മാന്ത്രികലോകം 15 [Cyril] 2139

അങ്ങനെ അന്‍പതോളം യോദ്ധാക്കളെ ഞങ്ങൾക്ക് നശിപ്പിക്കാന്‍ കഴിഞ്ഞു.

പക്ഷെ അതുകഴിഞ്ഞ് വിചാരിച്ചത്ര ഫലം ലഭിച്ചില്ല. കാരണം, ഞങ്ങൾ അദൃശ്യമായി അവര്‍ക്കടുത്ത് എത്തേണ്ട താമസം ഞങ്ങളുടെ സാന്നിധ്യം അറിഞ്ഞത് പോലെ യോദ്ധാക്കള്‍ ഒഴിഞ്ഞുമാറി കൊണ്ടിരുന്നു. എങ്ങനെയാണ് അവര്‍ക്ക് ഞങ്ങളെ അറിയാൻ കഴിയുന്നതെന്ന് ഞങ്ങൾക്ക് മനസിലായില്ല… പോരാത്തതിന് പലപ്പോഴും അവർ തിരിച്ച് ആക്രമിക്കുകയും ചെയ്തു.

അമ്മുവിനും സിദ്ധാര്‍ത്ഥിനും പോലും ആരെയും പിന്നീട് കൊല്ലാന്‍ കഴിഞ്ഞില്ല… കാരണം, അവർ അദൃശ്യമായ സഞ്ചരിച്ചാലും അവർ എവിടെയാണെന്ന് അറിയാവുന്നത് പോലെ യോദ്ധാക്കള്‍ അവർ രണ്ട് പേരില്‍ നിന്നും വഴുതി മാറി കൊണ്ടിരുന്നു.

ഒരുതവണ ഒരു യോദ്ധാവിന്‍റെ വാള്‍ കൊണ്ടുള്ള പ്രഹരം ഹെമീറയ്ക്ക് എൽക്കേണ്ടി വന്നു. സംരക്ഷണ കവചം അവളെ പൊതിഞ്ഞിരുന്നുവെങ്കിലും വാളിന്റെ പ്രഹരമേറ്റതും അവളുടെ കവചം അപ്രത്യക്ഷമായി… ഉടനെ വേറൊരു യോദ്ധാവ് ആ സാഹചര്യം മുതലെടുത്ത് അവളുടെ ഹൃദയത്തിലേക്ക് വാള്‍ ഇറക്കാൻ ശ്രമിച്ചെങ്കിലും, ഇത് ശ്രദ്ധിച്ച സിദ്ധാര്‍ത്ഥ് സമയത്തിന് അവളെയും കൊണ്ട് അപ്രത്യക്ഷനായി.

അതുകൊണ്ട് അദൃശ്യമായി അവരുടെ അടുത്ത് എത്താന്‍ ശ്രമിച്ചാലും അവർക്ക് ഞങ്ങളെ അറിയാൻ കഴിയുന്ന സാഹചര്യത്തിൽ, ഈ ഒളിച്ചുകളി ഞങ്ങൾ ഉപേക്ഷിച്ചു.

അതോടെ ഇടതടവില്ലാതെ ആ യോദ്ധാക്കള്‍ ഞങ്ങളെ ആക്രമിച്ച് കൊണ്ടിരുന്നു… നേരിട്ടും അദൃശ്യമായും അവർ ഞങ്ങളെ ആക്രമിച്ചു. അവരുടെ വാളും, അവർ പ്രയോഗിക്കുന്ന മാന്ത്രിക വിദ്യയും എല്ലാം ഞങ്ങളുടെ മേല്‍ ചെറുതായി സ്പര്‍ശിച്ചാൽ പോലും ഞങ്ങളുടെ സംരക്ഷണ കവചം അതിന്റെ ശക്തി നഷ്ട്ടപ്പെട്ട് അപ്രത്യക്ഷമായി പോകുന്നത് പതിവായി മാറി.

ആ സാഹചര്യത്തില്‍, അവരുടെ വാളുകൾ ഞങ്ങളുടെ ഹൃദയത്തില്‍ തുളച്ച് കയറും മുൻപായി ഞങ്ങൾ വേഗം അവിടെ നിന്നും അപ്രത്യക്ഷമായി ദൂരെ പ്രത്യക്ഷപ്പെടും. ചെറിയൊരു അശ്രദ്ധ മതി ഞങ്ങളുടെ ഹൃദയത്തിൽ അവരുടെ വാള്‍ തുളച്ചു കയറാൻ.

അതുകൊണ്ട്‌ ഈ പൂച്ചയും എലിയും കളി അവസാനിപ്പിച്ച് കൊണ്ട് അവസാനം ഞങ്ങളും രക്ഷാവലയത്തിനുള്ളില്‍ അഭയം തേടി. ഉടനെ റാലേനും, കൂട്ടരും, വിദ്യാര്‍ത്ഥികളും എല്ലാം ഞങ്ങളെ വളഞ്ഞു.

