മാന്ത്രികലോകം 15 [Cyril] 2139

പക്ഷേ ദൈവങ്ങളെ നശിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല.. അതുകൊണ്ടാണ് ആ യന്ത്രത്തിന് ശില്‍പ്പിയെ നശിപ്പിക്കാന്‍ കഴിയാത്തത്. അങ്ങനെ ആ യന്ത്രം ശില്‍പ്പിയെ ബന്ധനത്തില്‍ ആക്കി.

ഇപ്പോൾ ഞങ്ങൾ സൃഷ്ടിച്ചത് ഞങ്ങൾ പത്തുപേരുടെയും വ്യത്യസ്ത സ്വഭാവമുള്ള രക്ഷാവലയം ആയിരുന്നു… പോരാത്തതിന് ആ വലയം റാലേനും കൂട്ടരുടെയും സ്വഭാവത്തെയും സ്വീകരിച്ച് ഓരോ സെക്കന്റും മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് ഒരേ സമയത്ത് വെറും ഒരു ശക്തിയുടെ സ്വഭാവത്തെ മാത്രം സ്വീകരിക്കാന്‍ കഴിവുള്ള മലാഹിയുടെ യന്ത്രത്തിന് ഞങ്ങളുടെ രക്ഷാവലയത്തെ പറ്റിക്കാൻ കഴിഞ്ഞില്ല. ഞങ്ങളുടെ ശക്തമായ ആ വലയത്തെ അതിന്‌ തകര്‍ക്കാനും കഴിഞ്ഞില്ല. എന്നാല്‍ ഞങ്ങളുടെ കവചത്തിന് അതിനെ എതിരേറ്റ് നിസ്സാരമായി തകര്‍ക്കാനും കഴിഞ്ഞു.

“വെറുതേയല്ല ഒഷേദ്രസ് നിങ്ങളെ സൂക്ഷിക്കണം എന്ന് പറഞ്ഞത്…” മലാഹി പറഞ്ഞു. “നിങ്ങൾ ശക്തർ തന്നെ… പക്ഷേ എനിക്ക് മുന്നില്‍ നിങ്ങൾ വെറും ശിശുക്കള്‍ മാത്രമാണ്. മര്യാദയ്ക്ക് കീഴടങ്ങുക, ഇല്ലെങ്കില്‍ നിങ്ങളെ ഞാൻ നശിപ്പിച്ച് കളയും…” മലാഹി ഞങ്ങളെ ഭീഷണിപ്പെടുത്തി.

“നി ഒരു മണ്ടനാണ് മലാഹി…” ജാസർ പരിഹാസ ചിരിയോടെ പറഞ്ഞു, “ഞങ്ങളെ എങ്ങനെ ഭീഷണിപ്പെടുത്തണം എന്നുപോലും നിനക്ക് അറിയില്ല, അതോ ഫ്രെൻ നിന്നെ തല്ലി തകര്‍ത്തത് കൊണ്ട്‌ നിന്റെ ബുദ്ധിക്ക് സ്ഥിരത ഇല്ലാതായോ…?”

മലാഹി പല്ല് ഞെരിച്ച് കൊണ്ട്‌ അവനെ തീക്ഷ്ണമായി നോക്കി.

ജാസർ പൊട്ടിച്ചിരിച്ചു.

ഞങ്ങൾ പത്തുപേരും സാവധാനം ആകാശത്ത് നിന്നും മെല്ലെ ഒഴുകി തറയില്‍ ഇറങ്ങി റാലേനും കൂട്ടര്‍ക്കും കുറച്ച് മുന്നിലായി, എന്നാല്‍ ഞങ്ങൾ സൃഷ്ടിച്ച വലയത്തിന് പുറത്തായി നിലയുറപ്പിച്ചു.

ഉടനെ റാലേനും മറ്റുള്ളവരും പതിയെ എഴുനേറ്റു.

“വളരെ സൂക്ഷിക്കുക, കുട്ടികളെ…. ഞങ്ങളുടെ ശക്തി പ്രയോഗിച്ച ശേഷം സാധാരണയായി ചെയ്യാൻ കഴിയുന്നത് പോലെ പ്രകൃതിയില്‍ നിന്നും ഊര്‍ജ്ജം സ്വീകരിക്കാന്‍ ഇപ്പോൾ ഞങ്ങൾക്ക് കഴിയുന്നില്ല. അതുകൊണ്ട് ഞങ്ങളുടെ മാന്ത്രിക ശക്തിയെ ഉയര്‍ത്താനും കഴിയുന്നില്ല….” റാലേൻ താക്കീത് പോലെ അറിയിച്ചു.

അതുകേട്ട് ഞാൻ എന്റെ സുഹൃത്തുക്കളെ നോക്കി. അവർ എല്ലാവരും തല തിരിച്ച് സംശയത്തോടെ റാലേന്റെ മുഖത്ത് നോക്കുകയായിരുന്നു.

