മാന്ത്രികലോകം 15 [Cyril] 2139

ഇനി ആ യോദ്ധാക്കള്‍ എല്ലാം ഇവിടെനിന്ന് അപ്രത്യക്ഷമായി രക്ഷപ്പെടും എന്നാണ് ഞങ്ങൾ കരുതിയത്, പക്ഷേ അങ്ങനെ സംഭവിച്ചില്ല.

ആ 9997 യോദ്ധാക്കളും ആക്രോശിച്ചു കൊണ്ട്‌ ഞങ്ങളെ മാത്രമല്ല ലക്ഷ്യം വച്ചത് — വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും അവർ ലക്ഷ്യമിട്ടു.

ഭാഗ്യത്തിന്‌ ഞങ്ങൾ നേരത്തെ സൃഷ്ടിച്ച രക്ഷാവലയം അവർ എല്ലാവർക്കും താല്‍ക്കാലിക രക്ഷ നല്‍കി…

നൂറ് യോദ്ധാക്കള്‍ ഏതോ വ്യത്യസ്തമായ ഊര്‍ജ്ജം ഉപയോഗിച്ച് ഞങ്ങൾ സൃഷ്ടിച്ച രക്ഷാവലയത്തെ തകര്‍ക്കാന്‍ തുടങ്ങി. അവരുടെ ആ വ്യത്യസ്തമായ മാന്ത്രിക ശക്തിക്ക് മുന്നില്‍ ഞങ്ങളുടെ രക്ഷാവലയം അധികനേരം നിലനില്‍ക്കില്ല എന്നതാണ് സത്യം… അത് അവര്‍ക്കും ബോധ്യമായി. അവരുടെ ആവേശം കൂടി.

വേറെ ഇരുനൂറോളം യോദ്ധാക്കള്‍ മലാഹിയുടെ തടവറയില്‍ ആ വ്യത്യസ്ത ഊര്‍ജ്ജത്തെ പ്രയോഗിക്കാൻ തുടങ്ങി. പക്ഷേ തടവറയെ അവര്‍ക്ക് തകര്‍ക്കാന്‍ കഴിയുമെന്ന് തോന്നിയില്ല.

തടവറ തകർന്നാൽ പോലും ആ നൂറ് ദേഹിബന്ദികളെ അവര്‍ക്ക് നശിപ്പിക്കാന്‍ കഴിയുമോ എന്നത് കണ്ടുതന്നെ അറിയണം.

പിന്നേ ഏഴായിരത്തോളം യോദ്ധാക്കള്‍ മാന്ത്രിക വനവും ആമ്പല്‍കുളവും ലക്ഷ്യമാക്കി നീങ്ങി… മാന്ത്രിക മൃഗങ്ങളെയും മാന്ത്രിക മണ്ഡപവും മറ്റും തിരക്കി പോകുന്നത് ആണെന്ന് മനസിലായി.

ശേഷിച്ച യോദ്ധാക്കള്‍ ഞങ്ങളെ കൊല്ലാന്‍ ശ്രമം തുടങ്ങി.

പ്രധാനമായും ഞങ്ങൾ ഭയന്നത് അവരുടെ വാളുകളെയാണ്….. അത് ഞങ്ങളുടെ ഹൃദയത്തില്‍ തറച്ചാൽ ഞങ്ങളുടെ ആത്മാവിനെ അവര്‍ക്ക് ബന്ധിക്കാൻ കഴിയും… അതോടെ എല്ലാം തീരും.

ഞങ്ങൾ പല രീതിയിലുള്ള മാന്ത്രിക വിദ്യകളും അവര്‍ക്ക് നേരെ പ്രയോഗിച്ച് നോക്കി. പക്ഷെ ഞങ്ങൾ പ്രയോഗിച്ച ഒന്നുംതന്നെ ദൂരെ നിന്നും ഫലം ചെയ്തില്ല.

അമ്മുവിനും സിദ്ധാര്‍ത്ഥനിനും മാത്രം ഈരണ്ട് യോദ്ധാക്കളെ വീതം നശിപ്പിക്കാന്‍ കഴിഞ്ഞു…. പക്ഷേ അവർ രണ്ടുപേര്‍ ഒഴികെ ഞങ്ങൾക്ക് ഞങ്ങളുടെ ഏതുതരം ആയുധങ്ങളും മാന്ത്രിക ശക്തിയും ഉപയോഗിച്ച് ഒരു യോദ്ധാവിനെ പോലും കൊല്ലാന്‍ കഴിഞ്ഞില്ല.

