മഹാനദി 9 (ജ്വാല ) 1447

മഹാനദി – 9

Mahanadi Part 9| Author : Jwala | Previous Part

http://imgur.com/gallery/s5v4gI0

ആമുഖം :
പ്രീയ സുഹൃത്തുക്കളെ ഒരാളുടെ ജീവിതം ഞാൻ ഒരു കഥാരൂപത്തിൽ എഴുതുവാൻ സാഹസം കാണിച്ചതാണ് ഈ മഹാനദി എന്ന കഥ.

ഈ പാർട്ടിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങൾ പലതും വായിച്ചറിഞ്ഞതും, ചിലരിൽ നിന്നുള്ള അഭിപ്രായങ്ങളും ആണ്,

നിയമപരമായോ മറ്റോ ഉണ്ടാകുന്ന പല സംശയങ്ങളും വായനയിലൂടെയും, ഗൂഗിളിലൂടെയും ഒക്കെ കിട്ടിയതിന്റെ ഫലമാണ്, ഈ വിഷയങ്ങളിൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക.

…..കഥ തുടരുന്നു…. 

പെട്ടന്ന് സാമും, ഒരു വക്കീലും കൂടി എന്റെ അടുക്കലേക്ക് വന്നു, 

അയാൾ ചൂണ്ടി കാണിച്ച ചില പേപ്പറുകളിൽ ഒപ്പിട്ടു കൊടുത്തു, 

 

വക്കീൽ പോലീസ്കാരനോട് ചോദിച്ചു, 

 

” സാറേ, ഏതാ വകുപ്പ്..? 

 

ഐപിസി 498 A,

 

” ലീഗല്‍ ടെററിസം, 

 

വക്കീൽ പിറു പിറക്കുന്നത് ഞാൻ ഞെട്ടലോടെ കേട്ടു…. 

71 Comments

  1. കൈലാസനാഥൻ

    സർക്കാർ ജീവനക്കാർ ആരെങ്കിലും ഈ കഥ വായിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. 498A പ്രകാരമുള്ളതോ അല്ലാത്ത ഏത് ക്രിമിനൽ കേസിൽ പെട്ടാലും സർവ്വീസ് ചട്ടങ്ങൾ അനുസരിച്ച് സസ്പെൻഷന് വിധേയമാകാം ചിലപ്പോൾ ടെർമിനേഷൻ അടക്കം .അത് കൊണ്ട് ജയിൽ ജീവിതം കഴിവതും ക്ഷണിച്ചു വരുത്തരുത് എത്രയും പെട്ടെന്ന് തന്നെ ജാമ്യം നേടിയിരിക്കണം , അതിന്റെ കോപ്പി ഒക്കെ എടുത്ത് വയ്ക്കണം. കാരണം എതിർക്കക്ഷി ഈ കേസ് വിവരം സ്ഥാപനത്തിൽ എങ്ങനെയെങ്കിലും അറിയിച്ചിരിക്കും പ്രത്യേകിച്ച് പൊതുജനങ്ങൾക്ക് എപ്പോഴും കയറി ഇറങ്ങാൻ പറ്റുന്ന സ്ഥാപനങ്ങളിൽ നേരിട്ടു ചെന്ന് ആവലാതി ബോധിപ്പിക്കുകയും അപേക്ഷ എഴുതി കൊടുക്കുകയും കരച്ചിലും പിഴിച്ചിലുമായി നാറ്റിക്കുകയും ചെയ്യും. അതീവ സുരക്ഷാ സ്ഥാപനങ്ങളിൽ അതായത് രാജ്യസുരക്ഷാ സ്ഥാപനങ്ങളിൽ ഒന്നും കയറിച്ചെല്ലാൻ പറ്റാത്തതിനാൽ രജിസ്റ്റേർഡ് തപാൽ മൂലം ഉന്നത അധികാരിയുടെ പേരിൽ അയക്കും. വിശദീകരണത്തിന് നോട്ടീസ് കിട്ടും അപ്പോൾ മേൽ പറഞ്ഞ ജാമ്യം അനുവദിച്ച കോപ്പിയടക്കം വിശദമായി തന്റെ ഭാഗം വിശദമാക്കുക. ഇതെല്ലാം സർവീസ് ഡോക്കുമെന്റിൽ ചേർത്തു വെക്കുമെന്ന് ഓർക്കുക ആയതിനാൽ സ്ഥാപനത്തിൽ നല്ല ഒരു സർക്കാർ സേവകനാക്കുക. ഇതേ പോലെ കുടുംബ കോടതിയിലെ സാഹചര്യങ്ങൾ ഒക്കെ ആ വിഷയം കഥയിൽ വരുമ്പോൾ പറയാം. കൂടാതെ കോടതി നടപടികളുടെ എല്ലാം പകർപ്പ് എടുത്ത് വെക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

    1. കൈലാസനാഥൻ ചേട്ടാ,
      താങ്കൾക് ഈ വിഷയത്തിൽ ഉള്ള അറിവ് വച്ച് ഒരു ലേഖനം പോലെ എഴുതി ഇട്ടാൽ കൂടുതൽ പേർക്ക് ഉപകാരം ആകും. താങ്കൾക്ക് എഴുത്തിനു ആവശ്യമായ ഭാഷയും, ശൈലിയും എല്ലാം ഉണ്ട് താനും.
      കഥയിൽ പരിമിതമായ ആവശ്യം മാത്രമാണ് ഈ നിയമത്തിനെക്കുറിച്ച് ആവശ്യമുള്ളൂ.
      ഈ നിയമത്തിന്റെ ദോഷവശങ്ങളും, മറ്റുള്ളവർക്ക് എങ്ങനെയാണ് ബാധിക്കുക എന്നൊക്കെ ഒരു എഴുത്തിന്റെ രൂപത്തിൽ ഇട്ടാൽ കൂടുതൽ ഉപകാരപ്പെടും….

      1. കൈലാസനാഥൻ

        കഥയുടെ കൂടെ എഴുതാനാണ് ഇപ്പോൾ ഇഷ്ടം . ആനുകാലിക പൊതു വിഷയങ്ങൾ ചരിത്രം ഇവയൊക്കെ ലേഖനങ്ങൾ ആയി വൻ ചർച്ചകൾ fb യിൽ നടത്തിയിരുന്നതാണ്. സർവീസ് നിയമപ്രകാരം കഞ്ഞിയിൽ മണ്ണു വീഴാതിരിക്കാൻ fb അക്കൗണ്ട് ഒഴിവാക്കി. കർശനമായ നിർദ്ദേശം വന്നതിനാലാണ് ചാരപ്രവർത്തിയിൽ ചിലരെ പിടിച്ച സമയം ഓർഡർ വന്നതാണ്.

  2. Jwala ❤❤❤

    pand ‘chithram’ cinimayil mohanlal paranja dialogue anu adyam ormavarunnathu…. “itharam manoharamaya acharangal iniyum udakumo avo.” sathyam paranjal ithuvayikkunna samayathu peril mathram snehamulla aa *&%₹#@ mol aduthundayirunnenkil aa peru mathram bakki avumayirunnu. athrakkum deshyam vannu. swantham sukathinu vendi barthavineyum kunjungaleyum upekshichu pokunna penugal enthayalum ivalekjal bedam anu. alla enthina ivale mathram parayunne… padichathalle paadu.

    enikk oru bagathil samshayam vannu. Athu onnu clear cheythu tharanam. kodathi15 divasam rimand cheythitanallo santheep jayilil ayath. ennal adinidayil avan engine purathirangi. Jamyam kitti erangiyathano. appol ippozhum ayal kuttavali thanne ano. athano pasport avar thadanjuvachath. ini avan kuttavimukthan avan aa ****thanne case pinvellikendi varumo???

    santheepinte jail jeevitham okke kandappol kannu niranju. enkilum alpam ashwsam boss ettanum mattum ayirunnu. Jayilil beedi okke kittum ennullath puthiya arivayirunnu. pinne nerittu kandu samsarikkunnath oru cinimayil kandittund. annu ath cinimakkayi kanichathanennu karuthiyirunnu. pinne jail vasthram anennu thonnunnu. edakk paranja manssilayilla.

    appol kaathirikkunnu bakki ariyanum prathikaram kanaanum.

