മാന്ത്രികലോകം 15 [Cyril] 2139

ഉടനെ ആ കൈയിൽ നിന്നും സ്വർണ്ണ നിറത്തിലുള്ള കൊഴുത്ത തേൻ പോലത്തെ ദ്രാവകം പുറത്തേക്ക്‌ പുറപ്പെട്ട് ആ സംരക്ഷണ വലയത്തിനുള്ളിൽ പ്രവേശിച്ച് ആ പ്രകാശ ചൈതന്യത്തെ പൊതിഞ്ഞു.

സാവധാനം ആ പ്രകാശ ചൈതന്യം മനുഷ്യ രൂപം പ്രാപിക്കാന്‍ തുടങ്ങി. അവസാനം അത് പിച്ചിച്ചീന്തപ്പെട്ട മലാഹിയായി രൂപം പ്രാപിച്ചു.

ഉടനെ ആ തകർന്ന ശരീരമുള്ള മലാഹി ചാടി എഴുനേറ്റ് കൊണ്ട്‌ അലറി കരയാന്‍ തുടങ്ങി.

മലാഹിയുടെ ശരീരം മാത്രമല്ല തകര്‍ന്നിരുന്നത്… അയാളുടെ മനസ്സും, ഹൃദയവും, ആത്മാവും, തലച്ചോറും എല്ലാം തകര്‍ന്നിരുന്നു. ആ വേദന സഹിക്കാൻ കഴിയാതെ മലാഹി ഇടതടവില്ലാതെ അലറി കരഞ്ഞു.

താന്‍ എങ്ങനെ ഈ ദയനീയാവസ്ഥയിൽ ആയെന്ന് പെട്ടന്ന് അയാള്‍ക്ക് ഓര്‍ത്തെടുക്കാൻ ആദ്യം കഴിഞ്ഞില്ല… പക്ഷേ പെട്ടന്നു തന്നെ അയാളെ ഈ അവസ്ഥയില്‍ ആക്കിയ ഫ്രെന്നിന്റെ രൂപം മലാഹിയുടെ മനസില്‍ തെളിഞ്ഞു… അതോടെ അയാൾ ഞെട്ടുകയും ഭയന്ന് വിറയ്ക്കാനും തുടങ്ങി. ഭീതിയിൽ അയാൾ അലറി വിളിച്ചു.

“മലാഹി…!!”

തന്നെ ആരോ വിളിക്കുന്നത് കേട്ട് അവസാനം കരച്ചില്‍ നിര്‍ത്താതെ തന്നെ മലാഹി തനിക്ക് മുന്നില്‍ നില്‍ക്കുന്ന ആ മനുഷ്യനെ നോക്കി.

ഒരു നിമിഷം അയാളുടെ കണ്ണുകൾ വിടര്‍ന്നു.

“നാഥാ….! ഒഷേദ്രസ് നാഥാ….!” മലാഹി ദയനീയമായി വിളിച്ചു. “എന്റെ ആത്മാവ് ഏറെക്കുറെ നശിച്ചു… എന്റെ ജീവ ചൈതന്യം ചോര്‍ന്ന് ഞാൻ നശിച്ച് കൊണ്ടിരിക്കുന്നതും ഞാൻ അറിയുന്നു…. ഈ വേദന എനിക്കിനി സഹിക്കാൻ കഴിയില്ല…. എന്നെക്കൊണ്ട് അങ്ങേയ്ക്കിനി ഒരു ഗുണവുമില്ല… ദയവായി എന്നെ ഈ വേദനയില്‍ നിന്നും മോചിപ്പിക്കു. എന്നോട് ദയ തോന്നി എന്നെ പെട്ടന്ന് നശിപ്പിച്ച് കളയു… ഞാനും എന്റെ എല്ലാ വേദനകളും അതോടെ നശിക്കട്ടെ….” മലാഹി ഭ്രാന്തനെ പോലെ കരഞ്ഞുകൊണ്ട് അയാളോട് യാചിച്ചു.

അതുകേട്ട് ഒഷേദ്രസ് അലറി ചിരിച്ചു. എന്നിട്ട് മൃഗത്തെ പോലെ കരയുന്ന മലാഹിയെ അയാൾ കൗതുകത്തോടെ നോക്കി നിന്നു.

മലാഹി അപ്പോഴാണ് തന്റെ പരിസരം ശ്രദ്ധിച്ചത്. തന്നെ നശിപ്പിക്കാന്‍ തന്നിലേക്ക് വലിച്ചെടുക്കാന്‍ ശ്രമിക്കുന്ന തമോഗര്‍ത്തത്തെ മലാഹി അപ്പോഴാണ് കണ്ടത്.

