മഹാനദി 9 (ജ്വാല ) 1445

” സാം, എന്താണിയാൾ പറയുന്നത്  ഒന്നും മനസ്സിലായില്ലല്ലോ? 

 

” സാർ, എന്താണീ വകുപ്പ്? സാർ എന്തോ ടെററിസം എന്നൊക്കെ പറയുന്നത് കേട്ടു…? 

 

വക്കീൽ മുരടനക്കി പിന്നെ മെല്ലെ പറഞ്ഞു തുടങ്ങി, 

 

” ജാമ്യം കിട്ടുന്ന കാര്യം കുറച്ച് സംശയമാണ്, 

 

” അതെന്താ സാർ അല്ലേ പറഞ്ഞത്, രണ്ട് ജാമ്യക്കാരും, കരമടച്ച രസീതും മതിയെന്ന്… 

 

” അതൊക്കെ ശരി തന്നെ പക്ഷേ…. ഈ വകുപ്പ് കുറച്ച് കടുപ്പമാണ്, ആരോ അറിയാവുന്നവർ മനപ്പൂർവ്വം കളിച്ചതാണ്… 

 

അതായത് ചെറിയ ദാമ്പത്യ തര്‍ക്കങ്ങളില്‍ പോലും പകപോക്കാനോ സമ്മര്‍ദ്ദതന്ത്രമായോ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഭാര്യയോ ബന്ധുക്കളോ വ്യാജ സ്ത്രീധനപീഡന പരാതികള്‍ നല്‍കുന്ന സംഭവങ്ങള്‍ നാള്‍ക്കുനാള്‍ ഏറി വരുന്നത് ഈ നിയമത്തിന്റെ പഴുത് ഉപയോഗിച്ചാണ്. 

 

തെളിവോ സാക്ഷികളോ ആവശ്യമില്ല എന്നതാണ് ഈ വകുപ്പിന്റെ ദുരുപയോഗ സാധ്യത ഏറ്റുന്നത്. പോലീസ് ഉദ്യോഗസ്ഥന് മുന്‍പാകെ വധുവോ  ബന്ധുവോ വെള്ളപേപ്പറില്‍ എഴുതി നല്‍കുന്ന കേവല പരാതി മതിയാകും കേസ് രജിസ്റ്റര്‍ ചെയ്യാനും അറസ്റ്റ് നടത്താനും.

 

” അപ്പോൾ ഇതെല്ലാം അറിഞ്ഞു കൊണ്ട് പാര വച്ചതാണ് അല്ലേ സാറേ, 

 

സാം വക്കീലിനോട്  ചോദിച്ചു, 

 

” അതാണല്ലോ ഞാൻ നേരത്തെ തന്നോട് പറഞ്ഞത്, ഗൾഫിൽ നിന്ന് വരുന്നവനെ നേരെ അറസ്റ്റ് ചെയ്യുക കോടതിയിൽ ഹാജരാക്കുക ഇതൊക്കെ അത്ര പെട്ടന്ന് നടക്കുന്ന കാര്യമല്ല, ഈ നിയമത്തിന്റെ പിൻബലവും ഒപ്പം രാക്ഷ്ട്രീയമായും ആരോ കളിച്ചിട്ടും ഉണ്ടാകാം, 

71 Comments

  1. ❤️❤️❤️❤️❤️

  2. Continue the story please please please

  3. ജ്വാല ജി.. ഇത് വായിച്ചു കൊണ്ട് ഇരുന്ന ഒരാൾക്ക് ഇത് തുടർന്ന് വായിക്കാൻ സാഹചര്യം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും വായിക്കും എന്ന് കൂടെ പറയാൻ പറഞ്ഞു. അതിവിടെ അറിയിക്കുന്നു.. ?

    പിന്നെ ഞാനും വാക്ക് തെറ്റിക്കില്ല കേട്ടോ. ഉറപ്പായും വായിക്കും മുഴുവൻ വന്നിട്ട്.. അതാവുമ്പോ ഒരുമിച്ചു അങ്ങ് വായിക്കാലോ. സ്നേഹം അറിയിക്കുന്നു..

    1. എം. കെ
      ഞാൻ ആദ്യം നോക്കുന്ന ആളാണ് ചേച്ചി, എല്ലാവരുടെയും തിരക്കുകളും, പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സമയം കിട്ടിയാൽ എന്തായാലും വായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
      വളരെ സന്തോഷം, രണ്ടാളോടും സ്നേഹവും…

  4. സംഗതി പൊലിച്ചൂട്ടോ,.,.
    അവന്റെ ജീവിതത്തിലെ മോശം ഒരധ്യായം.,.,.
    അതിവിടെ നന്നായി തന്നെ പറഞ്ഞു വച്ചു.,.,
    സ്നേഹം.,.,.??

    1. തമ്പു അണ്ണൻ,
      എവിടെ എന്ന് വിചാരിച്ചു, തിരക്കാകും അല്ലേ? സന്തോഷം വായനയ്ക്ക്… ❣️❣️❣️

  5. എന്തൊക്കെ ആയാലും അവൾക്ക് പണി പാലുംവെള്ളത്തിൽ കൊടുക്കണം ഇതൊക്കെ കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ ഡയലോഗ് ആണേ ഓര്മ വരുണന്റെ വേലി ചാടിയ പശു കോൽ കൊണ്ട് ചാകുമെന്ന്

    1. അമൽ,
      ഒരാളുടെ ജീവിതത്തിൽ വന്നു ഭാവിക്കുന്ന കാര്യങ്ങളല്ലേ, പ്രതികാരം ചെയ്യണമെന്ന് എഴുത്തുകാരി എന്ന നിലയിൽ എനിക്കും ആഗ്രഹമുണ്ട്, ജീവിതം അല്ലേ, അപ്പോൾ എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം…
      വായനയ്ക്ക് വളരെ സന്തോഷം…

      1. കൈലാസനാഥൻ

        ഇങ്ങനെ മറുപടി തുടക്കം മുതൽ കൊടുത്തിരുന്നെങ്കിൽ വായനക്കാരന്റെ ആകാംക്ഷ പത്തിരട്ടി കൂടിയേനേ കൂടുതൽ ആളുകൾ എത്തുകയും ചെയ്തേനേ. താങ്കൾ തുടക്കത്തിൽ തന്നെ നായകൻ അതീവ സന്തോഷവാനായി ജീവിക്കുന്നു എന്ന് പറയരുതായിരുന്നു. പറ്റിയത് പറ്റി ഇനി ദയവായി സസ്പെൻസ് പൊളിക്കരുത്.

Comments are closed.