“ഇപ്പോൾ നിങ്ങൾ പിന്മാറിയത് നന്നായി…. ആ യോദ്ധാക്കള്‍ അത്ര നിസാരരല്ല. അവരെ നശിപ്പിക്കാന്‍ മറ്റേതെങ്കിലും മാര്‍ഗം കണ്ടുപിടിക്കണം…” റാലേൻ നെറ്റി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.

എന്നിട്ട് അയാൾ മുഖം ചുളിച്ചു കൊണ്ട് ഞങ്ങൾ പത്തുപേരുടെ മുഖത്തും മാറിമാറി നോക്കി ചോദിച്ചു, “പക്ഷേ എനിക്ക് ഒരുകാര്യം മനസ്സിലാവുന്നില്ല, നിങ്ങൾ പത്ത് പേര്‍ക്ക് മാത്രമേ ഒഷേദ്രസിന്റെ യോദ്ധാക്കളെ നശിപ്പിക്കാന്‍ കഴിയൂ എന്നാണ് അൽദീയ അന്ന് പറഞ്ഞത്… പക്ഷേ അമ്മു സിദ്ധാര്‍ത്ഥ് ഒഴികെ നിങ്ങൾ എട്ടുപേർക്ക് അവരെ നശിപ്പിക്കാന്‍ എന്തുകൊണ്ട്‌ കഴിയുന്നില്ല…?”

ഞങ്ങൾ എല്ലാവരുടെയും മനസ്സിലുള്ള സംശയവും അതുതന്നെയായിരുന്നു. പക്ഷേ ആര്‍ക്കും അതിന്റെ ഉത്തരം ഇല്ലായിരുന്നു.

രക്ഷാവലയത്തിനുള്ളിൽ ഞങ്ങൾ അഭയം പ്രാപിച്ചതും എല്ലാ യോദ്ധാക്കളും ഒരുമിച്ച് അതിനെ തകര്‍ക്കാനുള്ള ശ്രമം തുടങ്ങി.

72 Comments

  1. ബ്രോ.. സത്യത്തിൽ കഴിഞ്ഞ ഭാഗങ്ങൾ മറന്നു പോയി. അങ്ങനെ ഒന്ന് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടി വന്നു. ?
    തുടക്കത്തിലെ സാഷയ്ക്ക് നേരെയുള്ള ചോദ്യത്തിന്റെ ഉത്തരം അറിയാനുള്ള ആകാംഷയുണ്ടായിരുന്നു. പക്ഷെ, ഫ്രെനിനെ ഓർക്കുമ്പോഴുള്ള അവളുടെ മുഖത്തെ പുഞ്ചിരി, അതിലുണ്ട് ഉത്തരം. സാഷ ഒരിക്കലും ഫ്രെനിനെ തള്ളിപ്പറയില്ല. ഒരു മാന്ത്രിക കഥയിൽ ദുരന്തമായ ഞാൻ കാല്പനികത തിരയുന്നുണ്ടോ? ?

    അവന്റെ കൂട്ടുകാരുടെ നിയോഗം നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പക്ഷെ, അവർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നറിയുമ്പോൾ ഞെട്ടലാണ്. സത്യമേത് മിഥ്യയേത് എന്ന് വ്യക്തമാകാതെ അവർ പോലും അവ്യവസ്ഥ ശക്തിയുടെ ഐ മീൻ ആ വൃത്തികെട്ട ശക്തിയുടെ വരുതിയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ഹാ എല്ലാം വരുന്നിടത്ത് വച്ച് കാണാം..

    ഒഷേദ്രസ് വരുന്ന സീൻ സൂപ്പർ ആയിരുന്നു. തമോഗർത്തം ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഇമാജിൻ ചെയ്യുകയായിരുന്നു. ? അൽദീയയുടെ വിടവാങ്ങൽ ചെറുതായി വിഷമിപ്പിച്ചു. ?

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറയുന്ന പോലെയാണ് മലാഹിയുടെ കാര്യം. ഒഷേദ്രസ് പറഞ്ഞു കൊടുത്തിട്ടും പുള്ളിയുടെ ഈഗോ ഒന്നും അങ്ങട് സമ്മതിക്കുന്നില്ല. ഇപ്പോഴും ഫ്രെനിനെ വെല്ലുവിളിച്ചു നടക്കുകയാണ്. കാര്യം ആ ഭാഗം കുറച്ചു ടെൻഷൻ അടിപ്പിച്ചെങ്കിലും ഫ്രെനിന്റേന്ന് തല്ലും വാങ്ങി ഈഞ്ച ചതയും പോലെ ചതഞ്ഞ ആള് വീണ്ടും ആളെക്കൂട്ടി വന്ന് തടവറയിൽ ആയിട്ടുണ്ട്.. കൂടെ ഒരു നൂറു ദേഹിബന്ദികളും. ഭീകരൻ ആണേലും പുള്ളിയെ ഓർക്കുമ്പോൾ ചിരി വരുന്നു.?