    Snehathode…..

    Sijeesh Mohan

    1. കൈലാസനാഥൻ

      സിജീഷ് കോടതി വ്യവഹാരത്തിൽ ജ്വാലക്ക് ചില പരിമിതമായ അറിവേ ഉള്ളൂവെന്ന് പറഞ്ഞിട്ടുണ്ട്. സാധാരണ ഗതിയിൽ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്യുക. അതിനിടയിൽ വീണ്ടും ജാമ്യത്തിന് ഹർജി കൊടുക്കാം , ജാമ്യഹർജിയിൽ വാദം നടത്തി ജാമ്യം നേടാം. കസ്റ്റഡിയിലായ പ്രതിക്ക് അന്ന് തന്നെ കോടതി ജാമ്യം കൊടുക്കുന്ന പതിവ് കുറവാണ്. നിയമത്തിൽ ഒരു പാട് നൂലാമാലകൾ ഉണ്ട്. ഒരാളെ ഒരു ദിവസമെങ്കിലും അകത്താക്കണമെന്ന് നിനച്ചിറങ്ങിയാൽ പറ്റും അതായത് അപ്രതീക്ഷിതമായി കസ്റ്റഡിയിൽ എടുക്കുക അതും തുടർച്ചയായ അവധി ദിവസം വരുന്നതിന്റെ തലേദിവസം .അപ്പോൾ മജിസ്ടേറ്റിന്റെ വീട്ടിൽ ഹാജരാക്കും പ്രതിക്ക് വക്കീലുണ്ടായാൽ പോലും pp ഉണ്ടാവില്ല റിമാൻഡ് ഉറപ്പ്. എന്നാൽ ശരിയായി നിയമം നടപ്പിലാക്കിയാൽ pp യേയും പോലീസ് ഹാജരാക്കണം പക്ഷേ ഇവിടെ ന്യായാധിപനും എല്ലാം കൂടി കണ്ണടക്കുകയാണ്. ഇതിനെതിരേ പിടിപാടും പണവും ഒക്കെയുള്ളവർ വേണ്ടത് ചെയ്യും പുഷ്പം പോലെ ഇറങ്ങിപ്പോരും. താഴോട്ടുള്ള കുറിപ്പുകൾ വായിക്കുക പലതും മനപ്പിലാക്കാം.

    2. സിജീഷ് ബ്രോ,
      സംശയങ്ങൾ തീർന്നു കാണുമെന്നു വിശ്വസിക്കുന്നു. കൈലാസനാഥൻ ചേട്ടന് ഇത്തരം വിഷയങ്ങളിൽ നല്ല അറിവാണ്.
      പിന്നെ നമ്മൾ സിനിമയിൽ കാണുന്ന ജയിൽ ഒക്കെ സെൻട്രൽ ജെയിലിനെ അനുകരിച്ചാണ് കാണാൻ സാധിക്കുന്നത്, റിമാന്റ് തടവുകാരെ സബ്‌ജയിലിലേക്ക് ആണ് വിടുന്നത്, കഥയിലും പറഞ്ഞിരിക്കുന്നത് സബ് ജയിൽ ആണ്.

  3. കൈലാസനാഥൻ

    എന്തായാലും ഈ കഥയിൽ സാം ആയിരിക്കും ഒരു പ്രധാനി അതായത് നായകന് വേണ്ട എല്ലാ സാഹചര്യങ്ങളും സൃഷ്ടിച്ചെടുക്കാനും പലതും വെളിച്ചത്ത് കൊണ്ടുവരാനും കൂടെയുള്ള ഉത്തമ സുഹൃത്ത് അതിലുമുപരി ഒരു സഹോദരൻ തന്നെ. ഇങ്ങനെയൊന്നുണ്ടെങ്കിൽ സാമിനെ ഒന്ന് പൊലിപ്പിച്ചേക്ക് , കഥയായി അല്ലേ എഴുതുന്നത് അപ്പോൾ അത് വായനക്കാരനും ഒരു സുഖമോ നോവോ പകരും എന്താണെനാൽ എനിക്കും ഒരു സുഹൃത്ത് ഇങ്ങനെ ഉണ്ടല്ലോ അല്ലെങ്കിൽ ഇല്ലല്ലോ എന്നൊക്കെ ചിന്തിക്കട്ടെ . വീണ്ടും ആശംസകൾ.

  4. എനിക്കെന്തോ കഥ വായിച്ചപ്പോ തൊട്ട് കല്യാണം കഴിക്കാനുള്ള ആഗ്രഹം ഒക്കെ പോയി… സിംഗിൾ തന്നെയാ നല്ലതു

    1. Dark evil ബ്രോ,
      ആയിരത്തിൽ ഒന്നോ മറ്റോ സംഭവിക്കുന്ന കാര്യമല്ലേ, അത് കൊണ്ട് കല്യാണം കഴിക്കാതിരിക്കേണ്ട,
      പക്ഷെ ഇത്തരം നിയമങ്ങൾ കൂടി നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്ന് ഓർമ്മിക്കുന്നത് എപ്പോഴും നല്ലതാ…

    2. കൈലാസനാഥൻ

      കല്യാണം കഴിക്കാതിരിക്കുന്നതിൽ അർത്ഥമില്ല. പൊതുവേ കുടുംബ ജീവിതത്തിൽ അഡ്ജസ്റ്റ്മെന്റ് ആണ് അത് എപ്പോൾ വേണമെങ്കിലും പിഴക്കാം. ശരിക്കും പരസ്പര ബഹുമാനത്തോടെ മനസ്സ് തുറന്ന് സംസാരിക്കുക, സ്വാന്തനപ്പെടുത്തുക , നന്ദി വാക്കുകൾ പറയുക, പുകഴ്ത്തുക അതിലുപരി അംഗീകരിക്കുക നീയില്ലെങ്കിൽ ഞാനില്ല എന്നൊക്കെ ഉള്ള രീതിയിൽ പെരുമാറുക ആശ്ലേഷിക്കുക അവിടെ സൗന്ദര്യവും സൗരഭ്യവും വിടരും കുടുംബ ജീവിതം മംഗളകരമാകും.

      1. ❦︎❀ചെമ്പരത്തി ❀❦︎

        വളരെ ശരിയാണ് താങ്കൾ പറഞ്ഞതു…. ഒരു സ്പർശനത്തിന് പോലും ഒരായിരം കാര്യങ്ങളെ പറയാൻ കഴിയും…… അവൾ അല്ലെങ്കിൽ അവൻ തോറ്റു തരട്ടെ എന്നുള്ള മനോഭാവം ആണ് പല കുടുംബങ്ങളിലും താളപ്പിഴകൾ ഉണ്ടാക്കുന്നത്…..
        അതേപോലെ തന്നെ മനസ്സ് തുറന്നുള്ള സംസാരത്തിന്റെ കുറവും…..

        ഞാൻ ആദ്യം പറഞ്ഞത് പോലെ, വിരൽത്തുമ്പിൽ ഉള്ള ഒരു സ്പർശനം മതിയാകും എല്ലാ പിണക്കങ്ങളും അവസാനിക്കാൻ….. പക്ഷെ അതിനു ഭൂരിപക്ഷം പേരും തയ്യാറാകുന്നില്ല എന്ന് മാത്രം…..