പക്ഷേ ഒരു കാര്യം ഞങ്ങൾ മനസിലാക്കി — ദൂരെ നിന്നുകൊണ്ട് ഞങ്ങളുടെ ആത്മ ശക്തിയെ ആ യോദ്ധാക്കളുടെ ഉള്ളില്‍ പ്രവേശിപ്പിക്കാൻ ഞങ്ങൾക്ക് കഴിയില്ല എങ്കിലും, അവരുടെ തൊട്ടടുത്ത് നിന്നാല്‍ ഞങ്ങളുടെ ആത്മ ശക്തിക്ക് അവരുടെ ശരീരത്തെ തുളച്ച് ഉള്ളില്‍ കടക്കാന്‍ കഴിഞ്ഞു.

അങ്ങനെ ഞങ്ങളുടെ ആത്മ ശക്തിയെ പ്രയോഗിച്ച് അവരുടെ ആത്മാവില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഞങ്ങൾ ശ്രമിച്ചു… പക്ഷേ അവരെ വെറും രണ്ട് സെക്കന്റ് നേരത്തേക്ക് മാത്രം സ്തംഭിപ്പിക്കാൻ കഴിഞ്ഞു എന്നല്ലാതെ ഞങ്ങൾ എട്ട് പേര്‍ക്ക് അവരെ ബന്ധിക്കാനോ കൊല്ലാനോ കഴിഞ്ഞില്ല.

അതുകൊണ്ട്‌ ഞങ്ങൾ ഒരു ധാരണയിലെത്തി — ഞങ്ങൾ എട്ടുപേരും ആത്മ ശക്തിയെ ഉപയോഗിച്ച് യോദ്ധാക്കളെ രണ്ട് സെക്കന്റ് നേരത്തേക്ക് സ്തംഭിപ്പിക്കാൻ തുടങ്ങി… അമ്മുവും സിദ്ധാര്‍ത്ഥും അവരെയെല്ലാം കൊന്നു കൊണ്ടിരുന്നു.

72 Comments

  1. ബ്രോ.. സത്യത്തിൽ കഴിഞ്ഞ ഭാഗങ്ങൾ മറന്നു പോയി. അങ്ങനെ ഒന്ന് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടി വന്നു. ?
    തുടക്കത്തിലെ സാഷയ്ക്ക് നേരെയുള്ള ചോദ്യത്തിന്റെ ഉത്തരം അറിയാനുള്ള ആകാംഷയുണ്ടായിരുന്നു. പക്ഷെ, ഫ്രെനിനെ ഓർക്കുമ്പോഴുള്ള അവളുടെ മുഖത്തെ പുഞ്ചിരി, അതിലുണ്ട് ഉത്തരം. സാഷ ഒരിക്കലും ഫ്രെനിനെ തള്ളിപ്പറയില്ല. ഒരു മാന്ത്രിക കഥയിൽ ദുരന്തമായ ഞാൻ കാല്പനികത തിരയുന്നുണ്ടോ? ?

    അവന്റെ കൂട്ടുകാരുടെ നിയോഗം നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പക്ഷെ, അവർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നറിയുമ്പോൾ ഞെട്ടലാണ്. സത്യമേത് മിഥ്യയേത് എന്ന് വ്യക്തമാകാതെ അവർ പോലും അവ്യവസ്ഥ ശക്തിയുടെ ഐ മീൻ ആ വൃത്തികെട്ട ശക്തിയുടെ വരുതിയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ഹാ എല്ലാം വരുന്നിടത്ത് വച്ച് കാണാം..

    ഒഷേദ്രസ് വരുന്ന സീൻ സൂപ്പർ ആയിരുന്നു. തമോഗർത്തം ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഇമാജിൻ ചെയ്യുകയായിരുന്നു. ? അൽദീയയുടെ വിടവാങ്ങൽ ചെറുതായി വിഷമിപ്പിച്ചു. ?

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറയുന്ന പോലെയാണ് മലാഹിയുടെ കാര്യം. ഒഷേദ്രസ് പറഞ്ഞു കൊടുത്തിട്ടും പുള്ളിയുടെ ഈഗോ ഒന്നും അങ്ങട് സമ്മതിക്കുന്നില്ല. ഇപ്പോഴും ഫ്രെനിനെ വെല്ലുവിളിച്ചു നടക്കുകയാണ്. കാര്യം ആ ഭാഗം കുറച്ചു ടെൻഷൻ അടിപ്പിച്ചെങ്കിലും ഫ്രെനിന്റേന്ന് തല്ലും വാങ്ങി ഈഞ്ച ചതയും പോലെ ചതഞ്ഞ ആള് വീണ്ടും ആളെക്കൂട്ടി വന്ന് തടവറയിൽ ആയിട്ടുണ്ട്.. കൂടെ ഒരു നൂറു ദേഹിബന്ദികളും. ഭീകരൻ ആണേലും പുള്ളിയെ ഓർക്കുമ്പോൾ ചിരി വരുന്നു.?

