മഹാനദി 9 (ജ്വാല ) 1445

പരാതി ലഭിച്ചാലുടൻ ഭർത്താവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യാവുന്ന രീതിയിൽ ആണ് ഈ നിയമം , അതിന്റെ ഇടയിൽ ചില ഇരട്ടത്താപ്പും ഉണ്ട് 

ഈ വകുപ്പിന്, 

 

ഭാര്യക്ക് സംരക്ഷണം വേണമെന്നു പറയുമ്പോൾ ഭർതൃമാതാവിനേയും ഭാര്യാസഹോദരിയേയും ഭർത്താവിന്റെ മറ്റ് സ്ത്രീ ബന്ധുക്കളേയും സംരക്ഷിക്കുന്നതിനേക്കുറിച്ച് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നതേയില്ല, 

 

ഗാർഹിക ഇടത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ നടക്കുന്ന ക്രൂരത പൊതുഇടങ്ങളിൽ നടക്കുന്ന സംഭവങ്ങളേക്കാൾ തെളിയിക്കാൻ ഏറെ പ്രയാസമുള്ളതാണെന്ന് കോടതിക്കും, നിയമം ഉണ്ടാക്കിയവനും അറിയാം  

 

കള്ളക്കേസുകളാണ്’ ഫയൽചെയ്യുന്നത് എന്ന് ഏത് പൊട്ടനും മനസ്സിലാകും, 

സ്ത്രീ അബലയാണ്, തബലയാണെന്നൊക്കെ കുറെ മഹാന്മാർ എഴുതിയും വച്ചിട്ടുണ്ടല്ലോ അതനുസരിച്ച് നിയമങ്ങളും അങ്ങോട്ടേയ്ക്ക് ചായും, പാവം പുരുഷൻ അവനെ കേൾക്കാൻ ഒരു സിസ്റ്റത്തിനും കഴിയുകയുമില്ല, 

 

സ്ത്രീകൾക്ക് എന്ത് തോന്നിവാസം ചെയ്താലും സംരക്ഷണം ഉണ്ട്, കാക്കത്തൊള്ളായിരം സ്ത്രീ സങ്കടനകൾ വേറെ, ഇതിൽ പെട്ടു പോയാൽ പിന്നെ ഊരാൻ കുറച്ച് പാടാണ്, 

സ്ത്രീയുടെ നില എങ്ങനെ 

 

മെച്ചപ്പെടുത്താമെന്ന നിലയിലാവണം സ്ത്രീപക്ഷ നിയമങ്ങൾ വ്യാഖ്യാനിക്കേണ്ടത്.,.,

 

ബോസ് ഏതോ വലിയ നിയമതത്ത്വജ്ഞനെ പോലെ പറഞ്ഞു നിർത്തി.,.,.

 

” ങ്ങും.,.,

 

നിസ്സംഗതയോടുള്ള ഒരു മൂളൽ മാത്രമായിരുന്നു എന്റെ മറുപടി.,.,.

71 Comments

  1. ❤️❤️❤️❤️❤️

  2. Continue the story please please please

  3. ജ്വാല ജി.. ഇത് വായിച്ചു കൊണ്ട് ഇരുന്ന ഒരാൾക്ക് ഇത് തുടർന്ന് വായിക്കാൻ സാഹചര്യം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും വായിക്കും എന്ന് കൂടെ പറയാൻ പറഞ്ഞു. അതിവിടെ അറിയിക്കുന്നു.. ?

    പിന്നെ ഞാനും വാക്ക് തെറ്റിക്കില്ല കേട്ടോ. ഉറപ്പായും വായിക്കും മുഴുവൻ വന്നിട്ട്.. അതാവുമ്പോ ഒരുമിച്ചു അങ്ങ് വായിക്കാലോ. സ്നേഹം അറിയിക്കുന്നു..

    1. എം. കെ
      ഞാൻ ആദ്യം നോക്കുന്ന ആളാണ് ചേച്ചി, എല്ലാവരുടെയും തിരക്കുകളും, പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സമയം കിട്ടിയാൽ എന്തായാലും വായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
      വളരെ സന്തോഷം, രണ്ടാളോടും സ്നേഹവും…

  4. സംഗതി പൊലിച്ചൂട്ടോ,.,.
    അവന്റെ ജീവിതത്തിലെ മോശം ഒരധ്യായം.,.,.
    അതിവിടെ നന്നായി തന്നെ പറഞ്ഞു വച്ചു.,.,
    സ്നേഹം.,.,.??

    1. തമ്പു അണ്ണൻ,
      എവിടെ എന്ന് വിചാരിച്ചു, തിരക്കാകും അല്ലേ? സന്തോഷം വായനയ്ക്ക്… ❣️❣️❣️

  5. എന്തൊക്കെ ആയാലും അവൾക്ക് പണി പാലുംവെള്ളത്തിൽ കൊടുക്കണം ഇതൊക്കെ കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ ഡയലോഗ് ആണേ ഓര്മ വരുണന്റെ വേലി ചാടിയ പശു കോൽ കൊണ്ട് ചാകുമെന്ന്

    1. അമൽ,
      ഒരാളുടെ ജീവിതത്തിൽ വന്നു ഭാവിക്കുന്ന കാര്യങ്ങളല്ലേ, പ്രതികാരം ചെയ്യണമെന്ന് എഴുത്തുകാരി എന്ന നിലയിൽ എനിക്കും ആഗ്രഹമുണ്ട്, ജീവിതം അല്ലേ, അപ്പോൾ എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം…
      വായനയ്ക്ക് വളരെ സന്തോഷം…

      1. കൈലാസനാഥൻ

        ഇങ്ങനെ മറുപടി തുടക്കം മുതൽ കൊടുത്തിരുന്നെങ്കിൽ വായനക്കാരന്റെ ആകാംക്ഷ പത്തിരട്ടി കൂടിയേനേ കൂടുതൽ ആളുകൾ എത്തുകയും ചെയ്തേനേ. താങ്കൾ തുടക്കത്തിൽ തന്നെ നായകൻ അതീവ സന്തോഷവാനായി ജീവിക്കുന്നു എന്ന് പറയരുതായിരുന്നു. പറ്റിയത് പറ്റി ഇനി ദയവായി സസ്പെൻസ് പൊളിക്കരുത്.

Comments are closed.