        1. ❦︎❀ചെമ്പരത്തി ❀❦︎

          @കൈലാസനാഥനോട് ആണ്…

          1. കൈലാസനാഥൻ

            ശരിയാണ് ചെമ്പരത്തി. കഥയുടെ വരും ഭാഗങ്ങളിൽ നമുക്ക് വീണ്ടും സംവദിക്കാം

    3. കൈലാസനാഥൻ

      Dark evil, നാം വിസ്മയയേ മറന്നു കൂടാ. ആ പ്രശ്നം ഒക്കെ ചിന്തിച്ചാൽ പലതും പറയേണ്ടിവരും. ഒരു ഭാഗം മാത്രം നാം ചിന്തിച്ചിട്ട് കാര്യമില്ല. താങ്കൾ നല്ല ഒരു പെൺകുട്ടിയെ കണ്ടെത്തി എന്ന് വച്ചാലും വീട്ടുകാർ മോശം കാണിച്ചാലും പ്രശ്നമല്ലേ . അതിനൊക്കെ പല പരിഹാര മാർഗ്ഗങ്ങളും ഉണ്ട് പക്ഷേ ആദ്യം ഓടും പോലീസ് സ്റ്റേഷൻ കോടതി ചിലപ്പോൾ ഏതെങ്കിലും ഒരു സാമദ്രോഹി പിരി കേറ്റാനും കാണും. 99% പ്രശ്നങ്ങളും വളരെ ഈസിയായി പരിഹരിക്കാൻ പറ്റും അതിന് പ്രാപ്തിയുള്ള ഒരു സുഹൃത്തിന് പോലും പറ്റും. കൃത്യമായ പ്രശ്നം കണ്ടുപിടിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാന കാര്യം. അതിനിത്തിരി പണിയുണ്ട് ഒരു പാട് മിനക്കെടേണ്ടിവരും. അതൊക്കെ നമുക്ക് വഴിയേ പറയാം അത് കൊണ്ട് ഭയപ്പെടേണ്ട ആവശ്യമില്ല.

  5. ജ്വാല..
    ഈ ഭാഗവും നന്നായി.. ഇതുപോലെ ഒക്കെ ആളുകൾ ചിന്തിക്കും എന്ന്..അല്ല ഇതിനും ക്രൂരതകൾ നടക്കുന്നു ലോകത്ത്..അവൻ്റെ ജോലി വരെ പോവും എന്ന് അവസ്ഥ.. മനസിൽ കണ്ട് തന്നെ വായ്ക്കാൻ പറ്റി.. കോടതി സീനും.. ജയിൽ സീനും എല്ലാം..
    ഒത്തിരി സ്നേഹം..❤️

    1. ഇന്ദൂസ്,
      ആളുകൾ പലവിധം അല്ലേ, അടുത്ത പാർട്ടിൽ അവന്റെ നിസ്സഹായത കൂടുതൽ മനസ്സിലാകും.
      വളരെ സന്തോഷം വായനയ്ക്ക്…

  6. Nalla oru bagam
    Waiting jwalechi ✍️✍️??

    1. സാബു ബ്രോ,
      വളരെ സന്തോഷം വായനയ്ക്ക്… ???

  7. നിധീഷ്

    ???

    1. നിധീഷ് ❣️❣️❣️

  8. ഈ ഭാഗവും നന്നായി.really shocking ഇത്രയും ദുരിതങ്ങൾ ഏറ്റുവാങ്ങിയ ആൾ ഇപ്പോഴെങ്കിലും നന്നായി ജീവിക്കുന്നുണ്ട് എന്ന് കരുതുന്നു. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ?

    1. നിതിൻ,
      ദുരന്തങ്ങൾ എന്നും ഉണ്ടാകില്ലല്ലോ, അയാൾ ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ട്, അയാളുടെ നിസ്സഹായത, ഈ നിയമത്തിന്റെ പ്രശ്നം ഇതൊക്കെ അവതരിപ്പിക്കാൻ ആണ് കൂടുതലും ശ്രമിച്ചത്.
      വളരെ സന്തോഷം വായനയ്ക്ക്…

  9. ❤️❤️❤️

    1. ???

  10. കൈലാസനാഥൻ

    ഇത്തരം കേസുകളുടെ രീതി എനിക്ക് വ്യക്തമായി അറിയാം പക്ഷേ ഇപ്പോൾ പറയുന്നത് കഥാകൃത്തിനെ വിഷമത്തിലാക്കും കഥയുടെ ഒഴുക്കിനെ ബാധിക്കാം അതിനാൽ ഭാവി പറയുന്നില്ല. എന്നാൽ ഇതിൽ റിമാൻഡിൽ ആകാൻ കാരണം സന്ദീപ് വിദേശത്തായിരുന്നതിലാണ്. അല്ലായിരുന്നു എങ്കിൽ പിടി കൊടുക്കാതെ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യഹർജി കൊടുക്കാമായിരുന്നു ജാമ്യം മിക്കവാറും കിട്ടുകയും ചെയ്തേനേ പക്ഷേ അവിടെയും ചില പ്രശ്നമുണ്ട്. സമൂഹത്തോട് പ്രതിബദ്ധതയില്ലാത്ത നാണവും മാനവും ഇല്ലാത്ത ഒരു പരനാറി വക്കീൽ ആയിരിക്കണം ആദ്യം വേണ്ടത് പണം അങ്ങ് കൊടുത്താൽ ബാക്കി അയാൾ ചെയ്യും. ഏതൊരു പ്രതിക്കും ജാമ്യം കിട്ടണമെങ്കിൽ Public Procecuter കണ്ണടക്കാതെ ഒരു രക്ഷയുമില്ല. അത് ഈ പരനാറി കൃത്യമായി ചെയ്യും. ഇത്തരം കേസുകളിൽ ആരെങ്കിലും കുടുങ്ങിയാൽ ഇത്തരം വക്കീലൻ മാരെ തെരഞ്ഞെടുക്കുക. അഥവാ ജില്ലാ കോടതിയിൽ കിട്ടിയില്ലാ എങ്കിൽ ഹൈക്കോടതിയിൽ മുൻകൂർ കൊടുക്കുക. രണ്ടാൾ ജാമ്യത്തിൽ പോലീസിൽ സറണ്ടറായി ജാമ്യം കിട്ടാൻ ഉത്തരവാകും. പിന്നീട് കോടതി കേസ് രജിസ്റ്ററായി നടപടിയിലാകുമ്പോൾ രണ്ടാൾ ജാമ്യത്തിൽ കോടതിയിൽ നിന്നും ജാമ്യം വീണ്ടും എടുക്കണം. ഇതിനിടയിൽ തരികിട പരിപാടിക്ക് പോയാൽ ജാമ്യം റദ്ദാക്കും എന്ന് ഓർക്കണം പ്രത്യേകിച്ച് എതിർ കക്ഷി പ്രബലരാണെങ്കിൽ. ഇവിടെ സന്ദീപ് പാവം ആയതിനാൽ ഒരു പ്രതികാരത്തിനും പോയിട്ടുണ്ടാവില്ല , മിക്കവരും ആദ്യത്തെ ഷോക്കിൽ കൊന്നു കളയും തിന്നും എന്നൊക്കെ പറയും പക്ഷേ മുന്നോട് മര്യാദയ്ക്ക് ജീവിക്കണമെന്നുള്ളവർ ആ പണിക്ക് പോകില്ല. സ്നേഹ ആ ഡോക്ടറോടു ഒന്ന് കൂടി ഇഴുകിച്ചേരാൻ എന്തെങ്കിലും പണി ഒപ്പിക്കണം അതാണ് വേണ്ടത്. അപ്പോൾ കാര്യങ്ങൾക്ക് വേഗം നടപടി ഉണ്ടാകും സത്യം തെളിയിക്കാനും പറ്റും. സന്ദീപിന് എന്താണ് സംഭവിച്ചത് എന്തെന്ന് അറിയാൻ കാത്തിരിക്കുന്നു. സന്തോഷമായി ജീവിച്ചിരിപ്പുള്ളതിനാൽ എന്റെ കണക്കുകൂട്ടലുകൾ കൃത്യമായിരിക്കും എന്ന് ഞാൻ ഉറപ്പിക്കുന്നു.