അയാൾ ഞെട്ടി തെറിച്ച് പിന്നോട്ട് ഓടാന്‍ നോക്കി. പക്ഷെ എന്തോ അയാളെ തടഞ്ഞു. അപ്പോൾ മാത്രമാണ് തന്നെ വലയം ചെയ്തിരിക്കുന്ന സംരക്ഷണ വലയം അയാളുടെ ശ്രദ്ധയില്‍ പെട്ടത്. ഉടനെ തനിക്ക് ഭയപ്പെടാൻ ഒന്നുമില്ലെന്ന് അയാൾ മനസ്സിലാക്കി.

അവസാനം ഒഷേദ്രസിന്റെ മുഖത്തുണ്ടായിരുന്ന ചിരിയും കൌതുകവും മാറി.

“നിന്നെ നശിപ്പിച്ചു കളയാന്‍ എന്നോട് നി ആവശ്യപ്പെട്ടു, മലാഹി, പക്ഷേ തമോഗര്‍ത്തത്തിൽ പെട്ട് മരിക്കുമെന്ന് നി ഭയപ്പെടുകയും ചെയ്യുന്നു….” ഒഷേദ്രസ് പുച്ഛത്തോടെ പറഞ്ഞു.

“ഫ്രെൻഷർ എനിക്ക് നേരെ നടത്തിയ ആക്രമണം അതിഭയങ്കരമായിരുന്നു. അവനെന്നെ എന്താണ് ചെയ്തതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല. എന്റെ ശക്തിയെ എനിക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല… എന്റെ

72 Comments

  1. ബ്രോ.. സത്യത്തിൽ കഴിഞ്ഞ ഭാഗങ്ങൾ മറന്നു പോയി. അങ്ങനെ ഒന്ന് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടി വന്നു. ?
    തുടക്കത്തിലെ സാഷയ്ക്ക് നേരെയുള്ള ചോദ്യത്തിന്റെ ഉത്തരം അറിയാനുള്ള ആകാംഷയുണ്ടായിരുന്നു. പക്ഷെ, ഫ്രെനിനെ ഓർക്കുമ്പോഴുള്ള അവളുടെ മുഖത്തെ പുഞ്ചിരി, അതിലുണ്ട് ഉത്തരം. സാഷ ഒരിക്കലും ഫ്രെനിനെ തള്ളിപ്പറയില്ല. ഒരു മാന്ത്രിക കഥയിൽ ദുരന്തമായ ഞാൻ കാല്പനികത തിരയുന്നുണ്ടോ? ?

    അവന്റെ കൂട്ടുകാരുടെ നിയോഗം നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പക്ഷെ, അവർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നറിയുമ്പോൾ ഞെട്ടലാണ്. സത്യമേത് മിഥ്യയേത് എന്ന് വ്യക്തമാകാതെ അവർ പോലും അവ്യവസ്ഥ ശക്തിയുടെ ഐ മീൻ ആ വൃത്തികെട്ട ശക്തിയുടെ വരുതിയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ഹാ എല്ലാം വരുന്നിടത്ത് വച്ച് കാണാം..

    ഒഷേദ്രസ് വരുന്ന സീൻ സൂപ്പർ ആയിരുന്നു. തമോഗർത്തം ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഇമാജിൻ ചെയ്യുകയായിരുന്നു. ? അൽദീയയുടെ വിടവാങ്ങൽ ചെറുതായി വിഷമിപ്പിച്ചു. ?

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറയുന്ന പോലെയാണ് മലാഹിയുടെ കാര്യം. ഒഷേദ്രസ് പറഞ്ഞു കൊടുത്തിട്ടും പുള്ളിയുടെ ഈഗോ ഒന്നും അങ്ങട് സമ്മതിക്കുന്നില്ല. ഇപ്പോഴും ഫ്രെനിനെ വെല്ലുവിളിച്ചു നടക്കുകയാണ്. കാര്യം ആ ഭാഗം കുറച്ചു ടെൻഷൻ അടിപ്പിച്ചെങ്കിലും ഫ്രെനിന്റേന്ന് തല്ലും വാങ്ങി ഈഞ്ച ചതയും പോലെ ചതഞ്ഞ ആള് വീണ്ടും ആളെക്കൂട്ടി വന്ന് തടവറയിൽ ആയിട്ടുണ്ട്.. കൂടെ ഒരു നൂറു ദേഹിബന്ദികളും. ഭീകരൻ ആണേലും പുള്ളിയെ ഓർക്കുമ്പോൾ ചിരി വരുന്നു.?