    ഇത്രയും വലിയൊരു ഗ്യാപ്പിന് ശേഷം സങ്കീർണമായ ഒരു കഥയുടെ അടുത്ത ഭാഗം ഇതേ ശൈലിയിൽ വീണ്ടും തുന്നിയെടുക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം. ❤️
    അഭിനന്ദനങ്ങൾ ❤️

    ബാക്കി വായിക്കട്ടെ.?‍♀️

    1. രണ്ട് മാസം ആയ സ്ഥിതിക്ക് കഥ മറന്നില്ലെങ്കിലെ അല്‍ഭുതമുള്ളു. അതുകൂടാതെ ഇത്ര gap വന്നതുകൊണ്ട് കഥയുമായുള്ള ടച്ച് നഷ്ടപ്പെട്ട് വായിക്കാനുള്ള ഇന്ററസ്റ്റ് പോലും നഷ്ടപ്പെടും എന്നത് തന്നെയല്ലേ സത്യം

      പിന്നേ കഥയടെ സീരീയസ്നസിന് ചെറിയ അയവ് വരുത്താന്‍ വേണ്ടിയാണ്, മലാഹിയിൽ ചെറിയൊരു കോമാളിത്വം കൊണ്ടുവരാന്‍ ശ്രമിച്ചത് — വലിഞ്ഞ് മുറുകുന്ന വായനക്കാരുടെ മുഖത്തിന് ചെറിയൊരു പുഞ്ചിരിയുടെ അയവ് ഉണ്ടാവട്ടെ എന്ന് കരുതി…

      മാന്ത്രിക കഥയില്‍ കാല്പനികത തിരയുന്നതിൽ തെറ്റില്ല. പക്ഷേ ഈ കഥയില്‍ വലുതായി കാണാന്‍ കഴിയില്ല. ലവ് വളരെ കുറച്ച് include ചെയ്തെങ്കിലും romantic gestures തീരെ include ചെയ്യാൻ കഴിഞ്ഞില്ല. (“ദുരന്തമായ ഞാൻ” എന്ന് നിങ്ങളെ സ്വയം പറയാനുള്ള കാരണം മനസ്സിലായില്ല)

      പിന്നേ ഇത്ര വലിയ ഗ്യാപ്പ് വന്നപ്പോള്‍ അത് എന്റെ എഴുത്തിനെ ബാധിക്കും എന്ന ഭയം ഉണ്ടായിരുന്നു.

      പിന്നേ വായിച്ചതിനും, നല്ല വാക്കുകള്‍ക്കും, നല്ല റിവ്യുവിനും ഒരുപാട്‌ നന്ദി. സപ്പോര്‍ട്ടിനും നന്ദി…
      സ്നേഹം ❤️❤️❤️???

  2. Ende ponnu bro. Engane sadhikkunnu vallatha oru kadayum adhinike oro thiyareesum uff oru rakshem illatto
    Kurchu munne vayichatirunnu ipoya abiprayam parayan oru tym kitye polichundu muthe aa oru oyikil thanne munnottu kondupoyalo ❣️

    1. ഒരുപാട്‌ നന്ദി bro വായനക്ക്. ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഒത്തിരി സ്നേഹം ❤️❤️?

  3. അടുത്ത part എന്ന് വരും bro ഒന്ന് പറയാമോ

    1. എന്നെന്ന് പറയാൻ കഴിയില്ല bro, പക്ഷേ maximum ten days. On or before 22 May post ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.

      1. Saho.. enthaai writing kazhijho… Waiting for next part ❤️

        1. ഇന്ന്‌ പോസ്റ്റ്‌ ചെയ്യും bro.

  4. ബ്രോ , നന്നായിട്ടുണ്ട്, പഴയ അതെ ഒഴിക്കില് തന്നെ മുന്നോട്ട് പോകുന്നതിൽ സന്തോഷം.
    സ്നേഹത്തോടെ LOTH…..??

    1. വായിച്ചതില്‍ സന്തോഷം bro… നല്ല അഭിപ്രായത്തിനും നന്ദി. സ്നേഹം ❤️❤️?

  5. As always. Cyril bro rockz…. Njn oru manhwa reader anu i like stories where MC is OP.. Ee story njn vayikkumpol ellam connect cheyyunnath athupole aanu .. u r stories have that much potential.. hatsoff bro.. u doing great

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. വായിച്ച് അഭിപ്രായം അറിയിച്ചതിലും സന്തോഷം. ഒത്തിരി നന്ദി… സ്നേഹം ❤️❤️?

    1. സ്നേഹം ❤️❤️?

  6. Bro pinne ningalude pazhaya kadhakal kittan valla vazhiyum undo

    1. ഒരു കഥ മാത്രം ഉണ്ട്. അത് ഞാൻ മെയില്‍ ചെയ്തിട്ടുണ്ട്.

  7. ഒരു രക്ഷയും ഇല്ല ബ്രോ കഥ ഗംഭിരം തന്നെ..

    1. ഒത്തിരി സ്നേഹം bro ❤️❤️?

Comments are closed.