    1. ചേട്ടാ,
      നമിച്ചു, താങ്കൾക്ക് ഈ വിഷയത്തിൽ ഉള്ള അറിവ് അപാരം തന്നെ, കഥ ഏതാണ്ടിങ്ങനെ ഒക്കെ തന്നെ പോകും എന്നാൽ ചില ട്വിസ്റ്റുകൾ ഇതിന്റെ ഇടയിൽ ഉള്ളത് കൊണ്ട് കുറച്ച് വ്യത്യാസം ഉണ്ടാകും എന്ന് മാത്രം…

  11. ❦︎❀ചെമ്പരത്തി ❀❦︎

    ?????❤❤❤❤❤
    ജ്വാല….. ഈ പാർട്ടിൽ വലിച്ചു നീട്ടിയൊരു cmt ഇടാൻ സാധിക്കുന്നില്ല……
    സ്ത്രീകളെ സംരക്ഷിക്കാൻ
    (സ്ത്രീകളെ എന്ന് പറയാൻ പറ്റില്ല….. ഭാര്യയെ അല്ലെങ്കിൽ മരുമകളെ -കാരണം ആ കുടുംബത്തിൽ സ്ത്രീകൾ ഉൾപ്പടെ മാറ്റാർക്കെങ്കിലും, തിരിച്ചാണ് ഉപദ്രവം നേരിടുന്നതെങ്കിൽ ഈ നിയമം വെറും നോക്ക് കുത്തി ആകും….) ഉണ്ടാക്കിയ നിയമം മറ്റുള്ളവരുടെ ജീവിതത്തെ തച്ചുതകർക്കുന്നതായിപ്പോയി….ഒരിക്കൽ ഇതിനൊരു മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…..

    കഥ ഇഷ്ടപ്പെട്ടു….. എന്നാൽ ഇത് ഒരാളുടെ ജീവിതം ആയിരുന്നല്ലോ എന്നോർക്കുമ്പോൾ… ആകെ സങ്കടം വരുന്നു…..???

    1. ചെമ്പരത്തി,
      ചില നിയമങ്ങൾ അങ്ങനെയാണ്, അതിന്റെ ഉള്ളിൽ കൂടി പണി തരും,
      പല പരാതികളിലും ഭാവനയും അതിഭാവുകത്വവും അതിശയോക്തികളും നിറയുന്നതായും സുപ്രീം കോടതി നിരീക്ഷിച്ചു. ഇത് റദ്ദ് ചെയ്യുകയോ പൊളിച്ചെഴുതുകയോ വേണമെന്ന് പാര്‍ലിമെന്റില്‍ തന്നെ പലകുറി ആവശ്യമുയര്‍ന്നെങ്കിലും സ്ത്രീ സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ആ വഴിയില്‍ മുന്നോട്ട് പോയില്ല…

  12. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????????????????????????????????????????????

    1. ???

  13. Super ayittund chechi ????????ennalum anik sankadam aayi??????
    Avalk nalla kittathathinta kurava ??
    Prathikaram cheyyanam ????????adutha partn i am waiting ??????appol byyyyýyyyyyyy chechi ???????????????????????????????????????????????????????????????

    1. MSNC ബ്രോ,
      അടുത്ത ഭാഗത്ത് എല്ലാം വ്യക്തമാകും, പ്രതികാരം നമുക്ക് അതിന് വഴി ഉണ്ടാക്കാം.. വളരെ സന്തോഷം വായനയ്ക്ക്…

  14. Hi ജ്വാല…

    കഥയിലെ കാര്യം വളരെ ഗൗരവത്തോടെ നീങ്ങുന്നു.

    കൂടാതെ സാഹചര്യത്തിനൊത്ത നിയമങ്ങളെ കുറിച്ചുള്ള അറിവും മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കപ്പെടുന്നു.

    സ്നേഹയുടെ കുടുംബം മുഴുവനും ചേര്‍ന്നുള്ള ഒത്തുകളി കാരണം നല്ലവരായ മനുഷ്യര്‍ ചിലര്‍ എത്രത്തോളം വേദനിക്കുകയും അപമാനിതരാവുകയും ചെയ്തു!

    ഇനി, അവള്‍ ഇട്ടു കൊണ്ട് വന്ന (മുക്കുപണ്ടം) 130 പവനും അവർ തട്ടിയെടുത്തു എന്നും, ആ ആഭരണങ്ങളൊ അല്ലെങ്കിൽ അതിന്റെ കാശൊ തിരികെ വേണമെന്ന് അവളും അവളുടെ വീട്ടുകാരും പറയുമോ? എല്ലാം കാത്തിരുന്നു തന്നെ കാണണം.

    സ്വാഭാവികമായും ഏതൊരു മനുഷ്യന്റെ മനസ്സിലും പ്രതികാര ദാഹം ഉണരുക തന്നെ ചെയ്യും.

    ഇനി എന്ത് സംഭവിക്കും എന്നറിയാന്‍ കാത്തിരിക്കുന്നു. ❤️

    1. സിറിൽ ബ്രോ,
      വളരെ സന്തോഷം വായനയ്ക്ക്, താങ്കൾ പറഞ്ഞത് പോലെ കേസ് വരുമ്പോൾ സമസ്ത മേഖലകളിലും എതിർ ഭാഗം പണി കൊടുക്കുമല്ലോ?
      പ്രതികാരം ഒരു എഴുത്ത്കാരി എന്ന നിലയിൽ ആഗ്രഹം ഉണ്ട് പക്ഷെ ഇത് ജീവിതമാണ്, റിയൽ സ്റ്റോറി ആണ്, അതിന്റെ ഭാഗങ്ങൾ അടുത്ത ഭാഗത്ത് മനസ്സിലാക്കാൻ കഴിയും.

  15. മേനോൻ കുട്ടി

    കൊള്ളാം…ജ്വാലേച്ചി ❤❤❤

    ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു. ഇങ്ങിനെ ഒരു നിയമത്തെ പറ്റി അറിയില്ലായിരുന്നു. കഥയിലൂടെ നിയമത്തെയും അതുമൂലം ജീവിതം നശിച്ച വ്യക്തിയെയും പറ്റി വായിച്ചറിഞ്ഞപ്പോൾ… ന്താണ് പറയുക എന്ന് പോലും നിശ്ചയം ഇല്ലാതായി.

    അടുത്തിടെ കൊല്ലത്ത് നടന്ന പെൺകുട്ടിയുടെ മരണവാർത്ത ഒരു നിമിഷം മനസ്സിലെക്ക് വന്നു. അത്തരം കേസുകൾ ആയിരിക്കാം ഇങ്ങിനെ ഒരു നിയമം കൊണ്ടുവരാൻ കാരണമായത്. പക്ഷെ അത് ഇത്തരം ക്രിമിനലുകൾക്ക് എടുത്ത് ഉപയോഗിക്കാൻ ഒരു വളമായി. അതുകൊണ്ട് തന്നെ ഇതിനൊരു ഭേദഗതി ആവശ്യമാണ്.

    സിനിമയിലും സീരിയലുകളിൽ നിന്നും കണ്ടു പരിചയിച്ച ജയിൽ ജീവിതമല്ല യഥാർത്ഥത്തിൽ ഉള്ളത് എന്നുള്ളത് ആശ്ചര്യമായി. പ്രതേകിച്ചു വിസിറ്ററെ കാണുന്ന രീതി ഒക്കെ. ഏങ്കിലും പലതും tv യിൽ കണ്ടത് തന്നെ ആയിരുന്നു… ഉണരുവാൻ വേണ്ടി ഇരുമ്പഴിയിൽ അടിക്കുന്നതും ചോറ്റുപാത്രം കൊണ്ട് കുളിക്കുന്നതുമൊക്കെ!

