മഹാനദി 9 (ജ്വാല ) 1445

അമ്മ എന്നും വിളിച്ചു കേഴുന്ന ദൈവങ്ങൾക്ക് പോലും നമ്മളേ വേണ്ടാതായോ അമ്മേ? 

 

അമ്മയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകി കൊണ്ടിരുന്നു, 

അമ്മയെ ചേർത്ത് ഞാൻ പിടിച്ചു കണ്ണുകൾ തുടച്ചിട്ട് സമാധാനമായിരിക്കാൻ പറഞ്ഞു, 

അപ്പോഴാണ് ആരോ സന്ദീപിനെ വിളിക്കുന്നു എന്ന് പറഞ്ഞത്, 

 

ഞാൻ കോടതിക്കുള്ളിലേക്ക് കയറി എന്നിട്ട് ജഡ്ജിനെ കൈക്കൂപ്പി, 

 

സിനിമയിൽ കാണുന്ന പോലെയുള്ള കോടതിമുറി ഒന്നുമല്ല കണ്ടത്, കുറെ ആൾക്കാർ ഞെങ്ങി ഞെരുങ്ങി നിൽക്കുന്ന ഒരു ചെറിയ മുറി, വക്കീൽ കാണിച്ചു തന്ന സ്ഥലത്തേയ്ക്ക് നീങ്ങി നിന്നു. 

 

ജഡ്ജി എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി പിന്നെ കൈയിലിരുന്ന പേപ്പർ വായിക്കാൻ തുടങ്ങി, 

ജഡ്ജി വായിക്കുന്നത് പൂർണമായും മനസ്സിലായില്ല എങ്കിലും ഇടയ്ക്കിടെ സ്ത്രീധന പീഡനം എന്നും, സ്നേഹയുടെ കഴുത്തിൽ ഷാൾ ഇട്ട് ചുറ്റി പിടിച്ചു മർദ്ദിച്ചു എന്നൊക്കെ കേൾക്കുകയും ചെയ്തു. 

 

കുറ്റപത്രം  ഭാവനയും, അതിഭാവുകത്വവും, അതിശയോക്തികളും എങ്ങനെ ഒക്കെ ഉപയോഗിക്കാമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായി, 

ഇതെല്ലാം വായിച്ചു കഴിഞ്ഞിട്ട് ജഡ്ജിയുടെ ചോദ്യം താൻ ഇതെല്ലാം ചെയ്തിട്ടുണ്ടോ എന്ന്, എന്തൊരു വിരോധാഭാസമാണ് അതേ അല്ലങ്കിൽ ഇല്ല എന്ന വാക്കുമാത്രമാണ് കോടതിയിൽ നമുക്ക് പറയാൻ കഴിയുന്നത്, 

 

ഞാൻ ഇല്ല എന്ന് പറഞ്ഞു കഴിഞ്ഞതും പിന്നെ വാദി ഭാഗം വക്കീലിന്റെ ഊഴമായി  അതിനെ ഖണ്ഡിക്കാൻ എന്റെ വക്കീലും, പരസ്പര തേരോട്ടങ്ങൾ അവസാനിച്ചു ,

 

 15 ദിവസത്തെ റിമാന്റ് തന്നു ജഡ്ജിയും അനുഗ്രഹിച്ചു. 

71 Comments

  1. ❤️❤️❤️❤️❤️

  2. Continue the story please please please

  3. ജ്വാല ജി.. ഇത് വായിച്ചു കൊണ്ട് ഇരുന്ന ഒരാൾക്ക് ഇത് തുടർന്ന് വായിക്കാൻ സാഹചര്യം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും വായിക്കും എന്ന് കൂടെ പറയാൻ പറഞ്ഞു. അതിവിടെ അറിയിക്കുന്നു.. ?

    പിന്നെ ഞാനും വാക്ക് തെറ്റിക്കില്ല കേട്ടോ. ഉറപ്പായും വായിക്കും മുഴുവൻ വന്നിട്ട്.. അതാവുമ്പോ ഒരുമിച്ചു അങ്ങ് വായിക്കാലോ. സ്നേഹം അറിയിക്കുന്നു..

    1. എം. കെ
      ഞാൻ ആദ്യം നോക്കുന്ന ആളാണ് ചേച്ചി, എല്ലാവരുടെയും തിരക്കുകളും, പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സമയം കിട്ടിയാൽ എന്തായാലും വായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
      വളരെ സന്തോഷം, രണ്ടാളോടും സ്നേഹവും…

  4. സംഗതി പൊലിച്ചൂട്ടോ,.,.
    അവന്റെ ജീവിതത്തിലെ മോശം ഒരധ്യായം.,.,.
    അതിവിടെ നന്നായി തന്നെ പറഞ്ഞു വച്ചു.,.,
    സ്നേഹം.,.,.??

    1. തമ്പു അണ്ണൻ,
      എവിടെ എന്ന് വിചാരിച്ചു, തിരക്കാകും അല്ലേ? സന്തോഷം വായനയ്ക്ക്… ❣️❣️❣️

  5. എന്തൊക്കെ ആയാലും അവൾക്ക് പണി പാലുംവെള്ളത്തിൽ കൊടുക്കണം ഇതൊക്കെ കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ ഡയലോഗ് ആണേ ഓര്മ വരുണന്റെ വേലി ചാടിയ പശു കോൽ കൊണ്ട് ചാകുമെന്ന്

    1. അമൽ,
      ഒരാളുടെ ജീവിതത്തിൽ വന്നു ഭാവിക്കുന്ന കാര്യങ്ങളല്ലേ, പ്രതികാരം ചെയ്യണമെന്ന് എഴുത്തുകാരി എന്ന നിലയിൽ എനിക്കും ആഗ്രഹമുണ്ട്, ജീവിതം അല്ലേ, അപ്പോൾ എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം…
      വായനയ്ക്ക് വളരെ സന്തോഷം…

      1. കൈലാസനാഥൻ

        ഇങ്ങനെ മറുപടി തുടക്കം മുതൽ കൊടുത്തിരുന്നെങ്കിൽ വായനക്കാരന്റെ ആകാംക്ഷ പത്തിരട്ടി കൂടിയേനേ കൂടുതൽ ആളുകൾ എത്തുകയും ചെയ്തേനേ. താങ്കൾ തുടക്കത്തിൽ തന്നെ നായകൻ അതീവ സന്തോഷവാനായി ജീവിക്കുന്നു എന്ന് പറയരുതായിരുന്നു. പറ്റിയത് പറ്റി ഇനി ദയവായി സസ്പെൻസ് പൊളിക്കരുത്.

Comments are closed.