മഹാനദി 9 (ജ്വാല ) 1445

ഒരേ ദിനചര്യയുടെ തുടർ ദിനങ്ങൾ, 

 

മലയാള പത്രങ്ങളിൽ കാണുന്ന കൊലപാതകം, ഭവനഭേദനം  തുടങ്ങിയ പ്രശസ്തമായ ഏത് കേസിലെ പ്രതികളാണെങ്കിലും വൈകിട്ട് സബ്‌ജയിലിൽ എത്തും, അങ്ങനെ അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു.,.,.,

 

◆◆◆◆◆◆◆

 

മൂന്നാമത്തെ ദിവസം.,.,.,

 

ഇന്ന് എന്റെ കേസ് പരിഗണിക്കുന്ന ദിവസം ആണ്, 

കണ്ണുകൾ എപ്പോഴും സൂപ്രണ്ടിന്റെ റൂമിലേക്ക് ആയിരുന്നു, ആരെങ്കിലും വരുമോ എന്ന ഉത്കണ്ഠ, എന്റെ മാത്രം അവസ്ഥ അല്ലായിരുന്നു അത് മിക്ക  സെല്ലിലെയും തടവുകാർ ഇങ്ങനെ ഒക്കെ ആയിരുന്നു. 

 

ഏകദേശം  നാലുമണിയോടെ അടുപ്പിച്ച് ആയി  കാണും എന്നെ വിളിക്കാൻ പോലീസ് എത്തി, 

വികാര നിർഭരമായ യാത്ര, ബോസിനോട് കെട്ടിപിടിച്ച് യാത്ര പറഞ്ഞു, അപ്പോൾ ആരോ പറഞ്ഞു, 

 

” സന്ദീപേ ബീഡിയുടെ കാര്യം മറക്കണ്ട, 

 

അവരുടെ സാധനങ്ങൾ തിരിച്ചു ഏൽപ്പിച്ചു വീണ്ടും തടിയൻ ബുക്കിൽ ഒപ്പ്  വച്ചു.  എന്റെ ബെൽറ്റ് നോക്കുമ്പോൾ കാണുന്നില്ല, 

 

” അവിടെയുള്ള ഏതെങ്കിലും എടുത്ത് ഇട്ട് കൊണ്ട് പോടോ, 

 

എന്നുള്ള പോലീസുകാരന്റെ ഡയലോഗ് കേട്ടപ്പോ പിന്നെ ബെൽറ്റ് ഒന്നും എടുക്കാൻ നിന്നില്ല,  പുറത്ത് സാം ഉണ്ടായിരുന്നു, മനസ്സിലാകെ ഒരു മരവിപ്പ്,. മനസ്സിന്റെ ഉള്ളിൽ കറുത്ത വലയം എന്നെ വന്നു മൂടി ഈ ലോകത്ത് നിന്ന് തന്നെ ഒറ്റപ്പെടുത്തി… 

71 Comments

  1. ❤️❤️❤️❤️❤️

  2. Continue the story please please please

  3. ജ്വാല ജി.. ഇത് വായിച്ചു കൊണ്ട് ഇരുന്ന ഒരാൾക്ക് ഇത് തുടർന്ന് വായിക്കാൻ സാഹചര്യം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും വായിക്കും എന്ന് കൂടെ പറയാൻ പറഞ്ഞു. അതിവിടെ അറിയിക്കുന്നു.. ?

    പിന്നെ ഞാനും വാക്ക് തെറ്റിക്കില്ല കേട്ടോ. ഉറപ്പായും വായിക്കും മുഴുവൻ വന്നിട്ട്.. അതാവുമ്പോ ഒരുമിച്ചു അങ്ങ് വായിക്കാലോ. സ്നേഹം അറിയിക്കുന്നു..

    1. എം. കെ
      ഞാൻ ആദ്യം നോക്കുന്ന ആളാണ് ചേച്ചി, എല്ലാവരുടെയും തിരക്കുകളും, പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സമയം കിട്ടിയാൽ എന്തായാലും വായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
      വളരെ സന്തോഷം, രണ്ടാളോടും സ്നേഹവും…

  4. സംഗതി പൊലിച്ചൂട്ടോ,.,.
    അവന്റെ ജീവിതത്തിലെ മോശം ഒരധ്യായം.,.,.
    അതിവിടെ നന്നായി തന്നെ പറഞ്ഞു വച്ചു.,.,
    സ്നേഹം.,.,.??

    1. തമ്പു അണ്ണൻ,
      എവിടെ എന്ന് വിചാരിച്ചു, തിരക്കാകും അല്ലേ? സന്തോഷം വായനയ്ക്ക്… ❣️❣️❣️

  5. എന്തൊക്കെ ആയാലും അവൾക്ക് പണി പാലുംവെള്ളത്തിൽ കൊടുക്കണം ഇതൊക്കെ കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ ഡയലോഗ് ആണേ ഓര്മ വരുണന്റെ വേലി ചാടിയ പശു കോൽ കൊണ്ട് ചാകുമെന്ന്

    1. അമൽ,
      ഒരാളുടെ ജീവിതത്തിൽ വന്നു ഭാവിക്കുന്ന കാര്യങ്ങളല്ലേ, പ്രതികാരം ചെയ്യണമെന്ന് എഴുത്തുകാരി എന്ന നിലയിൽ എനിക്കും ആഗ്രഹമുണ്ട്, ജീവിതം അല്ലേ, അപ്പോൾ എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം…
      വായനയ്ക്ക് വളരെ സന്തോഷം…

      1. കൈലാസനാഥൻ

        ഇങ്ങനെ മറുപടി തുടക്കം മുതൽ കൊടുത്തിരുന്നെങ്കിൽ വായനക്കാരന്റെ ആകാംക്ഷ പത്തിരട്ടി കൂടിയേനേ കൂടുതൽ ആളുകൾ എത്തുകയും ചെയ്തേനേ. താങ്കൾ തുടക്കത്തിൽ തന്നെ നായകൻ അതീവ സന്തോഷവാനായി ജീവിക്കുന്നു എന്ന് പറയരുതായിരുന്നു. പറ്റിയത് പറ്റി ഇനി ദയവായി സസ്പെൻസ് പൊളിക്കരുത്.

Comments are closed.