    ഇതൊരു യഥാർത്ഥ ജീവിതം ആയതുകൊണ്ട് പ്രതികാരം അത് ഉദ്ദേശിക്കുന്ന രീതിയിൽ വരുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം കഥയും ജീവിതവും എപ്പോഴും ഒന്നായിരിക്കില്ലല്ലോ. എന്തുതന്നെ ആയാലും ശരി ആ ഡോക്ടരും സ്നേഹ എന്ന് പേരുള്ള ആ വിഷവും സന്തീപ് പറഞ്ഞത് പോലെ ഒരുമിച്ച് സുഖിച്ചു ജീവിക്കരുത്. അത്രയേ പറയുന്നുള്ളു.

    NB:കഥ വായിച്ചതിനു ശേഷം കല്യാണം കഴിക്കണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു….

    1. കുട്ടി ബ്രോ,
      ഈ നിയമത്തിന്റെ പിടിയിൽ അകപ്പെട്ട വലിയൊരു വിഭാഗം ജനങ്ങൾ ഉണ്ട്, ഗൂഗിളിൽ സേർച്ച്‌ ചെയ്‌താൽ അവരുടെ ഒരു വലിയ ഗ്രൂപ്പ് തന്നെ നമുക്ക് കാണാൻ സാധിക്കും,
      ഇതിലൊന്നിലും ഇല്ലാത്ത എത്ര പേര് വേറെ, സിനിമയിൽ കാണുന്ന കമ്പി വേലിക്കുള്ളിലൂടെ വിസിറ്റർ കാണുന്ന സ്ഥലം സെൻട്രൽ ജെയിലിൽ ഉണ്ട് പക്ഷെ മിക്ക സബ്‌ജയിലിലും ഞാൻ പറഞ്ഞത് പോലെയാണ്.
      കഥയിൽ നമുക്ക് എങ്ങനെ വേണമെങ്കിലും പ്രതികാരം ചെയ്യാം, ജീവിതം അവിടെ എന്ത് സംഭവിക്കുമെന്ന് വരും ഭാഗങ്ങളിൽ മനസ്സിലാകും…
      വളരെ സന്തോഷം വായനയ്ക്ക്…

    2. കുട്ടി ബ്രോ,
      എന്തായാലും കല്യാണം കഴിക്കാതിരിക്കണ്ട, ആയിരത്തിൽ ഒന്നോ, രണ്ടോ വരുന്ന കാര്യത്തിന് നമ്മൾ എന്തിന് ബേജാറാവണം,

  16. മീശ മാധവൻ

    ജ്വാല ചേച്ചി , എന്താ പറയേണ്ടത് എന്ന അറിയില്ല , ഇതു ഒരാളുടെ ജീവിതത്തിൽ നടന്നതാണെന്നു ഓർക്കുമ്പോ സങ്കടം തോന്നുന്നു… ഒരാളുടെ ജീവിതം വച്ചാണ് ആ സ്ത്രീ കളിച്ചെ… ഞാൻ ഒന്നും പറയുന്നില്ല. ഇപ്പോ ഒന്നേ പറയാനുള്ളു , സ്നേഹം ?

    1. മീശ മാധവൻ,
      ബ്രോ വായനയ്ക്ക് വളരെ സന്തോഷം, ഒരാളുടെ ജീവിതം എഴുതാൻ സാഹസം കാണിച്ചു എന്ന് മാത്രം… ❣️❣️❣️

  17. വായിച്ചിട്ട് സഹിക്കുന്നില്ല. അത്രേം സങ്കടം തോനുന്നു.നിരപരാധിത്വം തെളിയിക്കുന്നത് വരെ അവൻ കുറ്റക്കാരനുമായി.498 A യെ കുറിച്ച് ധാരാളം വായിച്ചിട്ടുണ്ടെങ്കിലും ഇത് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി. പൗരനെ സംരക്ഷിക്കാനുള്ള നിയമം കൊണ്ട്തന്നെ അതേ പൗരനെ പീഡിപ്പിക്കുന്നു.

    സ്ത്രീ തബലയാണല്ലോ.
    ലൂസിഫർ മൂവിയിൽ അടക്കം ഉള്ള ആ ഭാഗമുണ്ടല്ലോ ലാലേട്ടനെതിരെ ആ പെണ്ണ് വ്യാജ പീഡനക്കേസ് കൊടുത്തത് ആള് അകത്തായത് ഇത്രേ ഒള്ളൂ.ഫുഡ്‌ ഡെലിവറി ബോയ് ആക്രമിച്ചു എന്ന് പറഞ്ഞു ഒരു വീഡിയോ ഇട്ടിരുന്നു ഒരാൾ കുറച്ചു മാസം മുൻപ്. അതിലെ സത്യാവസ്ഥ അറിയില്ല. എന്നാൽ എത്രയോ സെലിബ്രിറ്റീസ് അടക്കം എത്ര പേരാണ് ആ വീഡിയോ share ചെയ്തത് കണ്ടത്. തിരിച്ചു ആ ഡെലിവറി ബോയ് അങ്ങേരുടെ സൈഡ് പറഞ്ഞത് ആരും കണ്ടില്ലെന്നു നടിച്ചു. മേൽ പറഞ്ഞ സെലിബ്രിറ്റീസ് അടക്കം.കോടതിയിൽ തെളിയുന്നതിനു മുന്പേ അവനെ എല്ലാരും കൂടെ കുറ്റക്കാരനാക്കി.പെണ്ണ് കരഞ്ഞാൽ കാള പെറ്റു കയറെടുത്തു എന്നപോലെയാണ് സത്യാവസ്ഥ അനേഷിക്കണ്ട ലോജിക് നോക്കണ്ട.
    498 a യുടെ ഏറ്റവും ഭീകര വശമെന്തെന്നാൽ തെളിയിക്കാൻ വളരെ പാടാണ് നിരപരാധിത്വം.സ്വർണമടക്കം പുരുഷൻ ആവിശ്യപ്പെട്ടില്ലെങ്കിലും മിക്കവാറും കുറച്ചെങ്കിലും സ്ത്രീ വീട്ടുകാർ അഭിമാനം കാട്ടാനായി കൊടുക്കും. കല്യാണ ഫോട്ടോയിൽ ഇത് ഒക്കെ ഇട്ടാണല്ലോ ഉണ്ടാവുക.അപ്പോൾ തെളിവുമായി. സ്ത്രീ പുരുഷന്റെ വീട്ടിലാണല്ലോ നിൽക്കൽ.അപ്പോൾ ഭർത്താവും അമ്മയും നാത്തൂനും എല്ലാരും കൂടെ പീഡിപ്പിക്കുന്നു എന്ന് പറഞ്ഞാൽ സാഹചര്യം അനുകൂലമാകും. സാഹചര്യം തെളിവുമായി.സ്ത്രീ ക്കുള്ള നിയമപരിരക്ഷയും നല്ലൊരു വക്കീലും കൂടിയായാൽ എല്ലാം തികഞ്ഞു.498 A യിലെ മെയിൻ evidences medical evidence, eye witness, phone calls, other massages തുടങ്ങിയവയൊക്കെയാണ്. 90% കേസുകളും കോടതിയിൽ പ്രൂവ് ചെയ്യാനായിട്ടില്ല.ഡിഫെൻസ്നായി പുരുഷൻ നല്ലോണം ബുദ്ധിമുട്ടും.
    കേസ് രജിസ്റ്റർ ചെയ്താൽ പെട്ടന്നുള്ള അറസ്റ്റ് എന്നത് മറ്റൊരു കാര്യം.