    ഇത്രയും വലിയൊരു ഗ്യാപ്പിന് ശേഷം സങ്കീർണമായ ഒരു കഥയുടെ അടുത്ത ഭാഗം ഇതേ ശൈലിയിൽ വീണ്ടും തുന്നിയെടുക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം. ❤️
    അഭിനന്ദനങ്ങൾ ❤️

    ബാക്കി വായിക്കട്ടെ.?‍♀️

    1. രണ്ട് മാസം ആയ സ്ഥിതിക്ക് കഥ മറന്നില്ലെങ്കിലെ അല്‍ഭുതമുള്ളു. അതുകൂടാതെ ഇത്ര gap വന്നതുകൊണ്ട് കഥയുമായുള്ള ടച്ച് നഷ്ടപ്പെട്ട് വായിക്കാനുള്ള ഇന്ററസ്റ്റ് പോലും നഷ്ടപ്പെടും എന്നത് തന്നെയല്ലേ സത്യം

      പിന്നേ കഥയടെ സീരീയസ്നസിന് ചെറിയ അയവ് വരുത്താന്‍ വേണ്ടിയാണ്, മലാഹിയിൽ ചെറിയൊരു കോമാളിത്വം കൊണ്ടുവരാന്‍ ശ്രമിച്ചത് — വലിഞ്ഞ് മുറുകുന്ന വായനക്കാരുടെ മുഖത്തിന് ചെറിയൊരു പുഞ്ചിരിയുടെ അയവ് ഉണ്ടാവട്ടെ എന്ന് കരുതി…

      മാന്ത്രിക കഥയില്‍ കാല്പനികത തിരയുന്നതിൽ തെറ്റില്ല. പക്ഷേ ഈ കഥയില്‍ വലുതായി കാണാന്‍ കഴിയില്ല. ലവ് വളരെ കുറച്ച് include ചെയ്തെങ്കിലും romantic gestures തീരെ include ചെയ്യാൻ കഴിഞ്ഞില്ല. (“ദുരന്തമായ ഞാൻ” എന്ന് നിങ്ങളെ സ്വയം പറയാനുള്ള കാരണം മനസ്സിലായില്ല)

      പിന്നേ ഇത്ര വലിയ ഗ്യാപ്പ് വന്നപ്പോള്‍ അത് എന്റെ എഴുത്തിനെ ബാധിക്കും എന്ന ഭയം ഉണ്ടായിരുന്നു.

      പിന്നേ വായിച്ചതിനും, നല്ല വാക്കുകള്‍ക്കും, നല്ല റിവ്യുവിനും ഒരുപാട്‌ നന്ദി. സപ്പോര്‍ട്ടിനും നന്ദി…
      സ്നേഹം ❤️❤️❤️???

  2. Ende ponnu bro. Engane sadhikkunnu vallatha oru kadayum adhinike oro thiyareesum uff oru rakshem illatto
    Kurchu munne vayichatirunnu ipoya abiprayam parayan oru tym kitye polichundu muthe aa oru oyikil thanne munnottu kondupoyalo ❣️

    1. ഒരുപാട്‌ നന്ദി bro വായനക്ക്. ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഒത്തിരി സ്നേഹം ❤️❤️?

  3. അടുത്ത part എന്ന് വരും bro ഒന്ന് പറയാമോ

    1. എന്നെന്ന് പറയാൻ കഴിയില്ല bro, പക്ഷേ maximum ten days. On or before 22 May post ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.

      1. Saho.. enthaai writing kazhijho… Waiting for next part ❤️

        1. ഇന്ന്‌ പോസ്റ്റ്‌ ചെയ്യും bro.

  4. ബ്രോ , നന്നായിട്ടുണ്ട്, പഴയ അതെ ഒഴിക്കില് തന്നെ മുന്നോട്ട് പോകുന്നതിൽ സന്തോഷം.
    സ്നേഹത്തോടെ LOTH…..??

    1. വായിച്ചതില്‍ സന്തോഷം bro… നല്ല അഭിപ്രായത്തിനും നന്ദി. സ്നേഹം ❤️❤️?

  5. As always. Cyril bro rockz…. Njn oru manhwa reader anu i like stories where MC is OP.. Ee story njn vayikkumpol ellam connect cheyyunnath athupole aanu .. u r stories have that much potential.. hatsoff bro.. u doing great

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. വായിച്ച് അഭിപ്രായം അറിയിച്ചതിലും സന്തോഷം. ഒത്തിരി നന്ദി… സ്നേഹം ❤️❤️?

    1. സ്നേഹം ❤️❤️?

  6. Bro pinne ningalude pazhaya kadhakal kittan valla vazhiyum undo

    1. ഒരു കഥ മാത്രം ഉണ്ട്. അത് ഞാൻ മെയില്‍ ചെയ്തിട്ടുണ്ട്.

  7. ഒരു രക്ഷയും ഇല്ല ബ്രോ കഥ ഗംഭിരം തന്നെ..

    1. ഒത്തിരി സ്നേഹം bro ❤️❤️?

Comments are closed.