    ഇത്രയും വലിയൊരു ഗ്യാപ്പിന് ശേഷം സങ്കീർണമായ ഒരു കഥയുടെ അടുത്ത ഭാഗം ഇതേ ശൈലിയിൽ വീണ്ടും തുന്നിയെടുക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം. ❤️
    അഭിനന്ദനങ്ങൾ ❤️

    ബാക്കി വായിക്കട്ടെ.?‍♀️

    1. രണ്ട് മാസം ആയ സ്ഥിതിക്ക് കഥ മറന്നില്ലെങ്കിലെ അല്‍ഭുതമുള്ളു. അതുകൂടാതെ ഇത്ര gap വന്നതുകൊണ്ട് കഥയുമായുള്ള ടച്ച് നഷ്ടപ്പെട്ട് വായിക്കാനുള്ള ഇന്ററസ്റ്റ് പോലും നഷ്ടപ്പെടും എന്നത് തന്നെയല്ലേ സത്യം

      പിന്നേ കഥയടെ സീരീയസ്നസിന് ചെറിയ അയവ് വരുത്താന്‍ വേണ്ടിയാണ്, മലാഹിയിൽ ചെറിയൊരു കോമാളിത്വം കൊണ്ടുവരാന്‍ ശ്രമിച്ചത് — വലിഞ്ഞ് മുറുകുന്ന വായനക്കാരുടെ മുഖത്തിന് ചെറിയൊരു പുഞ്ചിരിയുടെ അയവ് ഉണ്ടാവട്ടെ എന്ന് കരുതി…

      മാന്ത്രിക കഥയില്‍ കാല്പനികത തിരയുന്നതിൽ തെറ്റില്ല. പക്ഷേ ഈ കഥയില്‍ വലുതായി കാണാന്‍ കഴിയില്ല. ലവ് വളരെ കുറച്ച് include ചെയ്തെങ്കിലും romantic gestures തീരെ include ചെയ്യാൻ കഴിഞ്ഞില്ല. (“ദുരന്തമായ ഞാൻ” എന്ന് നിങ്ങളെ സ്വയം പറയാനുള്ള കാരണം മനസ്സിലായില്ല)

      പിന്നേ ഇത്ര വലിയ ഗ്യാപ്പ് വന്നപ്പോള്‍ അത് എന്റെ എഴുത്തിനെ ബാധിക്കും എന്ന ഭയം ഉണ്ടായിരുന്നു.

      പിന്നേ വായിച്ചതിനും, നല്ല വാക്കുകള്‍ക്കും, നല്ല റിവ്യുവിനും ഒരുപാട്‌ നന്ദി. സപ്പോര്‍ട്ടിനും നന്ദി…
      സ്നേഹം ❤️❤️❤️???

  2. Ende ponnu bro. Engane sadhikkunnu vallatha oru kadayum adhinike oro thiyareesum uff oru rakshem illatto
    Kurchu munne vayichatirunnu ipoya abiprayam parayan oru tym kitye polichundu muthe aa oru oyikil thanne munnottu kondupoyalo ❣️

    1. ഒരുപാട്‌ നന്ദി bro വായനക്ക്. ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഒത്തിരി സ്നേഹം ❤️❤️?

  3. അടുത്ത part എന്ന് വരും bro ഒന്ന് പറയാമോ

    1. എന്നെന്ന് പറയാൻ കഴിയില്ല bro, പക്ഷേ maximum ten days. On or before 22 May post ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.

      1. Saho.. enthaai writing kazhijho… Waiting for next part ❤️

        1. ഇന്ന്‌ പോസ്റ്റ്‌ ചെയ്യും bro.

  4. ബ്രോ , നന്നായിട്ടുണ്ട്, പഴയ അതെ ഒഴിക്കില് തന്നെ മുന്നോട്ട് പോകുന്നതിൽ സന്തോഷം.
    സ്നേഹത്തോടെ LOTH…..??

    1. വായിച്ചതില്‍ സന്തോഷം bro… നല്ല അഭിപ്രായത്തിനും നന്ദി. സ്നേഹം ❤️❤️?

  5. As always. Cyril bro rockz…. Njn oru manhwa reader anu i like stories where MC is OP.. Ee story njn vayikkumpol ellam connect cheyyunnath athupole aanu .. u r stories have that much potential.. hatsoff bro.. u doing great

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. വായിച്ച് അഭിപ്രായം അറിയിച്ചതിലും സന്തോഷം. ഒത്തിരി നന്ദി… സ്നേഹം ❤️❤️?

    1. സ്നേഹം ❤️❤️?

  6. Bro pinne ningalude pazhaya kadhakal kittan valla vazhiyum undo

    1. ഒരു കഥ മാത്രം ഉണ്ട്. അത് ഞാൻ മെയില്‍ ചെയ്തിട്ടുണ്ട്.

  7. ഒരു രക്ഷയും ഇല്ല ബ്രോ കഥ ഗംഭിരം തന്നെ..

    1. ഒത്തിരി സ്നേഹം bro ❤️❤️?

Comments are closed.