മാന്ത്രികമുഖ്യൻ പറഞ്ഞത് ഞങ്ങൾക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. നാലഞ്ച്‌ സെക്കന്റ് നേരത്തേക്ക് അയാളെ തന്നെ ഞങ്ങൾ നോക്കിനിന്നു…

“ഇതിനെക്കുറിച്ച് നമുക്ക് പിന്നീട് ചർച്ച ചെയ്യാം… ഇപ്പോൾ ഞങ്ങൾക്ക് ചില കാര്യങ്ങൾ ചെയ്യാനുണ്ട്…” അതും പറഞ്ഞ്‌ അമ്മു മലാഹിക്ക് നേരെ തിരിഞ്ഞു… ഒപ്പം ഞങ്ങളും.

“ആ യോദ്ധാക്കള്‍ എന്തുകൊണ്ട്‌ ഇതുവരെ ആരെയും ആക്രമിച്ചില്ല…?” സംശയത്തോടെ ജാസർ ആരോടെന്നില്ലാതെ ചോദിച്ചു.

ഉടനെ മലാഹി പൊട്ടിച്ചിരിച്ചു.

“ഈ യോദ്ധാക്കളെ ഞാൻ കൊണ്ടുവന്നത് ആരെയും ആക്രമിക്കാൻ വേണ്ടിയല്ല — എന്റെ വീര സാഹസങ്ങളെ സാക്ഷികളായി കണ്ട് നിൽക്കാൻ ആണ്… പിന്നീട് എന്റെ വീര പ്രവൃത്തികളെ അവർ പ്രകീര്‍ത്തിക്കും…” മലാഹി മതിപ്പോടെ പറഞ്ഞു. “അങ്ങനെ എപ്പോഴും ഞാൻ ഒഷേദ്രസിന്റെ പ്രധാനിയായിരിക്കും…” മലാഹി കൂട്ടിചേര്‍ത്തു.

72 Comments

  1. ബ്രോ.. സത്യത്തിൽ കഴിഞ്ഞ ഭാഗങ്ങൾ മറന്നു പോയി. അങ്ങനെ ഒന്ന് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടി വന്നു. ?
    തുടക്കത്തിലെ സാഷയ്ക്ക് നേരെയുള്ള ചോദ്യത്തിന്റെ ഉത്തരം അറിയാനുള്ള ആകാംഷയുണ്ടായിരുന്നു. പക്ഷെ, ഫ്രെനിനെ ഓർക്കുമ്പോഴുള്ള അവളുടെ മുഖത്തെ പുഞ്ചിരി, അതിലുണ്ട് ഉത്തരം. സാഷ ഒരിക്കലും ഫ്രെനിനെ തള്ളിപ്പറയില്ല. ഒരു മാന്ത്രിക കഥയിൽ ദുരന്തമായ ഞാൻ കാല്പനികത തിരയുന്നുണ്ടോ? ?

    അവന്റെ കൂട്ടുകാരുടെ നിയോഗം നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പക്ഷെ, അവർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നറിയുമ്പോൾ ഞെട്ടലാണ്. സത്യമേത് മിഥ്യയേത് എന്ന് വ്യക്തമാകാതെ അവർ പോലും അവ്യവസ്ഥ ശക്തിയുടെ ഐ മീൻ ആ വൃത്തികെട്ട ശക്തിയുടെ വരുതിയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ഹാ എല്ലാം വരുന്നിടത്ത് വച്ച് കാണാം..

    ഒഷേദ്രസ് വരുന്ന സീൻ സൂപ്പർ ആയിരുന്നു. തമോഗർത്തം ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഇമാജിൻ ചെയ്യുകയായിരുന്നു. ? അൽദീയയുടെ വിടവാങ്ങൽ ചെറുതായി വിഷമിപ്പിച്ചു. ?

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറയുന്ന പോലെയാണ് മലാഹിയുടെ കാര്യം. ഒഷേദ്രസ് പറഞ്ഞു കൊടുത്തിട്ടും പുള്ളിയുടെ ഈഗോ ഒന്നും അങ്ങട് സമ്മതിക്കുന്നില്ല. ഇപ്പോഴും ഫ്രെനിനെ വെല്ലുവിളിച്ചു നടക്കുകയാണ്. കാര്യം ആ ഭാഗം കുറച്ചു ടെൻഷൻ അടിപ്പിച്ചെങ്കിലും ഫ്രെനിന്റേന്ന് തല്ലും വാങ്ങി ഈഞ്ച ചതയും പോലെ ചതഞ്ഞ ആള് വീണ്ടും ആളെക്കൂട്ടി വന്ന് തടവറയിൽ ആയിട്ടുണ്ട്.. കൂടെ ഒരു നൂറു ദേഹിബന്ദികളും. ഭീകരൻ ആണേലും പുള്ളിയെ ഓർക്കുമ്പോൾ ചിരി വരുന്നു.?