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദുരപയോഗിക്കപ്പെടുന്ന വകുപ്പ്. പീഡനത്തിനെതിരെ വകുപ്പുകളുണ്ടെങ്കിൽ ഒരാളെ പീഡിപ്പിക്കാനുള്ള വകുപ്പും ഇവിടെ ഉണ്ട്.നിയമത്തിലുള്ള വിശ്വാസം നഷ്ടപെടുമ്പോളാണ് പലപ്പോഴും ഒരാൾ നിയമം കയ്യിലെടുക്കുന്നത്.വധ ശിക്ഷ പോലും അപൂർവ്വത്തിൽ അപൂർവമായ കേസുകൾക്ക്. എത്രയാളുകൾ കൊലപാതകവും പീഡനം ചെയ്തിട്ട് പണത്തിന്റെ വക്കേലിന്റെ നിയമത്തിലുള്ള ലൂപ്പ് ഹോൾ കൊണ്ട് ഇറങ്ങിവരുന്നു.
    save indian family എന്ന ഒരു സങ്കടന ഇത് പോലുള്ള വ്യാജ കേസുകൾക്കെതിരെയും പുരുഷ നീതിക്ക് വേണ്ടിയും പ്രവർത്തിക്കുന്നുണ്ട്.marriage rate ലോകത്ത് കുറഞ്ഞു വരാനുള്ള കാരണം, mgtow, male herbivore എന്നതിനുള്ള ഒരു കാരണം ഇത് പോലുള്ള പുരുഷന്റെ മേലുള്ള സ്ത്രീ പീഡനമാണ്.

    Alimony എന്ന കാര്യവുമുണ്ട്. കേസ് കൊടുത്താൽ പുരുഷൻ അകത്തു പോകും പക്ഷെ ഭാര്യക്ക് ചിലവിനു കൊടുക്കണം. ആണും പെണ്ണും തുല്യരാണ് പക്ഷെ പുരുഷൻ സ്ത്രീക്ക് നഷ്ടപരിഹാരം കൊടുക്കണം.ഇജ്ജാതി നിയമങ്ങൾ

    പരിരക്ഷ ആയുധമായാൽ വളരെ അപകടം. എന്നാൽ പരിരക്ഷ വേണം താനും. ഇന്ന് കാശ് അടിച്ചെടുക്കാനുള്ള ഏറ്റവും നല്ല പരിപാടിയാണ് കല്യാണം കഴിച്ചു പീഡനക്കേസ് കൊടുത്ത് settlemen നു ശ്രമിച്ചു നല്ലൊരു സംഖ്യ അടിച്ചെടുക്കുക.
    സ്ത്രീ അമ്മയാണെങ്കിൽ പുരുഷൻ അച്ഛനാണ്.അമ്മയുടെ മഹത്വം പറയുന്നവർ അധികവും മറക്കുന്നു അച്ഛന്റ്റെ വിയർപ്പിന്റെയും സ്നേഹത്തെയും.

    1. Save Indian family ithe oru puthiya arivatto
      Alimony parayumbol sthreedhanam mathram return koduthal pore ?

      1. Save indian family foundation ഒരു ngo ആണ്. Equality of men, misuse of laws against men തുടങ്ങിയ കാര്യങ്ങൾക്കൊക്കെ വേണ്ടി പ്രവർത്തിക്കുന്നതാണ്.

        Alimony എന്നത് സ്ത്രീധനം മടക്കിക്കൊടുക്കുന്നതല്ല ബ്രോ.ജീവനാംശമാണ്.അത് ഒറ്റതവണയോ (പുരുഷന്റെ മൊത്തം ആസ്തിയുടെ മൂന്നിൽ ഒന്ന് വരെ ആകും )അല്ലേൽ മാസം തോറുമോ (ശമ്പളത്തിന്റെ 25% ഏകദേശം )കൊടുക്കേണ്ടതുണ്ട്.അത് കോടതി നിശ്ചയിക്കുന്നതാണ് പല കാര്യങ്ങളും നോക്കിക്കൊണ്ട്.ഇനിയിപ്പോ ഭാര്യക്ക് ജോലി ഉണ്ടെങ്കിൽ പോലും ഭർത്താവിന്റെ ജീവിതം നിലവാരത്തിനൊപ്പമുള്ള ശമ്പളമില്ലെങ്കിൽ അപ്പോഴും ഭാര്യക്ക് ജീവനാംശം കൊടുക്കണം.ഭർത്താവിന് ഭാര്യയും alimony കൊടുക്കണം എന്നത് നിയമത്തിലുണ്ടെകിലും അത് അപൂർവ സാഹചര്യമാണ്ര്യ. ഭാര്യക്ക് ജോലിയുണ്ട് ഭർത്താവിന് ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥ ഇപ്പൊ disabled ആണെങ്കിൽ ഒക്കെ.
        ഏതായലും പെട്ടാൽ ഓന്റെ ജീവിതം നായ നക്കും

      2. കൈലാസനാഥൻ

        ലൂക്കാ , 498A മജിസ്ട്രേറ്റ് കോടതി (criminal) യിലാണ്. സ്ത്രീധനം ജീവനാംശം ബന്ധം വേർപെടുത്തൽ ഇവയൊക്കെ കുടുംബക്കോടതിയിലാണ്. Y K പറഞ്ഞത് പോലെ 1/3 ഓ 25 % ശമ്പള വിഹിതം എന്നിങ്ങനെ ഒക്കെ ആണ്. സ്ത്രീധനം ഇപ്പോൾ ഇല്ല സമ്മാനം മാത്രമാണ് 1985 മുതൽ . സ്വർണ്ണം, പണം, മറ്റ് വീട്ടുസാമാനങ്ങൾ അങ്ങനെ എല്ലാം വിധി വരുമ്പോൾ അന്നത്തെ വിപണി മൂല്യവും 18% പലിശയും ചേർത്ത് ഒറ്റത്തവണ ആയോ രണ്ടോ മൂന്നോ പ്രാവശ്യമായോ ഒക്കെ വിധി വാങ്ങിയെടുക്കാം. ഇവിടെയും ചില തരികിട നടക്കും. ആദ്യ ഗഡു കൃത്യമായി കൊടുക്കും പിന്നെ കൃത്യസമയത്ത് കൊടുക്കില്ല അപ്പോൾ എതിർ കക്ഷി വീണ്ടും ഹർജി കൊടുക്കും കുറച്ചും കൊടുക്കും അങ്ങനെ ഈ പ്രക്രിയ തുടരും കാലങ്ങൾ എടുക്കും. ഇതിനിടെ മിക്കവാറും വിവാഹം ഒക്കെ നടക്കാം കോടതി കേറി മടുത്ത് ചിലപ്പോൾ ഇട്ടിട്ട് പോകാം. ബുദ്ധിമാൻമാർ കുടുംബ ബന്ധം ശിഥിലമാകും എന്ന് തോന്നിയാൽ സ്വത്ത് വകകൾ ഒക്കെ കൈമാറ്റം നടത്തുകയും പല തരികിടയും ഒക്കെ ചെയ്യും. ഇപ്പോൾ കാര്യങ്ങൾ ഏതാണ്ട് മനസ്സിലായില്ലേ. ഇനി അടുത്ത പാർട്ടിൽ നമുക്ക് കഥയുടെ ഗതി അനുസരിച്ച് കൂടുതൽ സംവദിക്കാം.

        1. കുറച്ചു തരികിടയില്ലാതെ ഈ കേസിൽ നിന്നൊന്നും ഊരാൻ പറ്റൂലല്ലോ. അപ്പോൾ ഇങ്ങൾ പറഞ്ഞ പോലെ ബുദ്ധിപരമായി തന്നെ നീങ്ങണം.

