മഹാനദി 9 (ജ്വാല ) 1445

” ശരി സാർ, 

 

ഞാൻ യാന്ത്രികമായി സാമിന്റെ ഒപ്പം നടന്നു. 

അപ്പോഴേക്കും ടേബിൾ കായലിന്റെ കരയിൽ അവർ പിടിച്ചിട്ടിരുന്നു, ഞാൻ അവിടെ ഇരുന്നു, കായലിലൂടെ പോകുന്ന ബോട്ടുകൾ, ചെറിയ വള്ളത്തിൽ കക്ക വാരുന്നവർ, ഇളം  കാറ്റ് തഴുകി കടന്നു പോയി, 

 

 സാം കൊണ്ട് വന്ന കവർ ഞാൻ തുറന്നു “ഓൾഡ്  മൊങ്ക്‌ റം, “അപ്പോഴേക്കും വെയ്റ്റർ ഗ്ലാസ്സും, ഐസ് ക്യൂബും, സോഡയും ആയി  വന്നു, 

 

” ഡാ നിനക്കെന്താ കഴിക്കാൻ , 

 

സാം ചോദിച്ചു, 

 

” നിനക്ക് ഇഷ്ടമുള്ളത് പറയ്, 

 

ഞാൻ കുപ്പിയുടെ മൂടി പൊട്ടിച്ച് ഗ്ലാസ്സിലേക്ക് മദ്യം പകർന്നു, ബോധപൂർവ്വം ഞാൻ സാമിന്റെ ഗ്ലാസ്സിൽ ഒഴിച്ചില്ല, 

ഐസ് ക്യൂബ വാരിയിട്ട്  സോഡാ തുറന്ന് ഗ്ലാസ്സിൽ ഒഴിച്ചു എന്നിട്ട് 

 

” ഇത് താനാടാ മലയാളി സ്റ്റയിൽ ” 

 

എന്ന് മനസ്സിൽ ഉരുവിട്ട് ഒറ്റവലിക്ക് കുടിച്ചു, 

 

ചുണ്ടിന്റെ വശങ്ങളിലൂടെ ഒഴുകിയിറങ്ങിയ  മദ്യം ഇടം കൈ കൊണ്ട് തുടച്ചു, ടച്ചിങ്സിന് ഒന്നും കൊണ്ട് വന്നിരുന്നില്ല, വെയ്റ്ററുടെ കൈയിൽ നിന്ന് സിഗരറ്റ് വാങ്ങി എന്നിട്ട് ഒരെണ്ണം കത്തിച്ചു, പുക ആസ്വദിച്ച് എടുത്തു. 

 

” ഡാ … സാമേ  എന്താ ഞാൻ പോയതിന്റെ ഇടയിൽ സംഭവിച്ചത്….? 

 

സാം എന്റെ മുഖത്തേയ്ക്ക് നോക്കി, പിന്നെ മദ്യം അവന്റെ ഗ്ലാസ്സിൽ പകർന്നു ഒരിറക്ക് കുടിച്ചു എന്നിട്ട് പറഞ്ഞു, 

71 Comments

  1. ❤️❤️❤️❤️❤️

  2. Continue the story please please please

  3. ജ്വാല ജി.. ഇത് വായിച്ചു കൊണ്ട് ഇരുന്ന ഒരാൾക്ക് ഇത് തുടർന്ന് വായിക്കാൻ സാഹചര്യം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും വായിക്കും എന്ന് കൂടെ പറയാൻ പറഞ്ഞു. അതിവിടെ അറിയിക്കുന്നു.. ?

    പിന്നെ ഞാനും വാക്ക് തെറ്റിക്കില്ല കേട്ടോ. ഉറപ്പായും വായിക്കും മുഴുവൻ വന്നിട്ട്.. അതാവുമ്പോ ഒരുമിച്ചു അങ്ങ് വായിക്കാലോ. സ്നേഹം അറിയിക്കുന്നു..

    1. എം. കെ
      ഞാൻ ആദ്യം നോക്കുന്ന ആളാണ് ചേച്ചി, എല്ലാവരുടെയും തിരക്കുകളും, പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സമയം കിട്ടിയാൽ എന്തായാലും വായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
      വളരെ സന്തോഷം, രണ്ടാളോടും സ്നേഹവും…

  4. സംഗതി പൊലിച്ചൂട്ടോ,.,.
    അവന്റെ ജീവിതത്തിലെ മോശം ഒരധ്യായം.,.,.
    അതിവിടെ നന്നായി തന്നെ പറഞ്ഞു വച്ചു.,.,
    സ്നേഹം.,.,.??

    1. തമ്പു അണ്ണൻ,
      എവിടെ എന്ന് വിചാരിച്ചു, തിരക്കാകും അല്ലേ? സന്തോഷം വായനയ്ക്ക്… ❣️❣️❣️

  5. എന്തൊക്കെ ആയാലും അവൾക്ക് പണി പാലുംവെള്ളത്തിൽ കൊടുക്കണം ഇതൊക്കെ കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ ഡയലോഗ് ആണേ ഓര്മ വരുണന്റെ വേലി ചാടിയ പശു കോൽ കൊണ്ട് ചാകുമെന്ന്

    1. അമൽ,
      ഒരാളുടെ ജീവിതത്തിൽ വന്നു ഭാവിക്കുന്ന കാര്യങ്ങളല്ലേ, പ്രതികാരം ചെയ്യണമെന്ന് എഴുത്തുകാരി എന്ന നിലയിൽ എനിക്കും ആഗ്രഹമുണ്ട്, ജീവിതം അല്ലേ, അപ്പോൾ എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം…
      വായനയ്ക്ക് വളരെ സന്തോഷം…

      1. കൈലാസനാഥൻ

        ഇങ്ങനെ മറുപടി തുടക്കം മുതൽ കൊടുത്തിരുന്നെങ്കിൽ വായനക്കാരന്റെ ആകാംക്ഷ പത്തിരട്ടി കൂടിയേനേ കൂടുതൽ ആളുകൾ എത്തുകയും ചെയ്തേനേ. താങ്കൾ തുടക്കത്തിൽ തന്നെ നായകൻ അതീവ സന്തോഷവാനായി ജീവിക്കുന്നു എന്ന് പറയരുതായിരുന്നു. പറ്റിയത് പറ്റി ഇനി ദയവായി സസ്പെൻസ് പൊളിക്കരുത്.

Comments are closed.