    ഇത്രയും വലിയൊരു ഗ്യാപ്പിന് ശേഷം സങ്കീർണമായ ഒരു കഥയുടെ അടുത്ത ഭാഗം ഇതേ ശൈലിയിൽ വീണ്ടും തുന്നിയെടുക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം. ❤️
    അഭിനന്ദനങ്ങൾ ❤️

    ബാക്കി വായിക്കട്ടെ.?‍♀️

    1. രണ്ട് മാസം ആയ സ്ഥിതിക്ക് കഥ മറന്നില്ലെങ്കിലെ അല്‍ഭുതമുള്ളു. അതുകൂടാതെ ഇത്ര gap വന്നതുകൊണ്ട് കഥയുമായുള്ള ടച്ച് നഷ്ടപ്പെട്ട് വായിക്കാനുള്ള ഇന്ററസ്റ്റ് പോലും നഷ്ടപ്പെടും എന്നത് തന്നെയല്ലേ സത്യം

      പിന്നേ കഥയടെ സീരീയസ്നസിന് ചെറിയ അയവ് വരുത്താന്‍ വേണ്ടിയാണ്, മലാഹിയിൽ ചെറിയൊരു കോമാളിത്വം കൊണ്ടുവരാന്‍ ശ്രമിച്ചത് — വലിഞ്ഞ് മുറുകുന്ന വായനക്കാരുടെ മുഖത്തിന് ചെറിയൊരു പുഞ്ചിരിയുടെ അയവ് ഉണ്ടാവട്ടെ എന്ന് കരുതി…

      മാന്ത്രിക കഥയില്‍ കാല്പനികത തിരയുന്നതിൽ തെറ്റില്ല. പക്ഷേ ഈ കഥയില്‍ വലുതായി കാണാന്‍ കഴിയില്ല. ലവ് വളരെ കുറച്ച് include ചെയ്തെങ്കിലും romantic gestures തീരെ include ചെയ്യാൻ കഴിഞ്ഞില്ല. (“ദുരന്തമായ ഞാൻ” എന്ന് നിങ്ങളെ സ്വയം പറയാനുള്ള കാരണം മനസ്സിലായില്ല)

      പിന്നേ ഇത്ര വലിയ ഗ്യാപ്പ് വന്നപ്പോള്‍ അത് എന്റെ എഴുത്തിനെ ബാധിക്കും എന്ന ഭയം ഉണ്ടായിരുന്നു.

      പിന്നേ വായിച്ചതിനും, നല്ല വാക്കുകള്‍ക്കും, നല്ല റിവ്യുവിനും ഒരുപാട്‌ നന്ദി. സപ്പോര്‍ട്ടിനും നന്ദി…
      സ്നേഹം ❤️❤️❤️???

  2. Ende ponnu bro. Engane sadhikkunnu vallatha oru kadayum adhinike oro thiyareesum uff oru rakshem illatto
    Kurchu munne vayichatirunnu ipoya abiprayam parayan oru tym kitye polichundu muthe aa oru oyikil thanne munnottu kondupoyalo ❣️

    1. ഒരുപാട്‌ നന്ദി bro വായനക്ക്. ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഒത്തിരി സ്നേഹം ❤️❤️?

  3. അടുത്ത part എന്ന് വരും bro ഒന്ന് പറയാമോ

    1. എന്നെന്ന് പറയാൻ കഴിയില്ല bro, പക്ഷേ maximum ten days. On or before 22 May post ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.

      1. Saho.. enthaai writing kazhijho… Waiting for next part ❤️

        1. ഇന്ന്‌ പോസ്റ്റ്‌ ചെയ്യും bro.

  4. ബ്രോ , നന്നായിട്ടുണ്ട്, പഴയ അതെ ഒഴിക്കില് തന്നെ മുന്നോട്ട് പോകുന്നതിൽ സന്തോഷം.
    സ്നേഹത്തോടെ LOTH…..??

    1. വായിച്ചതില്‍ സന്തോഷം bro… നല്ല അഭിപ്രായത്തിനും നന്ദി. സ്നേഹം ❤️❤️?

  5. As always. Cyril bro rockz…. Njn oru manhwa reader anu i like stories where MC is OP.. Ee story njn vayikkumpol ellam connect cheyyunnath athupole aanu .. u r stories have that much potential.. hatsoff bro.. u doing great

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. വായിച്ച് അഭിപ്രായം അറിയിച്ചതിലും സന്തോഷം. ഒത്തിരി നന്ദി… സ്നേഹം ❤️❤️?

    1. സ്നേഹം ❤️❤️?

  6. Bro pinne ningalude pazhaya kadhakal kittan valla vazhiyum undo

    1. ഒരു കഥ മാത്രം ഉണ്ട്. അത് ഞാൻ മെയില്‍ ചെയ്തിട്ടുണ്ട്.

  7. ഒരു രക്ഷയും ഇല്ല ബ്രോ കഥ ഗംഭിരം തന്നെ..

    1. ഒത്തിരി സ്നേഹം bro ❤️❤️?

Comments are closed.