          1. കൈലാസനാഥൻ

            തീർച്ചയായും. വക്കീലിനെ മാത്രം ആശ്രയിക്കരുത് വേണ്ട തെളിവുകൾ ഒക്കെ അതായത് രേഖകൾ ഒക്കെ കൃത്യമായി കണ്ടെത്തി വക്കീലിനെ ഏൽപിക്കുക. അവധി ദിവസം രാവിലെ തന്നെ വക്കീലിനെ കണ്ട് വേണ്ട പടി കൊടുക്കുക. പോലീസിനേക്കാളും ചെറ്റകളാണ് വക്കീലൻ മാർ. പുണ്യാളൻ ആയാൽ അകത്ത് കിടക്കേണ്ടിവരും. വേണ്ടപ്പെട്ടവന്റെ ഹതഭാഗ്യരായ മാതാപിതാക്കൾ രണ്ട് ദിവസം റിമാൻഡിൽ കിടന്നിരുന്നു അതിനാൽ കേസ് വീണ്ടും 3 മാസം നീണ്ടു. അതൊക്കെ വഴിയേ പറയാം. എനിക്കീ വിഷയം വലിയ ഇഷ്ടമാണ്. വക്കീലല്ലെങ്കിലും പലരും പ്രാഥമിക ഉപദേശം തേടാറുണ്ട് പക്ഷേ ഒരുമിപ്പിക്കാൻ പരമാവധി ശ്രമിക്കും . എത്ര ലീവ് കളഞ്ഞിട്ടുണ്ടെന്നതിന് കണക്കില്ല.കാരണം സമുദായത്തിന്റെ ഒരു പ്രധാന ഭാരവാഹി ആയിരുന്നു.

    2. Yk,
      ഈ അടുത്തകാലത്ത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498 എ വകുപ്പിനെ സംബന്ധിച്ചുണ്ടായ ഉത്തരവ് ഈ പ്രതീക്ഷയെ അസ്ഥാനത്താക്കുന്നതാണ്. സുപ്രിംകോടതിയുടെ നിർദേശങ്ങൾ സ്ത്രീയുടെ അതിക്രമരഹിതമായ ജീവിതത്തേക്കാൾ ആത്യന്തികമായി കുടുംബമാണ് സംരക്ഷിക്കപ്പെടേണ്ടതെന്ന പാരമ്പര്യവാദികളുടെ വാദത്തെ അരക്കിട്ടുറപ്പിക്കുന്നതാണ്. ജസ്റ്റിസുമാരായ എ കെ ഗോയൽ, യു യു ലളിത് എന്നിവരടങ്ങിയ രണ്ടംഗ ബഞ്ചിന്റെതാണ് വിവാദ ഉത്തരവ്. ഐപിസി 498 എ വകുപ്പനുസരിച്ച് സ്ത്രീയുടെ ഭർത്താവോ ബന്ധുക്കളോ സ്ത്രീധനം ആവശ്യപ്പെട്ട് അവളെ പീഡിപ്പിക്കുന്നത് ശിക്ഷാർഹമാണ്. മൂന്നുവർഷംവരെ തടവും പിഴയുമാണ് ശിക്ഷ. 1984ലാണ് ഇന്ത്യൻ ശിക്ഷാനിയമം ഭേദഗതിചെയ്ത് ഈ വകുപ്പ് ഉൾപ്പെടുത്തിയത്. ജാമ്യമില്ലാത്ത വകുപ്പെന്ന നിലയിൽ കുറ്റവാളിക്കെതിരെ നിയമനടപടി തുടങ്ങുമ്പോൾത്തന്നെ ഒത്തുതീർപ്പിലേക്കെങ്കിലും നയിക്കാൻ ഈ വകുപ്പ് സഹായകമായിരുന്നു. എന്നാൽ പുതിയ ഉത്തരവിലൂടെ ഇത്തരം പരാതികളിൽ പ്രതിയെ സ്വമേധയാ അറസ്റ്റ് ചെയ്യുകയോ പ്രതിക്കെതിരെ ബലാൽക്കാരമായ നടപടികൾ സ്വീകരിക്കുകയോ ചെയ്യരുതെന്നാണ് പൊലീസിനും മജിസ്‌ട്രേറ്റിനും നിർദേശം നൽകിയിരിക്കുന്നത്. ഭർത്താവിനെതിരെ ക്രൂരത ആരോപിച്ച് 498 എ വകുപ്പ് പ്രകാരം ധാരാളം കേസുകൾ ഫയൽ ചെയ്യുന്നുണ്ടെന്നും ഈ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്നുമാണ് സുപ്രിംകോടതി പുതിയ നിർദേശങ്ങൾക്ക് അടിസ്ഥാനമായി പറയുന്നത്. പുതിയ ഉത്തരവിന് ആധാരമായി അമിക്കസ് ക്യൂറി പരിശോധിച്ചത് 2012ലെ നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകളാണ്. അതുപ്രകാരം, കുറ്റകൃത്യങ്ങൾ 93 ശതമാനമായി വർധിച്ചുവെങ്കിലും കേവലം 15.6 ശതമാനം മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളു.

      വായനയ്ക്കും നിർലോഭമായ പിന്തുണയ്ക്കും വളരെ സന്തോഷം, സത്യത്തിൽ ഈ കഥ എഴുതുന്നത് വരെ എനിക്ക് ഈ നിയമത്തെക്കുറിച്ച് കാര്യമായ അറിവ് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം, പക്ഷെ താങ്കളും, കൈലാസനാഥൻ ചേട്ടനുമൊക്കെ എനിക്ക് ഒരു പൂന്തോട്ടം തന്നെ ഈ വിഷയത്തിൽ തന്നു, വളരെയധികം നന്ദി…

  18. ജ്വാലേച്ചി.. എന്ത്‌ പറയണം എന്ന് ഒര് ഊഹവും ഇല്ല.. കഥ അത്രക്കും നല്ലരീതിയിൽ തന്നെ അവതരിപ്പിച്ചു..

    ഇത് വെറുമൊരു കഥയല്ലല്ലോ എന്ന് ഓർക്കുമ്പോൾ കൂടുതൽ മനസ്സിനെ ഓരോ വാക്കുകളും പിടിച്ചു കെട്ടുന്നു..

    എന്തൊക്കെയോ പറയണം എന്ന് മനസ്സിലുണ്ട് പക്ഷേ ഒന്നും പറയാൻ കഴിയാത്തൊരവസ്ഥ ?..

    ?

    1. ലില്ലീസ്,
      കഥയല്ല എന്നത് തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്, ഇങ്ങനെ ഒരു ദുരന്ത മുഖത്ത് അകപ്പെടുമ്പോൾ ഉള്ള നിസ്സഹായത അതാണ്, പിന്നെ ഈ നിയമങ്ങൾ മനുഷ്യ വിരുദ്ധമാകുന്നത് ഇതെല്ലാം പ്രതിപാദിക്കാൻ ആണ് ഇങ്ങനെ ഒരു സാഹസത്തിന് മുതിർന്നത്..
      വളരെ സന്തോഷം വായനയ്ക്ക്… ❣️❣️❣️

  19. Real stry ne parayumbola ithinte theevratha koodune……

    1. ലൂക്കാ,
      വളരെ സന്തോഷം.. ???

