnu vallatha oru kadayum adhinike oro thiyareesum uff oru rakshem illatto
    Kurchu munne vayichatirunnu ipoya abiprayam parayan oru tym kitye polichundu muthe aa oru oyikil thanne munnottu kondupoyalo ❣️

    1. ഒരുപാട്‌ നന്ദി bro വായനക്ക്. ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഒത്തിരി സ്നേഹം ❤️❤️?

  3. അടുത്ത part എന്ന് വരും bro ഒന്ന് പറയാമോ

    1. എന്നെന്ന് പറയാൻ കഴിയില്ല bro, പക്ഷേ maximum ten days. On or before 22 May post ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.

      1. Saho.. enthaai writing kazhijho… Waiting for next part ❤️

        1. ഇന്ന്‌ പോസ്റ്റ്‌ ചെയ്യും bro.

  4. ബ്രോ , നന്നായിട്ടുണ്ട്, പഴയ അതെ ഒഴിക്കില് തന്നെ മുന്നോട്ട് പോകുന്നതിൽ സന്തോഷം.
    സ്നേഹത്തോടെ LOTH…..??

    1. വായിച്ചതില്‍ സന്തോഷം bro… നല്ല അഭിപ്രായത്തിനും നന്ദി. സ്നേഹം ❤️❤️?

  5. As always. Cyril bro rockz…. Njn oru manhwa reader anu i like stories where MC is OP.. Ee story njn vayikkumpol ellam connect cheyyunnath athupole aanu .. u r stories have that much potential.. hatsoff bro.. u doing great

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. വായിച്ച് അഭിപ്രായം അറിയിച്ചതിലും സന്തോഷം. ഒത്തിരി നന്ദി… സ്നേഹം ❤️❤️?

    1. സ്നേഹം ❤️❤️?

  6. Bro pinne ningalude pazhaya kadhakal kittan valla vazhiyum undo

    1. ഒരു കഥ മാത്രം ഉണ്ട്. അത് ഞാൻ മെയില്‍ ചെയ്തിട്ടുണ്ട്.

  7. ഒരു രക്ഷയും ഇല്ല ബ്രോ കഥ ഗംഭിരം തന്നെ..

    1. ഒത്തിരി സ്നേഹം bro ❤️❤️?

Comments are closed.