  20. കൈലാസനാഥൻ

    ജ്യാല, പച്ചയായ ജീവിത കഥ ആയത് കൊണ്ട് കൂടുതൽ പറയാൻ പറ്റില്ല എന്നിരുനാലും താങ്കളുടെ ശൈലിയിൽ എഴുതി പിടിപ്പിച്ചപ്പോൾ ഒരു ആനച്ചന്തം ഉണ്ട് . ഇന്ന് രാവിലെ ഇതിന് മുൻപത്തെ ഭാഗത്ത് ഒരു അഭിപ്രായം കുറിച്ചിരുന്നു. ശരിക്കും ഇവിടെയാണ് അത് വേണ്ടിയിരുന്നത്. ഇന്നത് കുറിക്കാൻ കാരണം ഈ പാർട്ട് വൈകുമായിരിക്കും എന്തെങ്കിലും ഗുണം ഉണ്ടാവുമെങ്കിൽ ഉണ്ടാകട്ടെ എന്ന് വിചാരിച്ചാണ്. ഈ അവസ്ഥയിൽ മദ്യത്തിൽ ശണം പ്രാപിക്കുന്നത് സർവ്വ സാദാരണമാണ്. ആദ്യമാദ്യം കോടതിയിൽ പഞ്ചപുച്ഛമടക്കി കൂട്ടിൽ കേറി നിൽക്കും പിന്നീട് കുറഞ്ഞത് മൂന്നു പെഗ്ഗെങ്കിലും അടിച്ചിട്ടാ കോടതിയിൽ ചെല്ലാറ്. പ്രതികളുടെ കൂട് മജിസ്ടേറ്റിന്റെ മുന്നിൽ നിന്നും അങ്ങേ അറ്റത്തായിരിക്കുകയും മറ്റു പ്രതികൾ ഒക്കെയും മദ്യലഹരിയിൽ തന്നെയുമായിരിക്കും. എന്റെ ഒരു വേണ്ട പ്പെട്ടവനും അടിച്ചു ഫിറ്റായിട്ടാണ് കോടതിയിൽ ചെന്നിരുന്നത്. അന്ന് ഞാനും തികഞ്ഞ ഒരു മദ്യപാനി ആയിരുന്തിനാലും ലീവെടുത്തു കമ്പനി കൊടുത്തിരുന്നു എന്ന് പറഞ്ഞ് ഞാൻ അവനെ വഹിച്ചിട്ടില്ല കേട്ടോ. അഞ്ച് വർഷമാണ് ആ മൂധേവിയും കുടുംബവും കളയിച്ചത്. സമുദായം അറിഞ്ഞുള്ള വിവാഹമായതിനാൽ കൊടുക്കൽ (സമ്മാനം) വാങ്ങലിന്റെ കൃത്യമായ കണക്കുണ്ടായതിനാലും സുഹൃത്തായ ഞാൻ ഇത്തിരി പിശകായതിനാലും തന്ത്ര പരമായി അവളെക്കൊണ്ട് ആ സ്വർണം പണയം വെപ്പിച്ചിരുന്നു അല്ലായിരുന്നെങ്കിൽ അത് കൂടി കൊടുക്കേണ്ടിവന്നേനേ . ഇതിനിടയിൽ അവർ ബാങ്കിൽ നിന്ന് ഉരുപ്പടി പണയം എടുത്തിരുന്നു. ബാങ്കിൽ നിന്ന് അതിന്റെ വിശദമായ രേഖ എടുക്കാൻ കോടതി ഉത്തരവ് വരെ വാങ്ങിക്കേണ്ടി വന്ന കഥ എഴുതിയാൽ തീരില്ല. 2006 ലെ വിധിപ്പകർപ്പ് ഒരെണ്ണം എന്റെെ കൈവശവും ഉണ്ട് അത് പഠിച്ച് മറ്റു പലരേയും ഉത്ബോധിപ്പിച്ച് പലരുടേയും കുടുംബ പ്രശ്നം ഒഴിവാക്കുക ലക്ഷ്യമാക്കി മാത്രം.നല്ലെഴുത്തിന് ആശംസകൾ. മറ്റേ അഭിപ്രായം കൂടി ഒന്ന് നോക്കിയേക്ക്.

    1. കൈലാസനാഥൻ ചേട്ടാ,
      താങ്കൾക്ക് ഈ വിഷയത്തിൽ ഇത്രമാത്രം അറിവ് ഉണ്ടാകും എന്ന് ഞാൻ അറിഞ്ഞിരുന്നില്ല, അല്ലങ്കിൽ ആദ്യമേ താങ്കളെ കോണ്ടാക്ട് ചെയ്യുമായിരുന്നു,
      പിന്നെ താങ്കൾ മുൻ കമന്റിൽ പറഞ്ഞിരിക്കുന്നത് ഒക്കെ തന്നെയാണ് ഈ കഥയിലും സംഭവിക്കുന്നത്, ഇത് ഒരാളുടെ ജീവിതം ആണെങ്കിലും ഒരു കഥാരൂപത്തിൽ എഴുതുമ്പോൾ നിയമത്തിന്റ നൂലാമാലകളിൽ ഒന്നു കയറി ഇറങ്ങുക അല്ലാതെ അതിനെ പോസ്റ്റ്‌മോർട്ടം ചെയ്യണ്ട ആവശ്യവുമില്ല എന്ന് തോന്നുന്നു.
      കഥയിലൂടെ ഇത് ജനങ്ങൾക്ക് ഒന്ന് മനസ്സിലാകുക എന്നാണ് ഞാൻ ആഗ്രഹിച്ചത്. അത് സാധിച്ചിരിക്കുന്നു അടുത്ത ഭാഗങ്ങൾ ഉടനെ വരുന്നതാണ്,
      എഴുത്തിനെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കുന്നതിന് വളരെ സന്തോഷം ഒപ്പം ഹൃദയംഗമായ നന്ദിയും…

  21. ചേച്ചി…
    എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല…. ഇത് ഒരാളുടെ ജീവിതത്തിലെ കഥ ആണെല്ലോ എന്ന് ഓർത്തു വായിച്ചപ്പോൾ കണ്ണീർ നിർത്താൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ട്… നമ്മളെ പെണ്ണുങ്ങളുടെ പേര് കളയാൻ വേണ്ടി ഓരോന്നും ജനിച്ചോളും.. ?…
    ആ വ്യക്തിയുടെ samadathode കഥ എഴുതുന്നതെങ്കിൽ, അദ്ദേഹത്തോട് പറയണം എന്റെ പ്രാർത്ഥന ഉണ്ടാവും കൂടെ എന്ന് ☺️..
    ചേച്ചിയുടെ എഴുത്തിനെ കുറിച് ഒന്നും പറയാനില്ല… എപ്പോഴും ഉള്ളത് pole thanne super ??

    1. ഷാനാ,
      നമ്മൾ ഒക്കെ എത്ര ഭാഗ്യവാൻ മാർ ആണ്, ഈ ദുരന്തങ്ങൾ ഒക്കെ അനുഭവവിച്ചെങ്കിലും ഇപ്പോൾ സമാധാനമായി ഇരിക്കുന്നുണ്ട്..
      വായനയ്ക്ക് ഇഷ്ടം… ???

  22. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️?

    1. ,❣️❣️❣️

  23. ?✨P????????????_P?✨❤️

    ?❤️???

    1. ???

  24. എന്താ ചേച്ചി പറയേണ്ടത്… ലവൾ ഒക്കെ ഇപ്പോളും ഒരു പ്രോബ്ലം ഇല്ലാതെ സുഖിക്കുന്നുണ്ടാകും… ഒരു പാവപ്പെട്ടവന്റെ ജീവിതം തീർത്തിട്ട്… ജോലി എങ്കിലും കളയാതെ ഇരുന്നുടാരുന്നോ ?

    1. ജീവൻ,
      ഒരാൾ വീഴുമ്പോൾ അല്ലേ പിന്നെയും, പിന്നെയും അടിക്കാൻ കഴിയു, അടുത്ത ഭാഗത്തോടെ സന്ദീപിന്റെ ദുരന്തങ്ങൾ പൂർത്തിയാവും, ഇനി ഒരു രണ്ട് പാർട്ടിൽ കഥ തീരുമെന്ന് പ്രതീക്ഷിക്കുന്നു…
      വായനയ്ക്ക് സന്തോഷം… ❣️❣️❣️

    1. ???

Comments are closed.